ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ച നാളുകാര്‍: ഇവര്‍ വീട്ടില്‍ സമ്പല്‍സമൃദ്ധി നിറക്കും

ഒരു വീടിന്റെ ഐശ്വര്യം എന്ന് പറയുന്നത് ആ വീട്ടില്‍ താമസിക്കുന്ന വ്യക്തികള്‍ തന്നെയാണ്. അത് ആണോ പെണ്ണോ ആരുമാവട്ടെ വീട്ടില്‍ ഐശ്വര്യം നിറക്കുന്നവര്‍ തന്നെയാണ് ഇവരെല്ലാം. എന്നാല്‍ നക്ഷത്രപ്രകാരം ചിലര്‍ക്ക് അല്‍പം ഭാഗ്യാനുഭവങ്ങള്‍ കൂടുതലായിരിക്കും. ഇവര്‍ തൊടുന്നതെല്ലാം വിജയത്തിലെത്തുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. എന്നാല്‍ മറ്റുള്ളവരെ ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ഈ പറയുന്ന പ്രത്യേക നക്ഷത്രക്കാര്‍ക്കൊപ്പം ലക്ഷ്മീ ദേവിയുടെ സാന്നിധ്യം സദാസമയവും ഉണ്ടാവുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.

Blessings of Goddess Lakshmi

എന്നാല്‍ 27 നക്ഷത്രക്കാരില്‍ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ച ചില നക്ഷത്രക്കാരുണ്ട്. കൃത്യമായി പറഞ്ഞാല്‍ 9 നക്ഷത്രക്കാരുണ്ട്. ഇതില്‍ തന്നെ ജീവിതത്തില്‍ ഐശ്വര്യവും അനുഗ്രഹവും നിറക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഇവരുടെ പ്രത്യേകതകള്‍ എന്നും നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തോടെ ലഭിക്കുന്നു. ഇവരെ തേടി പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രല്ല മറ്റുള്ളവരുടെ സന്തോഷവും ഇവര്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നു. എന്ത് കാര്യം ചെയ്താലും ഇവര്‍ക്ക് വിജയത്തിലെത്താന്‍ സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഇവര്‍ക്ക് ഒരിക്കലും ദു:ഖിക്കേണ്ടി വരുന്നില്ല. വിദേശയോഗ വാസവും ഇവര്‍ക്കുണ്ടാവുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. ഇവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും അതേ ഗുണം ലഭിക്കുന്നു. സാമ്പത്തികമായ നേട്ടങ്ങള്‍ നല്‍കി ലക്ഷ്മി ദേവി ഇവരെ അനുഗ്രഹിക്കുന്നു.

മകയിരം

മകയിരം

സൗഭാഗ്യയോഗം ഉള്ള നക്ഷത്രക്കാരാണ് മകയിരം നക്ഷത്രക്കാര്‍. ഇവര്‍ക്ക് ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാം സാമ്പത്തിക പുരോഗതി ഇവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും. ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലായ്‌പ്പോഴും ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ജീവിത വിജയം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതിനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ വിദ്യാഭ്യാസം തന്നെ ഒരു മുതല്‍ക്കൂട്ടായി മാറുന്നു. എല്ലാ വിധത്തിലുള്ള സുഖ സൗകര്യങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാരെ ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കാത്തിരിക്കുന്നുണ്ട്. ഒരു തരത്തിലും ഇവര്‍ക്ക് സാമ്പത്തികമായ കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തിലെ നേട്ടങ്ങള്‍ നിങ്ങളെ തേടി ഇങ്ങോട്ട് വരുന്നു. ജീവിത സാഹചര്യങ്ങള്‍ എപ്പോഴും ഇവര്‍ക്ക് അനുകൂലമായിരിക്കും. 28 വയസ്സിന് അപ്പുറത്തേക്ക് ഇവരുടെ ജീവിതം മാറുന്നു. സ്വന്തം കഠിനാധ്വാനത്തില്‍ ഉയരത്തിലെത്തുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ശുഭകരമായ കലാശിക്കുകയും ചെയ്യുന്നു. ഇവരോടൊപ്പം ഏത് ഘട്ടത്തിലും ലക്ഷ്മീ സാന്നിധ്യവും ഉണ്ടായിരിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം നേടുന്നതിന് സാധിക്കുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ലക്ഷ്മീ സാന്നിധ്യം ഇവരോടൊപ്പം തന്നെ ഉണ്ടായിരിക്കും. ഇതിന്റെ ഫലമായി അനുകൂലമായ നിരവധി ഫലങ്ങള്‍ ലഭിക്കുന്നു. സാമ്പത്തിക നേട്ടം ഇവര്‍ക്ക് പല കോണില്‍ നിന്നും ലഭിക്കുന്നു. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക പുരോഗതി ഉണ്ടാവുകയും പുതിയ ബിസിനസ് ചെയ്യുന്നതിന് അനുകൂല സമയം കൂടിയാണ് ഇവര്‍ക്ക് . കാരണം ലക്ഷ്മി ദേവി ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. ജീവിതത്തിലെ കഠിന പരീക്ഷണങ്ങളില്‍ വീഴാതിരിക്കുന്നതിന് ലക്ഷ്മി ദേവി എപ്പോഴും കൂടെയുണ്ടാവുന്നു.

പൂരം

പൂരം

ദോഷഫലങ്ങളേക്കാള്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ ഉള്ള നക്ഷത്രക്കാരാണ് പൂരം നക്ഷത്രം. ഇവരോടൊപ്പം ലക്ഷ്മീ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തിലാണ് ഇവരെ സഹായിക്കുന്നത്. ജീവിതത്തില്‍ ദാരിദ്ര്യ ദു:ഖം ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. കര്‍മ്മരംഗത്ത് മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ഒരിക്കലും പണത്തിന്റെ കുറവ് കാരണം ഇവര്‍ക്ക് ഒരു കാര്യത്തിലും പുറകിലേക്ക് പോവേണ്ടി വരുന്നില്ല. എപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ വന്നു ചേരുന്ന ദോഷങ്ങളെ എല്ലാം ലക്ഷ്മി ദേവി ഇല്ലാതാക്കുന്നു. ഇവര്‍ നില്‍ക്കുന്ന കുടുംബത്തിലും ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാരാണ് ലക്ഷ്മി സാന്നിധ്യമുള്ള മറ്റൊരു നക്ഷത്രം. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്കുണ്ടാവുന്നു. പുതിയ സംരംഭങ്ങള്‍ ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തോടെ ഇവര്‍ക്ക് ആരംഭിക്കുന്നതിന് സാധിക്കുന്നു. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഇവരേ തേടി എത്തുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറക്കുന്നു. ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും ലക്ഷ്മി ദേവി ഇല്ലാതാക്കുന്നു. ജന്മനക്ഷത്രം ചിത്തിരയാണെങ്കില്‍ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇവര്‍ പോവുന്ന ദിക്കിലെല്ലാം ഉണ്ടാവുന്നു. ബിസിനസില്‍ ലാഭം നേടുന്നതിനും കുടുംബത്തിനും വീടിനും ഐശ്വര്യമായി നിലകൊള്ളുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാരൊടൊപ്പം ലക്ഷ്മീ സാന്നിധ്യം ഉണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഇവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഐശ്വര്യത്തില്‍ കലാശിക്കുന്നു. നിരവധി ഗുണാനുഭവങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ബിസിനസില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമ്പത്തിന്റെ കാര്യത്തിലും ഇവരെ വെല്ലാന്‍ സാധിക്കുകയില്ല. ലക്ഷ്മി സാന്നിധ്യം ഇവര്‍ മുന്നോട്ട് വെക്കുന്ന ഓരോ ചുവടിലും ഉണ്ടാവുന്നു. വാഹനയോഗവും ഗൃഹയോഗവും ഇവര്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ ഐശ്വര്യത്തിന്റെ നക്ഷത്രമാണ് പൂരാടം എന്നതില്‍ സംശയം വേണ്ട.

 രേവതി

രേവതി

ഗുണാനുഭവങ്ങള്‍ വന്നു ചേരുന്ന നക്ഷത്രക്കാരാണ് രേവതി. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവരൊടൊപ്പം എപ്പോഴും ഉണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ നല്ലതുപോലെ അച്ചടക്കം പുലര്‍ത്തുന്നു. ഇത് തന്നെയാണ് ഇവരുടെ ജീവിത്തതിലെ ഏറ്റവും മികച്ച തീരുമാനവും. ഐശ്വര്യ ദേവതയായ ലക്ഷ്മീ ദേവി ഇവരുടെ ഓരോ ചുവടിലും കൂടെയുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഇവരെ തേടി വരുന്നു. ജീവിത വിജയം ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് നിറയുന്ന ഒരു നക്ഷത്രമാണ് രേവതി.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, February 2, 2023, 11:53 [IST]
X
Desktop Bottom Promotion