Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഉലൂപിയുടെയും അര്‍ജ്ജുനന്റെയും പ്രണയം
ഉലൂപി ഒരു നാഗരാജകുമാരിയായിരുന്നു. പാണ്ഡവ സഹോദരന്മാരില് മൂന്നാമനായ അര്‍ജ്ജുനനെയാണ് ഉലൂപി വിവാഹം കഴിച്ചത്.ഗംഗാനദിയുടെ അടിത്തട്ടിലുള്ള നാഗലോകത്തിന്റെ അധിപനായ നാഗരാജാവായ കൗരവ്യയുടെ പുത്രിയായിരുന്നു ഉലൂപി. തികഞ്ഞ യോദ്ധാവായിരുന്ന ഉലൂപിയാണ് അര്‍ജ്ജുനന്റെ മറ്റൊരു ഭാര്യയായ ചിത്രാംഗദയുടെ പുത്രനായ ബാബ്രുവാഹനനെ യുദ്ധകലകള്‍ അഭ്യസിപ്പിച്ചത്. ബാബ്രുവാഹനനാല് കൊല്ലപ്പെടുന്ന അര്‍ജുനനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നത് ഉലൂപിയാണ്.

പാണ്ഡവന്മാരുടെ പത്നിയായ പാഞ്ചാലിയുടെ കൊട്ടാരത്തില്‍ പ്രവേശിക്കരുതെന്ന് നിയമം അര്ജുനന് ലംഘിക്കേണ്ടി വരുന്നതിനെ കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാഞ്ചാലി അഥവ ദ്രൗപദിയെ വിവാഹം കഴിക്കുന്ന സമയത്ത് പാണ്ഡവന്മാര് ഒരു കാര്യം സമ്മതിച്ചിരുന്നു അതായത് പാഞ്ചാലിക്കൊപ്പം പാണ്ഡവ സഹോദരന്മാരില് ഒരാള്‍ ഒരുവര്‍ഷം വീതം ചെലവഴിക്കുമെന്നും ആ സമയത്ത് മറ്റ് നാല് സഹോദരന്മാരും അവരുടെ കൊട്ടാരത്തില്‍ പ്രവേശിക്കരുതെന്നും . ഈ നിയമം ലംഘിക്കുന്ന ആളെ ഒരു വര്‍ഷത്തേയ്ക്ക് രാജ്യഭ്രഷ്ടനാക്കും എന്നതായിരുന്നു വ്യവസ്ഥ. ദ്രൗപദിയുടെ കൊട്ടാരത്തില്‍ അമ്പും വില്ലും ( ഗാണ്ഡിവം ) മറന്നു വച്ച അര്ജുനന് ഒരു പാവം മനുഷ്യനെ രക്ഷിക്കുന്നതിനായി ഒരിക്കല്‍ ഈ നിയമം ലംഘിക്കേണ്ടി വന്നു. നിയമം ലംഘിച്ചതിനാല്‍ അര്ജ്ജുനന് രാജ്യത്തിന് പുറത്ത് പോകേണ്ടി വന്നു.
ഉലൂപിയുടെയും അര്‍ജ്ജുനന്റെയും വിവാഹം
ഇങ്ങനെ രാജ്യഭ്രഷ്ടനാക്കപ്പെട്ട കാലയളവിലാണ് അര്ജ്ജുനന് ഉലൂപിയെ കണ്ടുമുട്ടുന്നത്. അര്‍ജ്ജുനനോട് ഇഷ്ടം തോന്നിയ ഉലൂപി അദ്ദേഹത്തെ നദിയുടെ അടിത്തട്ടിലേക്ക് കൊണ്ടു പോയി. ഇവിടെ വച്ച് അവളെ വിവാഹം കഴിക്കാന്‍ അര്‍ജ്ജുനനെകൊണ്ട് സമ്മതിപ്പിച്ചു. അവര്‍ക്ക് ഇരവാന് എന്നൊരു മകന് ജനിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം പാണ്ഡവര്‍ അശ്വമേധയാഗം നടത്തിയപ്പോള്‍ , സ്വന്തം പ്രദേശത്തേക്ക് കടന്ന യാഗാശ്വത്തെ ബാബ്രുവാഹനന് തടഞ്ഞു. ബാബ്രുവാഹനന് ഉലൂപിയില്‍ നിന്നും ആയോധന കല അഭ്യസിച്ചിരുന്നു. അര്ജ്ജുനന് തന്റെ പിതാവാണന്ന് ബാബ്രുവാഹനന് അറിയില്ലായിരുന്നു. യാഗാശ്വത്തെ പിന്തുടര്ന്ന് വന്ന അര്ജ്ജുനന് നയിക്കുന്ന സേനയോട് അദ്ദേഹം യുദ്ധം ചെയ്തു. യുദ്ധത്തിന് ഇടയില്‍ ബാബ്രുവാഹനന്റെ അമ്പ് അര്ജ്ജുനന് ഏല്ക്കുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു.
ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഉലൂപി നാഗന്മാര്ക്ക് മാത്രം അറിയാവുന്ന അറിവ് ഉപയോഗിച്ച് അര്‍ജ്ജുനന്റെ ജീവന് രക്ഷിച്ചു. പിന്നീട് അച്ഛനും മകനുമായ അര്‍ജ്ജുനനെയും ബാബ്രുവാഹനനെയും ഉലൂപി ഒന്നിപ്പിച്ചു. ഈ സംഭവം മറ്റൊരു ഐതീഹ്യത്തോട് ചേര്‍ത്തും ബന്ധപ്പെട്ടിട്ടുണ്ട്- കുരുക്ഷേത്ര യുദ്ധത്തില്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി തന്ത്രപരമായി ഭീഷ്മരെ വധിച്ച അര്‍ജ്ജുനനെ സ്വന്തം മകനാല്‍ വധിക്കപ്പെടുമെന്ന് ഗംഗ ദേവി ശപിച്ചു.

ഈ ശാപത്തേ കുറിച്ച് അറിയാന്‍ ഇടയായ ഉലൂപി മാപ്പ് നല്‍കണമെന്ന് ഗംഗാദേവിയോട് പ്രാര്‍ത്ഥിച്ചു. ബാബ്രുവാഹനനാല് അര്ജ്ജുനന് കൊല്ലപ്പെടുമെന്നും എന്നാല്‍ മൃതസഞ്ചീവനിയാല് അദ്ദേഹത്തെ ജീവത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ അവള്‍ക്കു കഴിയുമെന്നും ഗംഗാദേവി ഉലൂപിയോട് പറഞ്ഞു. പാണ്ഡവര്‍ അവരുടെ അവസാന യാത്ര ആരംഭിച്ചപ്പോള്‍ ഉലൂപി ഗംഗാ നദിയുടെ അടിത്തട്ടിലെ രാജ്യത്തേക്ക് തിരിച്ചു പോയി .



Click it and Unblock the Notifications

