Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കാഥികനും ബുദ്ധ തത്വവും

ഒരിക്കല്‍ എന്ചോ വളരെ യാദൃശ്ചികമായി യമോക ടെസ്സുവെന്നയാളുമായി കണ്ടുമുട്ടനാടയായി. സെന്‍ ഗുരുവാകാന്‍ പഠനം നടത്തുന്നയാളായിരുന്നു യമോക. എന്ചോയെ കണ്ടപ്പോള്‍ യമോക പറഞ്ഞു - 'നിങ്ങള്‍ വളരെ നല്ലൊരു കാഥികനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, നിങ്ങള്‍ക്ക് കേള്‍വിക്കാരെ കയ്യിലെടുക്കാനും വിവിധ വികാരങ്ങളിലൂടെ അവരുടെ മനസ്സിനെ സഞ്ചരിപ്പിക്കാനും കഴിയുമെന്നെനിയ്ക്കറിയാം. പീച്ച് ബോയ് എനിയ്ക്ക് ഏറെ പ്രിയപ്പെട്ട കഥയാണ്. അത് നിങ്ങള്‍ എനിയ്ക്കുവേണ്ടി പറയണം. കുഞ്ഞായിരിക്കുമ്പോള്‍ അമ്മയെനിയ്ക്ക് ആ കഥ പറഞ്ഞുതന്നിട്ടുണ്ട്. അമ്മ പറഞ്ഞ അത്രയും മധുരമായി നിങ്ങള്‍ എനിയ്ക്കുവേണ്ടി അതു പറയൂ.'
എന്നാല്‍ യമോക ആവശ്യപ്പെട്ട കഥ പറയാനുള്ള ധൈര്യം എന്‍ചോയ്ക്ക് കൈവന്നില്ല. അദ്ദേഹം യമോകയോട് തനിയ്ക്ക് ആ കഥ പഠിയ്ക്കാന്‍ കുറച്ച് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു. അദ്ദേഹം അത് സമ്മതിയ്ക്കുകയും ചെയ്തു. പിന്നീട് ഏറെ മാസങ്ങള്‍ കഴിഞ്ഞ് എന്ചോ യമോകയെ കണ്ട് കഥ പറയാന്‍ അനുവാദം തേടി.
അപ്പോള്‍ പിന്നീടൊരു ദിവസമാകട്ടെയെന്നായിരുന്നു യെമോകയുടെ മറുപടി ഇതുകേട്ടപ്പോള്‍ എന്ചോ ആകെ നിരാശനായി. അപ്പോള്‍ കിട്ടിയ ഇടവേളയിലും എന്ചോ കഥ വീണ്ടും വീണ്ടും ഹൃദിസ്ഥമാക്കി വീണ്ടും യമോകയെ ചെന്നുകണ്ടു. അപ്പോഴും നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു യമോകയുടെ പ്രതികരണം. എന്ചോ ഇപ്പോഴും തന്റെ അമ്മയെപ്പോലെ കഥപറയാറായിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പിന്നീട് നീണ്ട അഞ്ചുവര്‍ഷത്തെ ശ്രമത്തിന്റെ ഫലമായി യമോകയുടെ അമ്മ പറയുന്ന രീതിയില്‍ കഥപറയാനുള്ള കഴിവ് എന്ചോ നേടിയെടുത്തു. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ എന്‍ചോയ്ക്ക് ബുദ്ധതത്വങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു യമോക ചെയ്തത്.



Click it and Unblock the Notifications
