Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
അമ്പെയ്ത്തുകാരന്റെ മനസ്സ്
അമ്പെയ്ത്തില്‍ വിജയിയായ ഒരു യുവാവുണ്ടായിരുന്നു, അല്പം പൊങ്ങച്ചക്കാരനായിരുന്നു ഇദ്ദേഹം. ഒട്ടേറെ മത്സരങ്ങളില്‍ വിജയം വരിച്ചുകഴിഞ്ഞശേഷം ഇയാള്‍ ഒരിക്കല്‍ അമ്പെയ്ത്തില്‍ പ്രശസ്തനായ ഒരു സെന്‍ ഗുരുവിനെ വെല്ലുവിളിച്ചു. ഗുരു യുവാവിന്റെ വെല്ലുവിളി സ്വീകരിച്ചു. ആദ്യം യുവാവിന്റെ ഊഴമായിരുന്നു.
അയാള്‍ അകലത്തില്‍ സ്ഥാപിച്ച ബോര്‍ഡിലുള്ള അടയാളത്തിലേയ്ക്ക് അമ്പുകള്‍ എയ്തുതറച്ച് തന്റെ കഴിവുതെളിയിച്ചു. അടുത്തത് ഗുരുവിന്റെ ഊഴമായിരുന്നു. അമ്പെയ്യുന്നതിന് പകരം ഗുരു അടുത്ത മലമുകളിലേയ്ക്ക് നടന്നു, യുവാവിനോട് തന്നെ പിന്തുടരാന് നിര്ദ്ദേശിയ്ക്കുകയും ചെയ്തു. കാര്യമെന്തെന്നറിയാതെ ആകാംഷാഭരിതനായി യുവാവ് ഗുരുവിനൊപ്പം മലയിലേയ്ക്ക് നടന്നു. നടന്നുനടന്ന് അവര്‍ മലയിടുക്കിലെക്കി. മലയിടുക്കിനരികെ കൊക്കയിലേയ്ക്ക് നീണ്ടുകൊണ്ട് മെലിഞ്ഞ ഒരു തടിക്കഷണം നില്‍പ്പുണ്ടായിരുന്നു.
ഗുരു ഈ മരത്തടിയിലേയ്ക്ക് കയറി അകലെയുള്ള ഒരു മരത്തിലേയ്ക്ക് ലക്ഷ്യം വച്ച് അമ്പുതൊടുത്തു, അമ്പ് മരത്തില്‍ തറച്ചപ്പോള്‍ അദ്ദേഹം തടിയില്‍ നിന്നും ഇറങ്ങി മാറിനിന്നു. പിന്നീട് ഗുരു യുവാവിനെ സ്വന്തം കഴിവ് തെളിയിക്കാനായി വിളിച്ചു. ഞാന്നു നില്ക്കുന്ന തടിയില്ച്ചവിട്ടിനില്ക്കുന്നതോര്ത്ത് ഭയന്നുപോയ യുവാവിന് അഗാധമായ കൊക്കയിലേയ്ക്ക് നോക്കിയപ്പോള്‍ വിറച്ചുപോയി, അയാള്‍ക്ക് അമ്പ് ലക്ഷ്യത്തിലേയ്ക്കെത്തിക്കാന്‍ കഴിഞ്ഞില്ല.
അപ്പോള്‍ ഗുരു പറഞ്ഞു അമ്പെയ്ത്തില്‍ നീ കഴിവുള്ളവന് തന്നെയാണ്, പക്ഷേ അമ്പ് എവിടെയും എയ്ത് തറപ്പിയ്ക്കാനുള്ള മനശക്തി നിനക്കില്ല.



Click it and Unblock the Notifications
