Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദക്ഷിണമൂകാംബിക: 365 ദിവസവും വിദ്യാരംഭം, പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ വിജയദശമി
ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. സരസ്വതി സാന്നിധ്യമുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് പനച്ചിക്കാട് ദേവി ക്ഷേത്രം. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ആദ്യാക്ഷരം കുറിയ്ക്കാന്‍ ആളുകളെത്തുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ സരസ്വതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ ആളുകളെത്തുന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒരു ദിവസത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗതമായ പല അനുഷ്ഠാന ക്രമങ്ങളും ഈ ദിനത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്നു.
പനച്ചിക്കാട് ക്ഷേത്രത്തില്‍ മഹാവിഷ്ണുവിനും സരസ്വതി ദേവിക്കും തുല്യപ്രാധാന്യമാണ് ഉള്ളത്. ഇത് കൂടാതെ സരസ്വതി, ഗണപതി, ശിവന്, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്നിങ്ങനെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. വിഷ്ണു പാദത്തില്‍ നിന്നൊഴുകുന്ന തീര്‍ത്ഥമാണ് സരസ്വതി പ്രതിഷ്ഠക്ക് സമീപത്തേക്കും എത്തുന്നത്. ദുര്‍ഗ്ഗാഷ്ടമി ദിനത്തിലും മഹാനവമി ദിനത്തിലും ഒഴികെ ബാക്കിയെല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്തുന്നു.
വിജയദശമി ദിനത്തില്‍ പ്രത്യേക സരസ്വതി പൂജയും വഴിപാടുകളും ക്ഷേത്രത്തിലുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ദേവി നല്കുന്ന അനുഗ്രഹങ്ങള്‍ ജ്ഞാനം തുറക്കുന്നതാണ്. സാരസ്വത ജപത്തിലൂടെ ജീവിതത്തില്‍ ഓരോരുത്തരും ഉയരത്തിലെത്തുന്നതിനും ഈ ദിനത്തില്‍ ദേവി അനുഗ്രഹിക്കുന്നു. ദേവിയുടെ സന്നിധിയില്‍ എത്തുന്ന ഓരോരുത്തരിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.


ക്ഷേത്രത്തിന്റെ ഐതിഹ്യം
പനച്ചിക്കാട് ക്ഷേത്രത്തില്‍ മഹാവിഷ്ണു പ്രതിഷ്ഠ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സരസ്വതി ദേവിയെ കുടിയിരുത്തിയതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഐതിഹ്യം ഇതാണ്. ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയിരുന്ന തിരുമേനിക്ക് ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിന്റെ ദു:ഖം നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഗംഗാസ്നാനം നടത്തുന്നതിന് വേണ്ടി അദ്ദേഹം പുറപ്പെടുകയും പിന്നീട് മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോവുകയും ചെയ്തു. ഈ സമയം ദേവിയുടെ സ്വപ്ന ദര്‍ശനമുണ്ടാവുകയും ബ്രാഹ്മണ കുടുംബങ്ങളില്‍ ഒന്നായ കരുനാട്ടില്ലത്തെ അന്തര്‍ജനത്തിന് ജനിക്കാന്‍ പോവുന്ന ഇരട്ടക്കുട്ടികളില്‍ ഒന്നിനെ ദത്തെടുത്ത് വളര്‍ത്തണം എന്ന് അരുളി ചെയ്യുകയും ചെയ്തു.
ശേഷം സംഭവിച്ചത്
ദേവിയുടെ സ്വപ്ന ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ കുഴുപ്പുറം നമ്പൂതിരി കരുനാട്ട് നമ്പൂതിരിയെ കണ്ട് കാര്യം പറയുകയും ഇരട്ടക്കുട്ടികളെങ്കില്‍ ഒരാളെ നല്‍കാമെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം തിരുമേനി വിഷ്ണുക്ഷേത്രത്തില്‍ എത്തുകയും കുട നിലത്ത് വെച്ച് കുളിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. അതിന് ശേഷം കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്നു. എന്നാല്‍ ഈ സമയം ഒരു ദിവ്യപുരുഷന് പ്രത്യക്ഷപ്പെടുകയും കുടയില്‍ മൂകാംബിക ദേവി കുടികൊള്ളുകയും ദേവിയെ ആവാഹിച്ച് തൊട്ടടുത്തുള്ള ശിലാ വിഗ്രഹത്തില്‍ കുടിയിരുത്തുകയും വേണമെന്ന് പറഞ്ഞു. ഇതാണ് ദേവിക്ഷേത്രത്തിന്റെ ഐതിഹ്യം.
ബുദ്ധിക്കും വിദ്യക്കും പേര് കേട്ട ഇടം
ബുദ്ധിക്കും വിദ്യക്കും പേര് കേട്ട ഇടമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. അതുകൊണ്ട് തന്നെ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി സമര്‍പ്പിക്കുന്നത് ബുദ്ധിയെ ഉണര്‍ത്തുന്ന സാരസ്വതം നെയ്യാണ്. ഇത് കുട്ടികള്‍ കഴിക്കുന്നത് അവരില്‍ ബുദ്ധിക്ക് ഉണര്‍ച്ച നല്‍കുകയും സരസ്വതി ദേവി നാവില്‍ വിളയാടും എന്നുമാണ് വിശ്വാസം. പ്രത്യേകിച്ച് വിജയദശമി നാളില്‍ ഈ വഴിപാടിന് പ്രത്യേകതകള്‍ ഏറെയാണ്.
ക്ഷേത്രത്തെക്കുറിച്ച്
പരശുരാമനാണ് ക്ഷേത്രം പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം. വാവുബലിയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട വഴിപാട്. ഇതിലെ പ്രധാന പ്രത്യേകത എന്താണെന്ന് വെച്ചാല്‍ വാവുബലി സമയം കടല്‍ ശാന്തമായിരിക്കും എന്നതാണ്. വിദ്യക്കും ഞ്ജാനത്തിനും വേണ്ടിയാണ് എല്ലാവരും ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും. കേരളത്തിലെ ഏത സരസ്വതി ക്ഷേത്രങ്ങളില്‍ ഒന്നാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം.



Click it and Unblock the Notifications
