Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ശിവരാത്രിയില്‍ ഈ ക്ഷേത്രത്തിലെങ്കില്‍ കോടി പുണ്യം: ആരാധനയ്ക്കായി ശ്രദ്ധിക്കേണ്ടത്
ശിവരാത്രി ദിനത്തിലെ ശിവക്ഷേത്ര ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഈ ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ശിവരാത്രി ദിനത്തിലാണ്. മഹാശിവരാത്രി ദിനത്തിന് മുന്നോടിയായി ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ദിനത്തില്‍ ഭക്തര്‍ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും വൈകുന്നേരത്തെ പ്രത്യേക പൂജകളോടേയും അവരുടെ ഓരോ ദിവസവും ആരംഭിക്കും. ഈ ദിനങ്ങളില്‍ കാണുന്ന സ്വപ്നത്തിനും വളരെയധികം പ്രത്യേകതയുണ്ട്.
ഈ വര്‍ഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 15-നാണ്. കൃഷ്ണ പക്ഷ ചതുര്‍ത്ഥി തിഥി വൈകുന്നേരം 5.04-ന് ആരംഭിച്ച് അടുത്ത ദിവസം വരെ നീണ്ടുനില്‍ക്കും. പ്രധാന ആരാധനയും ജാഗരണവും ആ ഞായറാഴ്ച രാത്രിയിലായിരിക്കുമെന്നും ഫെബ്രുവരി 16 പകല്‍ സമയത്ത് വ്രതം അവസാനിപ്പിക്കാമെന്നും ജ്യോതിഷ രംഗത്തെ പ്രമുഖര്‍ പറയുന്നു.

ലിംഗരാജ ക്ഷേത്രത്തിലെ മഹാശിവരാത്രി
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശിവ ആരാധനാലയങ്ങളിലൊന്നായ ലിംഗരാജ ക്ഷേത്രം. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അഭിഷേകത്തിനും ദീപാരാധനയ്ക്കുമായി ലക്ഷക്കണക്കിന് ഭക്തരാണ് മഹാശിവരാത്രിക്ക് എത്താറുള്ളത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഭക്തരാണ് ശിവക്ഷേത്രത്തില്‍ എത്തുന്നത്. ഈ ദിനത്തില്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിയുകയും ശിവലിംഗത്തില്‍ തുടര്‍ച്ചയായി അഭിഷേകം നടത്തുന്നതും ഈ ദിനത്തിലെ പ്രത്യേകതയാണ്.
ശിവരാത്രി ദിനത്തിലെ ആചാരങ്ങള്‍
ശിവരാത്രി ദിനത്തില്‍ വെള്ളം, പാലും, തേനും, പഞ്ചാമൃതവും ഉപയോഗിച്ച് ശിവലിംഗത്തിന് അഭിഷേകം നടത്തുന്നതാണ് ആദ്യ ചടങ്ങ്. അതിന് ശേഷം ഓംകാര പൂജ നടത്തും. അതിനായി ഭക്തര്ഓം നമശിവായ മന്ത്രങ്ങള്‍ ഉച്ചാരണം ചെയ്ത് ഭക്തിപൂര്‍വ്വം പൂജ നടത്തുന്നു. ശേഷം വിശേഷാല്‍ അര്‍ച്ചന നടത്തുകയും ചെയ്യും. അതോടൊപ്പം തുളസി, പുഷ്പങ്ങള്‍, ധൂപം, ദീപം എന്നിവ ഉപയോഗിച്ച് അര്‍ചന നടത്തുന്നു. പിന്നീട് ഫലപ്രദ ഹോമങ്ങളായ മഹാഭിഷേകം പൂര്‍ത്തിയായ ശേഷം പ്രത്യേക ഹോമങ്ങള്‍ നടത്തുകയും, ഭാഗ്യം വര്‍ധിപ്പിക്കാന്‍ വൃത്തങ്ങള്‍ നടത്തുകയും ചെയ്യുന്നു. പിന്നീടാണ് നിശാകാല കൃഷ്ണാഭിഷേകത്തിന് ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. അതിനായി രാവിലെയും രാത്രി നിശാകാലങ്ങളില്‍ ശിവലിംഗത്തിന് അഭിഷേകം നടത്തും. ഇത് ഭക്തര്‍ക്ക് പ്രത്യേക അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം.

ഭഗവാനെ സ്വപ്നം കാണുന്നത്
ഈ ദിനത്തില്‍ നാഗഭൂഷിതനായ ഭഗവാനെ സ്വപ്നം കാണുന്നത് തീവ്രമായ ശിവസാധനയുടെയും ഭക്തിയുടേയും പ്രതീകമാണ്. ഇത് നിങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നു. അത് കൂടാതെ നിങ്ങളുടെ കുണ്ഡലിനി ശക്തി അതായത് നട്ടെല്ലിന്റെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന ഊര്‍ജ്ജമായാണ് കണക്കാക്കുന്നത്. സ്വപ്നത്തില്‍ ശിവനെ സ്വപ്നം കാണുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയും എന്നാണ് വിശ്വാസം. എന്നാല്‍ ക്രോധാകുലനായ ശിവനാണ് കാണുന്നതെങ്കില്‍ അത് നിങ്ങളില്‍ സമ്മര്‍ദ്ദം, സംഘര്‍ഷം അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കും.
വ്രതാനുഷ്ഠാനത്തില്‍ ശ്രദ്ധിക്കേണ്ടത്
വ്രതാനുഷ്ഠാനത്തില്‍ പല കാര്യങ്ങളും ശിവരാത്രിയോട് അനുബന്ധിച്ച് അറിയേണ്ടതുണ്ട്. ഇതില്‍ മഹാശിവരാത്രി വ്രതം എപ്രകാരമായിരിക്കണം എന്ന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം. വ്രതം ആരംഭിക്കുന്നതിന് മുമ്പ് സാത്വികവും ലഘുവായതുമായ ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും നിര്‍ദ്ദേശിക്കുന്നു. പ്രായമായവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത അസുഖമുള്ളവര്‍ എന്നിവര്‍ വ്രതമെടുക്കുന്നത് ഒഴിവാക്കണം. മരുന്ന് കഴിക്കുന്നവര്‍ നിര്‍ജല വ്രതമോ രാത്രി മുഴുവന്‍ ജാഗരണമോ നടത്തുന്നതിന് മുമ്പ് ഡോക്ടര്‍മാരെ സമീപിക്കണം.
രാത്രി മുഴുവന്‍ സുരക്ഷിതമായി ഉറക്കമിളയ്ക്കാന്‍ കഴിയാത്ത ഭക്തര്‍ നിര്‍ബന്ധിത ജപം ഒഴിവാക്കണമെന്നാണ് പറയുന്നത്. കൂടാതെ അര്‍ദ്ധരാത്രിക്ക് മുമ്പ് ചെറിയ ഉറക്കം ശീലിക്കുന്നത്, ഉത്തേജക പദാര്‍ത്ഥങ്ങള്‍ പരിമിതപ്പെടുത്തുന്നത്, ധ്യാനത്തിനായി ശാന്തവും തിരക്കില്ലാത്തതുമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നത് എന്നിവ ഉത്കണ്ഠയും അസ്വസ്ഥതയുണ്ടാക്കുന്ന സ്വപ്നങ്ങളും കുറയ്ക്കാന്‍ സഹായിക്കും. പാമ്പുകളെ സ്വപ്നം കാണുന്നത് മാനസിക വിഷമമോ പകല്‍ സമയത്ത് ഭയമോ ഉണ്ടാക്കുന്നുണ്ടെങ്കില്‍, അവയെ വെറും അന്ധവിശ്വാസമായി കാണാതെ വൈകാരിക സൂചനകളായി കണക്കാക്കണമെന്നും വൈദ്യസഹായമോ മനഃശാസ്ത്രപരമായ സഹായമോ തേടണമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.



Click it and Unblock the Notifications
