Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മഹാശിവരാത്രി 2026: സര്വ്വപാപങ്ങളകറ്റി അഷ്ടൈശ്വര്യം നല്‍കും ഈ വര്‍ഷത്തെ ശിവരാത്രി, ഇരട്ടിഫലം നല്‍കും ഭഗവാന്
ഈ വര്‍ഷത്തെ ശിവരാത്രിയ്ക്ക് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. അത്രയധികം പ്രധാനപ്പെട്ട ദിനമാണ് എന്നാണ് ആചാര്യന്മാര് പറയുന്നത്. ശിവപ്രീതിക്കായുള്ള എട്ട് വ്രതങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് മഹാശിവരാത്രി വ്രതം. ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15 ഞായറാഴ്ചയാണ്. ഈ ദിനത്തില്‍ വളരെയദികം പ്രത്യേകതകള്‍ ഉണ്ട് എന്നതില്‍ സംശയം വേണ്ട. കാരണം ശിവരാത്രിയുടെ തലേദിവസം എന്ന് പറയുന്നത് ശിവപ്രദോഷ ദിനമാണ്. അതായത് ഈ ദിനത്തിലാണ് ശിവരാത്രി വ്രതം ആരംഭിക്കുന്നത് എന്നതും പുണ്യമായി കണക്കാക്കുന്നത്.
പാലാഴി മഥന സമയത്ത് പുറത്ത് വന്ന കാളകൂട വിഷം പാനം ചെയ്ത ശിവന്. അദ്ദേഹത്തിന്റെ ജീവന് ആപത്ത് സംഭവിക്കാതിരിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി കണ്ഠത്തില് മുറുകെപ്പിടിക്കുകയും ഭഗവാന് വേണ്ടി രാത്രി മുഴുവന്‍ ഉറക്കമിളച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. അതാണ് ഈ ദിനത്തില്‍ ഭക്തര്‍ ഉറങ്ങാതെ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത്. മഹാശിവരാത്രി ദിനത്തില്‍ വ്രതാനുഷ്ഠാം, പ്രത്യേക പൂജകള്‍, ചടങ്ങുകള്‍ എന്നിവയെക്കുറിച്ച് നോക്കാവുന്നതാണ്

്
വ്രതം എപ്രകാരം?
ശിവരാത്രി ദിനത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ എപ്രകാരം വേണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ശിവരാത്രിയുടെ തലേദിവസം മുതലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഈ സമയം ഒരിക്കലോടെ വേണം വ്രതം അനുഷ്ഠിക്കേണ്ടത്. അരിയാഹാരം കഴിക്കാന്‍ പാടില്ല. എന്ന് മാത്രമല്ല ശിവരാത്രി ദിനത്തില്‍ പുലര്‍ച്ച എഴുന്നേറ്റ് കുളിച്ച് നിലവിളക്ക് കൊളുത്തി ഭഗവാനെ പ്രാര്‍ത്ഥിക്കണം. പിന്നീട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യണം. കഴിയുന്നത് പോലെ ശിവനാമം ജപിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാത ക്ഷേത്രത്തില്‍ നിന്നുള്ള കരിക്കിന് വെള്ളമോ തീര്‍ത്ഥമോ മാത്രമേ ഉപവാസം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് കഴിക്കാന്‍ പാടുകയുള്ളൂ.
ശിവപുരാണം, പഞ്ചാക്ഷരി മന്ത്രം, ബില്യാഷ്ടകം, ശിവസഹസ്രനാമം, ശിവ പുരാണ പാരായണം എന്നിവ ജപിക്കേണ്ടതാണ്. അത് മാത്രമല്ല ഭക്തിപൂര്‍വ്വം രാത്രി ഉറക്കമൊഴിച്ച് വേണം ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിന്. അത് കൂടാതെ ഈ ദിനത്തില്‍ കൂവളം ഭക്തിപൂര്‍വ്വം പരിപാലിക്കുന്നതും നല്ലതാണ്. കൂടാതെ പഞ്ചാക്ഷരി മന്ത്രം 108 തവണ ഭക്തിപൂര്‍വ്വം ചൊല്ലുകയോ അല്ലെങ്കില്‍ എഴുതുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ അടുത്ത ദിവസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്.

ക്ഷേത്ര ദര്‍ശനത്തില്‍ ശ്രദ്ധിക്കാന്‍
ശിവരാത്രി ദിനത്തില്‍ വൈകുന്നേരം പുരുഷന്മാര് ശയന പ്രദക്ഷിണം നടത്താറുണ്ട്. സ്ത്രീകള്‍ അടിപ്രദക്ഷിണവും നടത്തുന്നു. അത് മാത്രമല്ല ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് സര്‍വ്വ പാപങ്ങളേയും ഇല്ലാതാക്കുകയും നിങ്ങള്‍ക്ക് പുണ്യം നല്‍കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ദമ്പതികള്‍ ഒന്നിച്ച് വ്രതം അനുഷ്ഠിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും അനുഗ്രഹവും ലഭിക്കുന്നു. ഇത് കൂടാതെ ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തുന്നത് വഴി പിതൃക്കള്‍ക്ക് സന്തോഷം ലഭിക്കുകയും അവരുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുകയും ചെയ്യുന്നു.
ഓരോ സമയത്തേയും ദര്ശനഫലങ്ങള്
ശിവക്ഷേത്രത്തില്‍ ഓരോ ദിവസത്തേയും ദര്ശനഫലങ്ങള് ഓരോ തരത്തിലുള്ളതായിരിക്കും. രാവിലെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് ആരോഗ്യവും മനോബലവും വര്‍ദ്ധിപ്പിക്കും എന്നതാണ് പറയുന്നത്. ഉച്ചയ്ക്കാണ് പ്രാര്‍ത്ഥനയെങ്കില്‍ ഇവര്‍ക്ക് സമ്പത്സമൃദ്ധമായ ജീവിതമാണ് ഉണ്ടാവുന്നത്. അത് കൂടാതെ വൈകുന്നേരമാണ് ദര്‍ശനമെങ്കില്‍ ഇത് കഷ്ടനഷ്ടങ്ങള്‍ മാറ്റുകയും നന്മയും ഐശ്വര്യവും നിറയുകയും ചെയ്യും എന്നാണ് പറയുന്നത്. അര്‍ദ്ധയാമ പൂജയുടെ സമയം പ്രാര്‍ത്ഥിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉള്ളതായിരിക്കുമെന്നുമാണ് ഫലം നല്‍കുന്നത്.



Click it and Unblock the Notifications
