Latest Updates
-
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും!
ചന്ദ്രഗ്രഹണം 2026: ഗ്രഹണ ദിനത്തിലെ സ്വപ്നങ്ങളില്‍ അപകടം മണക്കുന്നവര്, പരിഹാരം ഇപ്രകാരം
ഓരോ സ്വപ്നങ്ങള്‍ക്കും അതിന്റേതായ അര്‍ത്ഥങ്ങളാണ് ഉള്ളത്. അത് പലപ്പോഴും മനോഹരവും അല്ലെങ്കില്‍ അതിലേറെ പ്രശ്നങ്ങളുണ്ടാക്കുന്നതും ആയിരിക്കും. പലപ്പോഴും മനസ്സിന്റെ അസ്വസ്ഥതകള്‍ക്കും ഇത്തരം സ്വപ്നങ്ങള്‍ കാരണമാകും. നാം കാണുന്ന സ്വപ്നങ്ങള്‍ പലതും നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതായിരിക്കും. പ്രത്യേകിച്ച് ഗ്രഹണ സമയത്തോട് അനുബന്ധിച്ച് കാണുന്ന ചില സ്വപ്നങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. മാര്‍ച്ച് 3-നാണ് ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ഗ്രഹണ ദിനത്തില്‍ ഇനി വിശദീകരിക്കുന്ന തരത്തിലുള്ള ചില സ്വപ്നങ്ങള്‍ അശുഭകരമായ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല വലിയ മാറ്റങ്ങള്‍ക്ക് വരെ ഇത് കാരണമാകും. പ്രണയവും, കരിയറും ഭാവിയും ജീവിതവും എല്ലാം ഈ സ്വപ്നങ്ങളുടെ ഭാഗമാവാം. ഇത്തരത്തില്‍ ചില സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് നല്തുന്നത് ബന്ധങ്ങളിലെ തകര്‍ച്ചയായിരിക്കാം. ഇത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

പൂര്‍ണ ചന്ദ്രഗ്രഹണം
സ്വപ്നശാസ്ത്രമനുസരിച്ച്, പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണുന്നത് ജീവിതത്തില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് പലപ്പോഴും നിങ്ങളില്‍ കുടുംബ, ദാമ്പത്യ, പ്രണയബന്ധങ്ങളെ ബാധിച്ചേക്കാം. പൂര്‍ണ്ണ ഗ്രഹണം സ്വപ്നത്തില്‍ ശുഭകരമായല്ല കണക്കാക്കുന്നത്. എന്ന് മാത്രമല്ല ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന അശുഭസംവങ്ങളുടെ മുന്നറിയിപ്പ് കൂടിയാണ്. പ്രത്യേകിച്ച് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കുന്നതിനും എന്നന്നേക്കുമായി അത് അകന്ന് പോവുന്നതിനും യോഗം കാണുന്നു.
ഭാഗിക ഗ്രഹണം
സ്വപ്നത്തില്‍ ഭാഗിക ഗ്രഹണം കാണുന്നതും അശുഭകരമായി വിലയിരുത്തപ്പെടുന്നു, എങ്കിലും ഇതിന് ഒരു വ്യത്യാസമുണ്ടെന്നാണ് സ്വപ്നശാസ്ത്രം പറയുന്നത്. ഇത്തരം സ്വപ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അവ സ്വയം മറികടക്കാന്‍ കഴിയുമെന്നതിന്റെ സൂചനയായാണ് പറയുന്നത്. അത് മാത്രമല്ല ഗ്രഹണത്തില്‍ ചുറ്റും ഇരുട്ട് വ്യാപിക്കുന്നതായി കാണുന്നത് സാമ്പത്തിക പ്രശ്നങ്ങളോ നഷ്ടങ്ങളോ ഉണ്ടാകുമെന്നതിന്റെ സൂചനയെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.
സൂര്യനോ/ ചന്ദ്രനോ
ഗ്രഹണത്തിന് ശേഷമുള്ള സൂര്യനേയോ അല്ലെങ്കില്‍ ചന്ദ്രനേയോ സ്വപ്നത്തില്‍ കാണുന്നത് എപ്പോഴും ശുഭകരമായ സൂചനയെയാണ് കണക്കാക്കുന്നത്. പലപ്പോഴും ഇത് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും അത് കൂടാതെ ജീവിതത്തില്‍ പല കോണില്‍ നിന്നും അവസരങ്ങള്‍ തേടി എത്തുന്നതിനേയും സൂചിപ്പിക്കും. ചില സാഹചര്യങ്ങളില്‍, പുതിയൊരു തുടക്കത്തിന്റെ മുന്നോടിയായും ഈ സ്വപ്നത്തെ കണക്കാക്കുന്നു. സ്വപ്നശാസ്ത്രത്തില് ഗ്രഹണ സ്വപ്നം ശുഭമല്ല, ഇത് അശുഭകരമായ സംഭവങ്ങളെയും സാമ്പത്തിക പ്രശ്നങ്ങളെയും ആണ് എപ്പോഴും സൂചിപ്പിക്കുന്നത്.

പരിഹാരം
സൂര്യഗ്രഹണമാണ് സ്വപ്നത്തിലെങ്കില്‍ ആ സമയം നിലനില്‍ക്കുന്ന പരിഹാരങ്ങളെ മറികടക്കുന്നതിന് വേണ്ടി രാവിലെ സൂര്യദേവന് ഒരു ചെമ്പുപാത്രത്തില്‍ അര്‍ഘ്യം സമര്‍പ്പിക്കുക. സൂര്യനുമായി ബന്ധപ്പെട്ട മന്ത്രങ്ങളും ആദിത്യഹൃദയ സ്തോത്രവും പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. കൂടാതെ ശര്‍ക്കര, ധാന്യങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതും ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
ചന്ദ്രഗ്രഹണം സൂചിപ്പിക്കുന്നത്
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കുന്നത് മാര്‍ച്ച് 3-നാണ് ഈ ദിനത്തില്‍ ചന്ദ്രഗ്രഹണം കാണുന്നത് വരാനിരിക്കുന്ന മാനസിക പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും സൂചിപ്പിക്കുന്നതാണ്. ഒരിക്കലു ഗുണപരമായ ഫലങ്ങളല്ല ഈ സ്വപ്നങ്ങള്‍ നല്‍കുന്നതും. കൂടാതെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും നഷ്ടം, ദുരിതപൂര്‍ണ്ണമായ ജീവിതം, ബന്ധങ്ങളില്‍ നിന്നുള്ള അകല്‍ച്ച എന്നിവയെല്ലാം ഇത് വഴി സൂചിപ്പിക്കും. എന്നാല്‍ ഭാഗികമായാണ് ചന്ദ്രഗ്രഹണം കാണുന്നതെങ്കില്‍ അത് പലപ്പോഴും വളരെയധികം ശുഭകരമായാണ് കണക്കാക്കുന്നത്. ഇത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നതിന്റെ സൂചനയെയാണ് നല്കുന്നു.
ഗ്രഹണദോഷങ്ങള്ക്ക്
ചന്ദ്രഗ്രഹണം സ്വപ്നത്തില്‍ കണ്ടാല്‍ 'ഓം ശ്രാം ശ്രീം ശ്രൗം സഃ ചന്ദ്രമസേ നമഃ' എന്ന മന്ത്രം ജപിക്കുന്നത് ഉചിതമാണ്. പാല്, തൈര്, വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് വഴി ദോഷഫലങ്ങള്‍ ഇല്ലാതാവും. ചന്ദ്രക്കലാധരനായ ശിവന് എല്ലാ തിങ്കളാഴ്ചകളിലും പാലും വെള്ളവും സമര്‍പ്പിച്ച് പൂജ നടത്തുക. ദിവസവും സാധിക്കുന്നില്ലെങ്കില്‍, എല്ലാ പൗര്‍ണ്ണമി ദിവസങ്ങളിലും ചന്ദ്രന് അര്‍ഘ്യം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications