For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതമകറ്റാന്‍ ഈ മാസം ശ്രദ്ധിക്കേണ്ട ദിനങ്ങള്‍

|

വര്‍ഷത്തിലെ അവസാന മാസമാണെങ്കിലും ഡിസംബര്‍ നിങ്ങള്‍ക്ക് ഒരു നല്ല മാസമായിരിക്കും. ഈ മാസത്തില്‍ നിങ്ങള്‍ക്ക് അറിയാത്ത നിരവധി ഉത്സവങ്ങളും ശുഭകരമായ ദിവസങ്ങളുമുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് ഈ മാസത്തില്‍ ചില പവിത്രമായ ചടങ്ങുകള്‍ നടത്താവുന്നതോ ആസൂത്രണം ചെയ്യാവുന്നതോ ആണ്. ഇതിനായി പ്രധാനപ്പെട്ട ചടങ്ങുകള്‍ നടത്താന്‍ നിങ്ങളെ സഹായിക്കുന്ന കുറച്ച് ശുഭദിനങ്ങള്‍ നോക്കാം.

Most read: ആല്‍മരം: ഭാരതീയരുടെ പുണ്യവൃക്ഷംMost read: ആല്‍മരം: ഭാരതീയരുടെ പുണ്യവൃക്ഷം

01 ഡിസംബര്‍ 2019: രാം വിവാഹ്

01 ഡിസംബര്‍ 2019: രാം വിവാഹ്

നിങ്ങള്‍ക്ക് പവിത്രവും അല്ലെങ്കില്‍ പ്രധാനവുമായ ഒരു പ്രവൃത്തി നടത്താവുന്ന മികച്ച ദിവസങ്ങളില്‍ ഒന്നാണിത്. ഒരു നല്ല ജീവിതപങ്കാളിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ദിവസം ആരാധന നടത്തിയാല്‍ ഫലം കാണാവുന്നതാണ്. അവിവാഹിതര്‍ക്ക് ഒരു നല്ല ജീവിതപങ്കാളിയെ ലഭിക്കാനും ദാമ്പത്യ ജീവിതത്തില്‍ ഐക്യമുണ്ടാകാനും ഈ ദിവസം ഉചിതമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അറിവിനും മൊത്തത്തിലുള്ള പുരോഗതിക്കും ഈ ദിവസം പ്രാര്‍ത്ഥന നടത്തിയാല്‍ ഫലം കാണാം.

2 ഡിസംബര്‍ 2019: സുബ്രഹ്മണ്യം ഷഷ്ഠി

2 ഡിസംബര്‍ 2019: സുബ്രഹ്മണ്യം ഷഷ്ഠി

ഭയവും ഉത്കണ്ഠയും അനുഭവിക്കുന്ന ആളുകള്‍ക്ക് ഈ ദിവസം മുതല്‍ പ്രയോജനം ലഭിക്കും. ഏതൊരാള്‍ക്കും ഭയത്തെയും പ്രതിബന്ധങ്ങളെയും മറികടക്കാന്‍ കഴിയും. മാനസിക സമാധാനവും ഊര്‍ജ്ജവും മൊത്തത്തിലുള്ള പുരോഗതിയും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാന്‍ പറ്റിയ ദിവസമാണിത്.

4 ഡിസംബര്‍ 2019: മാസിക് ദുര്‍ഗാഷ്ടമി

4 ഡിസംബര്‍ 2019: മാസിക് ദുര്‍ഗാഷ്ടമി

നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ ആരംഭിക്കാന്‍ ഉത്തമമായ മറ്റൊരു ദിവസമാണിത്. മോഹ പൂര്‍ത്തീകരണം, അസുഖത്തില്‍ നിന്ന് മോചനം, വിദ്യാഭ്യാസ രംഗത്ത് വിജയം, സാമ്പത്തികനേട്ടം എന്നിവയ്ക്ക് അനുഗ്രഹം തേടാന്‍ പറ്റിയ ദിവസമാണ് മാസിക് ദുര്‍ഗാഷ്ടമി. ഈ ദിവസം ജോലി ആരംഭിക്കുന്നവര്‍ക്ക് വിജയവും മനസമാധാനവും ലഭിക്കും.

8 ഡിസംബര്‍ 2019: മോക്ഷാദ ഏകാദശി

8 ഡിസംബര്‍ 2019: മോക്ഷാദ ഏകാദശി

നിങ്ങള്‍ വിഷമവും പ്രതിബന്ധങ്ങളും ഉള്ളയാളാണെങ്കില്‍ ഈ ദിവസം മുതല്‍ പ്രയോജനപ്പെടുത്താം. കാരണം ഈ ദിവസം ആരാധന നടത്തിയാല്‍ ഭക്തര്‍ക്ക് അറിവും ആത്മീയ പുരോഗതിയും ലഭിക്കും.

9 ഡിസംബര്‍ 2019: സോമ പ്രദോഷം

9 ഡിസംബര്‍ 2019: സോമ പ്രദോഷം

പരമേശ്വരനായ ശിവന്റെ അനുഗ്രഹവം തേടാനുള്ള ഉചിതമായ ദിവസം. ആരോഗ്യം, ഉന്നതി എന്നിവ നേടാനും ഭക്തര്‍ ആരാധിക്കുന്ന ദിവസമാണിത്. ചില തടസ്സങ്ങള്‍ കാരണം ജോലി വൈകുന്ന ആളുകള്‍ക്ക് ഈ ദിവസം മുതല്‍ ജോലി ആരംഭിക്കാവുന്നതാണ്. പ്രതിബന്ധങ്ങളെ മറികടക്കാനും ഈ ദിവസത്തെ ആരാധന സഹായിക്കുന്നു.

12 ഡിസംബര്‍ 2019: മാര്‍ഗശീര്‍ഷ പൂര്‍ണിമ

12 ഡിസംബര്‍ 2019: മാര്‍ഗശീര്‍ഷ പൂര്‍ണിമ

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സര്‍വ്വേശ്വരന്റെ അനുഗ്രഹം തേടാന്‍ പൂജ നടത്താന്‍ ഉചിതമായ ദിവസമാണിത്. കൂടാതെ, കുട്ടികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി മാതാപിതാക്കള്‍ക്ക് ദൈവത്തെ ആരാധിക്കാനും ഉത്തമമാണ് ഈ ദിവസം. ഒരാളുടെ ആത്മീയ പുരോഗതി കൈവരിക്കാനും പറ്റിയ ദിവസമാണിത്.

15 ഡിസംബര്‍ 2019: സങ്കഷ്തി ചതുര്‍ദശി

15 ഡിസംബര്‍ 2019: സങ്കഷ്തി ചതുര്‍ദശി

മാനസിക സംഘര്‍ഷങ്ങളെ അകറ്റി പുതിയ ജോലികള്‍ തുടങ്ങാനും തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും സങ്കഷ്തി ചതുര്‍ദശി ശുഭദിനമാണ്. ലക്ഷ്യപൂര്‍ത്തീകരണത്തിന് തടസ്സങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടാനും മറ്റൊരു ശ്രമം നടത്താനും ഈ ദിവസം ഉപയോഗപ്പെടുത്താം. ദാമ്പത്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ദമ്പതികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാം.

19 ഡിസംബര്‍ 2019: മാസിക് കലാഷ്ടമി

19 ഡിസംബര്‍ 2019: മാസിക് കലാഷ്ടമി

നിങ്ങള്‍ക്ക് വിജയം കൈവരുത്താനും നിങ്ങളുടെ ഭയം ഇല്ലാതാക്കാനും മാസിക് കലാഷ്ടമി ചെയ്യുന്നതിലൂടെ സാധിക്കും. പരുക്കുകളും അസുഖങ്ങളും അനുഭവിക്കുന്നവര്‍ക്ക് ഈ ദിവസം മുതല്‍ ഉത്തമമായിരിക്കും. നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലി പുനരാരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു ഈ ദിവസം സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് മികച്ച പിന്തുണയും ലഭിക്കും. കൂടാതെ ഈ ദിവസം നിങ്ങളുടെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യും.

23 ഡിസംബര്‍ 2019: സോമപ്രദോഷം

23 ഡിസംബര്‍ 2019: സോമപ്രദോഷം

ആത്മീയവും മാനസികവുമായ പുരോഗതിക്കായി ഉദ്ദേശിച്ചുള്ളതാണ് സോമപ്രദോഷ്. നഷ്ടവും അനാവശ്യ തടസ്സങ്ങളും അനുഭവിക്കുന്നവര്‍ക്ക് അവരുടെ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. കൂടാതെ ഭക്തക്ക് സംതൃപ്തിയും ആരോഗ്യവും കൈവരിക്കാനാകും.

24 ഡിസംബര്‍ 2019: മാസിക് ശിവരാത്രി

24 ഡിസംബര്‍ 2019: മാസിക് ശിവരാത്രി

വിശ്വാസികള്‍ക്ക് അവരുടെ ജീവിതത്തില്‍ ആരോഗ്യം, സമ്പത്ത്, പുരോഗതി എന്നിവ നേടാന്‍ കഴിയുന്ന ദിവസമാണിത്. ദാമ്പത്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഫലം നല്‍കും.

30 ഡിസംബര്‍ 2019: വിനായക ചതുര്‍ത്ഥി

30 ഡിസംബര്‍ 2019: വിനായക ചതുര്‍ത്ഥി

ഈ ദിവസം നിങ്ങള്‍ എവിടെയെങ്കിലും പോകുകയാണെങ്കില്‍ ദൈവത്തെ ആരാധിച്ചു വേണം യാത്ര തുടങ്ങാന്‍. ഇതിലൂടെ നിങ്ങളുടെ വിഘ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അസാധാരണമായ എന്തെങ്കിലും കാരണങ്ങളാല്‍ നിങ്ങളുടെ ഏതെങ്കിലും പ്രവൃത്തി വൈകുന്നുണ്ടെങ്കില്‍ അത് പുനരാരംഭിക്കാന്‍ പറ്റിയ ദിവസമാണ്. ആവശ്യമായ ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് വിജയിക്കാനും കഴിയും. അറിവ് നേടുന്നതിന് ഈ ദിനം സഹായിക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ദിവസം ചെലവഴിക്കണം.

31 ഡിസംബര്‍ 2019: സ്‌കന്ദഷഷ്ഠി

31 ഡിസംബര്‍ 2019: സ്‌കന്ദഷഷ്ഠി

ഭയവും വേവലാതിയും അനുഭവിക്കുന്നവര്‍ക്ക് വര്‍ഷത്തിലെ അവസാന ദിനമായതിനാല്‍ ഇത് ഒരു ശുഭദിനമാണ്. നിരന്തരമായി ഭയം പിന്തുടരുന്നവരെ മറികടക്കാന്‍ ഈ ദിനം സഹായിക്കുകയും ജോലി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.

English summary

Hindu Auspicious Dates in December 2019

Here in this article we are talking about the Auspicious dates in December 2019. Take a look.
Story first published: Monday, December 2, 2019, 16:40 [IST]
X
Desktop Bottom Promotion