For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് മികച്ച ദിവസം ഈ രാശിക്കാര്‍ക്ക്

|

ഇന്നത്തെ ദിവസം പല രാശിക്കാര്‍ക്കും അത്ര നല്ല നേട്ടങ്ങള്‍ നല്‍കുന്നില്ല. പലര്‍ക്കും സമ്മിശ്രമാണ് ഫലങ്ങള്‍. നല്ലതു നടക്കുന്നതോടൊപ്പം തന്നെ ചില മോശം കാര്യങ്ങളും നിറയുന്നു. ചിലര്‍ക്ക് ചെറിയ രീതിയില്‍ ഇന്നത്തെ ദിവസം നല്ലതു നല്‍കുന്നു. അവരെയിന്ന് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. എന്നാല്‍ മനസിലാക്കുക, നിങ്ങളുടെ എല്ലാ ദിവസവും ഒരുപോലെയാവില്ല. നാളെ രാശിചക്രത്തിലെ മാറ്റം നിങ്ങളെ കടാക്ഷിച്ചേക്കാം. നിങ്ങളുടെ ഇന്ന് എന്താണു നല്‍കുന്നതെന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: സകല പാപവും നീക്കും ശിവരാത്രി വ്രതം

മേടം രാശി

മേടം രാശി

പ്രണയ ജീവിതത്തില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. നിങ്ങളുടെ മനസ്സില്‍ അതൃപ്തിയുണ്ടാകും. ബന്ധത്തെക്കുറിച്ച് തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. വിവാഹിതര്‍ക്ക് പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാം. ഇന്ന് സുഹൃത്തുക്കളുമായി യാത്ര ചെയ്യാനാകും. വളരെയധികം ചെലവഴിക്കാന്‍ കഴിയും. ജോലിക്കാര്‍ക്ക് ഇന്ന് അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. ഓഫീസില്‍ ജോലിഭാരം ഉണ്ടാവും.

ഇടവം രാശി

ഇടവം രാശി

ജോലിസ്ഥലത്ത് ഇന്ന് ശുഭദിനമാണ്. ബിസിനസ്സുകാര്‍ക്ക് ജോലി വേഗത്തില്‍ മുന്നോട്ട് പോകുകയും ലാഭം ലഭിക്കുകയും ചെയ്യും. പുതിയ ബിസിനസ്സിന്റെ ഫലം നേടാനാകും. ഒരേസമയം നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തികം ശക്തമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുക. ആരോഗ്യം ഇന്ന് മികച്ചതായിരിക്കും.

Most read: ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

മിഥുനം രാശി

മിഥുനം രാശി

ഓഫീസിലെ ജോലിഭാരം അകറ്റാന്‍ ചിട്ടയായ രീതിയില്‍ പ്രവര്‍ത്തിക്കണം. ബിസിനസ്സുകാര്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നതാണ് നല്ലത്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. ഇത് നിങ്ങളുടെ സമയവും പണവും നശിപ്പിക്കും. സാമ്പത്തികം മികച്ചതായിരിക്കുമെങ്കിലും കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കണം. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. അവരുമായി ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പ്രണയ ജീവിതത്തില്‍ ഇന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്കിടയില്‍ വളരെയധികം ആശയക്കുഴപ്പം ഉണ്ടാകാം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ഇണയോട് ഇന്ന് ഒന്നിനെക്കുറിച്ചും ദേഷ്യപ്പെടരുത്. ഗാര്‍ഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ വാക്കുകള്‍ കൂടി ശ്രദ്ധിക്കുക. സ്വന്തമായി വളരെയധികം ജോലിഭാരം ഏറ്റെടുക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും. ബജറ്റ് അനുസരിച്ച് ചെലവഴിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. മാനസികമായി വളരെ നല്ല സമയമാകും. സാമ്പത്തികമായി ഒരു വലിയ കുതിപ്പ് ഉണ്ടാകാം. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം ശക്തവും സന്തോഷവുമായി തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ശരിയായ ഫലം ലഭിക്കുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഓഫീസ് അന്തരീക്ഷം നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

കന്നി

കന്നി

നിങ്ങളുടെ കോപം അടക്കിനിര്‍ത്തുക. ശാന്തത പാലിക്കുന്നതിലൂടെ നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ലതായിരിക്കുക. ഓഫീസിലെ ഏതെങ്കിലും പ്രധാനപ്പെട്ട ചുമതല കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. തുടര്‍ച്ചയായ ജോലി നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ക്ഷീണവും ബലഹീനതയും അനുഭവപ്പെടാം. ഇന്ന് വിലയേറിയ എന്തെങ്കിലും വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ അത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക.

Most read: സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാം

തുലാം രാശി

തുലാം രാശി

പുതിയ ആശയങ്ങള്‍ നിറഞ്ഞതായിരിക്കും ഇന്ന്. ജോലി വേഗത്തിലാക്കാന്‍ പുതിയ വഴികള്‍ നോക്കും. കഠിനാധ്വാനത്തിലൂടെ നല്ല വിജയം നേടാനാകും. ജോലിപരമായി നിങ്ങള്‍ക്ക് പുരോഗതിയുണ്ടാവും. സാമ്പത്തികമായി ഇന്ന് സമ്മിശ്രമായിരിക്കും. പണം തുല്യമായി ചെലവഴിക്കും. ഇന്ന് നിങ്ങള്‍ക്ക് ഒരു സമൂഹ പരിപാടിയില്‍ പങ്കെടുക്കാം. അവിടെ നിങ്ങള്‍ പ്രധാനപ്പെട്ട ചിലരെ കണ്ടുമുട്ടും. പങ്കാളിയുമായുള്ള ദേഷ്യം അവസാനിപ്പിക്കാന്‍ ദിവസം നല്ലതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നല്ല ദിനമാണ്. ഉന്നത വിദ്യാഭ്യാസം നേടാന്‍ എന്തെങ്കിലും ശ്രമം നടത്തുകയാണെങ്കില്‍ ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. വളരെക്കാലത്തിനുശേഷം നിങ്ങള്‍ സുഹൃത്തുക്കളുമായി നല്ല ദിവസം ആസ്വദിക്കും. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങള്‍ അത് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടേണ്ടിവരും. ഓഫീസില്‍ എന്തെങ്കിലും ജോലി നല്‍കിയിട്ടുണ്ടെങ്കില്‍ അത് കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. സാമ്പത്തികം നല്ലതായിരിക്കും. പഴയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. ആരോഗ്യം നന്നായിരിക്കും.

ധനു രാശി

ധനു രാശി

ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കണ്ണുകളുമായോ വയറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ അലട്ടും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. മാതാപിതാക്കള്‍ നിങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം എടുത്തേക്കാം. വിവാഹിതര്‍ക്ക് ഇന്ന് പ്രത്യേക ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല ദിവസം ചെലവഴിക്കും. പ്രണയിതാക്കള്‍ പങ്കാളിയോട് സൗമ്യമായി സംസാരിക്കുക.

മകരം രാശി

മകരം രാശി

ബിസിനസ്സുകാര്‍ ഇന്ന് തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ജോലിക്കാര്‍ക്ക് ഇന്ന് അല്‍പം ആശങ്കകളുണ്ടാവാം. ജോലിയില്‍ അതൃപ്തി തോന്നും. അര്‍ഹമായ പുരോഗതി ലഭിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കില്‍ ജോലി മാറ്റാം. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. ഒരു പ്രത്യേക അതിഥി പെട്ടെന്ന് വീട്ടിലേക്ക് വരാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ലതാണ്. പഴയ വസ്തു വില്‍ക്കാന്‍ കഴിയും. ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

കുംഭം രാശി

കുംഭം രാശി

ദാമ്പത്യ ജീവിതം ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ പങ്കാളിയുമൊത്ത് വഴക്കിടാതിരിക്കുക. കോപം നിയന്ത്രിക്കുക. ബിസിനസുകാര്‍ക്കും ഇന്ന് ലാഭം മിതമായിരിക്കും. ബിസിനസ്സ് കാര്യങ്ങളില്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. ജോലിക്കാര്‍ക്ക് ദിവസം നല്ലതായിരിക്കില്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടാകും. അത് മേലുദ്യോഗസ്ഥരില്‍ മുഷിച്ചിലുളവാക്കും. നിങ്ങളുടെ ജോലി ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നതാണ് നല്ലത്. സാമ്പത്തികമായി ദിവസം ചെലവേറിയതായിരിക്കും.

മീനം രാശി

മീനം രാശി

ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. നിങ്ങളുടെ മാറ്റിവച്ച ചില ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. എല്ലാ ജോലികളിലും പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പ്രതീക്ഷയില്ലാത്ത ആളുകളില്‍ നിന്ന് പോലും ഇന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും. വളരെ തിരക്കുള്ള ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ വാക്കുകള്‍ ചില ആളുകളെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. പിതാവിന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തികം ശക്തമായിരിക്കും. നിക്ഷേപം നടത്താന്‍ സമയം അനുകൂലമാണ്.

English summary

Daily Horoscope For 18th February 2020

Read your daily horoscope for 18th February 2020 in Malayalam.
Story first published: Tuesday, February 18, 2020, 6:00 [IST]
X