For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉച്ചക്കുള്ള കുളിയാണോ ശീലം ഫലം ദുരിതം

|

കുളി എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വ്യക്തി ശുചിത്വം പാലിക്കുന്നവരെല്ലാം തന്നെ വളരെയധികം പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് കുളി. എന്നാല്‍ കുളിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധകള്‍ വേണ്ടത് അത്യാവശ്യമാണ്. പഴമക്കാര്‍ പറയുന്നത് നമ്മള്‍ കേട്ടിരിക്കും ഉച്ചക്കുളി പിച്ചക്കുളി എന്നത്. എന്നാല്‍ ഇത്തരത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണോ എന്ന് പലരും സംശയിക്കുന്നുണ്ടാവും. പക്ഷേ അതില്‍ അല്‍പം കാര്യമില്ലാതില്ല എന്നതാണ് സത്യം. കാരണം നമ്മുടെ കുളിയും കുളിക്കുന്ന സമയവും എല്ലാം വളരെയധികം പ്രധാനപ്പെട്ടതാണ്.

<strong>Most read: സര്‍വ്വസൗഭാഗ്യം,സല്‍സന്താനത്തിന് ഷഷ്ഠിവ്രതം</strong>Most read: സര്‍വ്വസൗഭാഗ്യം,സല്‍സന്താനത്തിന് ഷഷ്ഠിവ്രതം

ആയുര്‍വ്വേദത്തില്‍ പറയുന്നത് രാവിലെ സൂര്യനുദിക്കുന്നതിന് മുന്‍പും വൈകിട്ട് അസ്തമിക്കുന്നതിന് മുന്‍പും കുളിക്കണം എന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ കുളിയും മറ്റും അല്‍പം എളുപ്പത്തില്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. അതിലുപരി രാവിലെ കുളിക്കേണ്ടതും എന്നാല്‍ കുളിക്കാന്‍ പാടില്ലാത്തതുമായ ചില സമയങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ഉച്ചക്ക് കുളിക്കരുത് എന്ന് നമ്മുടെ ശാസ്ത്രം അനുശാസിക്കുന്നു എന്ന് നോക്കാവുന്നതാണ്.

കുളിക്കേണ്ടത് എപ്പോള്‍

കുളിക്കേണ്ടത് എപ്പോള്‍

എപ്പോഴാണ് ശാസ്ത്രമനുസരിച്ച് കുളിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. രാവിലെ കുളിക്കുമ്പോള്‍ എപ്പോള്‍ കുളിക്കണം ഏത് സമയത്ത് കുളിക്കണം എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടതാണ്. പുലര്‍ച്ചെ കുളിക്കുന്ന സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. പുലര്‍ച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയില്‍ കുളിക്കുന്നത് മുനി സ്‌നാനം എന്നാണ് ഇതിനെ പറയുന്നത്.

 ഉന്‍മേഷം വര്‍ദ്ധിപ്പിക്കുകയും

ഉന്‍മേഷം വര്‍ദ്ധിപ്പിക്കുകയും

എന്നാല്‍ ഈ സമയത്ത് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് വിശ്വസിക്കുന്നത്. ഇത് നിങ്ങളിലെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കുകയും ദിവസം മുഴുവന്‍ ഈ ഉന്‍മേഷം നിലനിര്‍ത്തുന്നതിന് കഴിയുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ പല വിധത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്. ആരോഗ്യത്തിനും മനസ്സിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബുദ്ധി വര്‍ദ്ധിപ്പിക്കുന്നതിനും ഏകാഗ്രത പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നുണ്ട് അതിരാവിലെയുള്ള കുളി.

 അഞ്ചിനും ആറിനും ഇടയില്‍ ഉള്ള കുളി

അഞ്ചിനും ആറിനും ഇടയില്‍ ഉള്ള കുളി

രാവിലെ തന്നെ അഞ്ചിനും ആറിനും ഇടയിലുള്ള കുളിയും വളരെ നല്ലതാണ്. ഇതിനെ ദേവസ്‌നാനം എന്നാണ് പറയുന്നത്. കുളിക്കുന്നതിന് ഇത്തരം സമയം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ സമയത്താണ് അധികം പേരും കുളിക്കുന്നത്. പ്രത്യേകിച്ച് വീട്ടമ്മമാര്‍ എഴുന്നേറ്റ് കുളിക്കുന്ന സമയവും എന്ന് പറയുന്നത് അഞ്ചിനും ആറിനും ഇടയിലാണ്. ഈ സമയത്ത് കുളിക്കുന്നതിലൂടെ ജീവിതത്തില്‍ പുരോഗതിയും മനശാന്തിയും ജീവിതത്തില്‍ മനസമാധാനവും സ്‌നേഹവും എല്ലാം ഈ സമയത്ത് കുളിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. ഇത് തന്നെയാണ് എല്ലാ വീട്ടമ്മമാരും ഈ സമയത്ത് കുളിക്കാന്‍ തിരഞ്ഞെടുക്കുന്നതും. മാത്രമല്ല ഈ സമയത്തെ കുളി നമ്മളിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി ഐശ്വര്യം വീട്ടിലും ജീവിതത്തിലും നിറക്കുന്നതിനും സഹായിക്കുന്നുണ്ട്.

ആറിനും എട്ടിനും ഇടയില്‍ കുളിക്കുന്നത്

ആറിനും എട്ടിനും ഇടയില്‍ കുളിക്കുന്നത്

എല്ലാ ദിവസവും രാവിലെ ആറിനും എട്ടിനും ഇടയില്‍ കുളിക്കുന്നതിലൂടെ അത് ഏറ്റവും നല്ല സമയമായാണ് കണക്കാക്കുന്നത്. ഏറ്റവും അനുയോജ്യമായ സമയം എന്ന് തന്നെയാണ് രാവിലെ ഈ സമയത്തെ കണക്കാക്കുന്നത്. ഈ സമയത്ത് കുളിക്കുന്നത് വിദ്യാര്‍ത്ഥികളില്‍ ഉണര്‍വ്വും ഏകാഗ്രതയും നല്‍കുന്നുണ്ട്. മാത്രമല്ല ഭാഗ്യം, കുടുംബത്തില്‍ ഐശ്വര്യം, സന്തോഷം എന്നിവ നിലനിര്‍ത്തുന്നതിനും ഈ സമയത്തെ കുളിയിലൂടെ സംഭവിക്കുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് രാവിലെ ഈ സമയത്ത് കുളിച്ച് സൂര്യഭഗവാനെ ധ്യാനിക്കുന്നത് നല്ലതാണ്. ഈ സമയത്ത് കുളിക്കുന്നത് നല്ലതാണ് എന്തുകൊണ്ടും എന്നാണ് ധര്‍മ്മശാസ്ത്രം പറയുന്നത്.

എട്ട് മണിക്ക് ശേഷം

എട്ട് മണിക്ക് ശേഷം

എട്ട് മണിക്ക് ശേഷം കുളിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ലതല്ല നല്‍കുന്നത്. അതുകൊണ്ട് തന്നെ എട്ട് മണിക്ക് മുന്‍പേ കുളിക്കാന്‍ ശ്രമിക്കേണ്ടതാണ്. കാരണം എട്ട് മണിക്ക് ശേഷം കുളിക്കുന്നത് എന്തുകൊണ്ടും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇത് ജീവിതത്തില്‍ ക്ലേശങ്ങള്‍, നഷ്ടങ്ങള്‍, ദുരിതങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. എട്ട് മണിക്ക് ശേഷം കുളിക്കുമ്പോള്‍ അതിന് ഒരിക്കലും തയ്യാറാവരുത്. മാത്രമല്ല രാവിലെ കുളിക്കാന്‍ കഴിയാത്തവര്‍ക്ക് വൈകുന്നേരം സൂര്യാസ്തമയത്തിന് മുന്‍പ് കുളിക്കാവുന്നതാണ്.

English summary

Bathing rituals and importance

In this article we explain some bathing rituals and importance in hindu culture. Read on
Story first published: Wednesday, July 10, 2019, 15:19 [IST]
X
Desktop Bottom Promotion