Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഗ്രഹദോഷമുണ്ടാകും: നിങ്ങളുടെ ഈ ശീലങ്ങള് ദൗര്ഭാഗ്യങ്ങളും ദോഷങ്ങളും ക്ഷണിച്ചുവരുത്തും
ഗ്രഹങ്ങളും നക്ഷത്രങ്ങളും പ്രപഞ്ചവും അവയുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നമ്മുടെ ജീവിതവുമെല്ലാമാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ജ്യോതിഷം അനുസരിച്ച് നമ്മുടെ ഓരോ ശീലങ്ങളും നമ്മളറിയാതെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത് ചിലപ്പോള് ഗുണകരമായും ദോഷകരമായും ജീവിതത്തെ സ്വാധീനിക്കാം.നമ്മുടെ ചില ശീലങ്ങള് ഗ്രഹനിലയെയും അതുവഴി ജീവിതത്തിന്റെ മറ്റുപല മേഖലകളെയും സ്വാധീനിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. അത്തരത്തിലുള്ള മൂന്ന് ശീലങ്ങള് നോക്കാം.

വിരല് കടിക്കല്
വിരല് കടിക്കുന്ന ശീലം ജീവിതത്തില് ശനിയുടെ സ്വാധീനത്തെ ദുര്ബലപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. അച്ചടക്കം, ഉത്തരവാദിത്തം, തടസ്സങ്ങളെ തട്ടിമാറ്റാനുള്ള കഴിവ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശനി. ശനിയില് നിന്നും നമ്മുടെ ജീവിതത്തിലേയ്ക്കുള്ള ഊര്ജ്ജം ദുര്ബലമാകുമ്പോള്, അത് കാലതാമസവും തിരിച്ചടികളും നേരിടുന്നതിന് കാരണമാകും. വിരല് കടിക്കുന്ന ശീലമുള്ളവര്ക്ക്, അവരുടെ പല ലക്ഷ്യങ്ങളും നേടിയെടുക്കുന്നതില് തടസ്സങ്ങള് നേരിടുന്നതായി അനുഭവപ്പെടാം. വിചാരിച്ച പോലെ കാര്യങ്ങള് നടക്കാത്തതിനാലുള്ള നിരാശയും ഇവരിലുണ്ടാകും.
പരിഹാരങ്ങള്
- *ശാന്തി മന്ത്രം ദിവസവും ചൊല്ലുക
- *ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം ധരിക്കുക
- *ശനിദേവന് ശനിയാഴ്ചകളില് കടുകെണ്ണ സമര്പ്പിക്കുക
Also Read:വാസ്തു ടിപ്പ്സ്: നല്ല ഉറക്കം കിട്ടണമെങ്കില് വാസ്തുവിലും ചില കാര്യങ്ങള് ശ്രദ്ധിക്കണം
നിരന്തരം തല ചൊറിയുക
തല നിരന്തരമായി ചൊറിയുന്ന ശീലം ജീവിതത്തില് ചൊവ്വയുടെ സ്വാധീനത്തെ ദോഷകരമായി ബാധിക്കും. ഊര്ജ്ജം, നിശ്ചയദാര്ഢ്യം, മുന്കോപം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ചൊവ്വ. ചൊവ്വയില് നിന്നുള്ള ഊര്ജ്ജം തടസ്സപ്പെടുമ്പോള്, ദേഷ്യവും പ്രകോപനാത്മകതയും വര്ദ്ധിക്കാനിടയുണ്ട്. ഈ ശീലമുള്ള ആളുകള് ദേഷ്യം കൊണ്ട് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരും മറ്റുള്ളവരുമായി എന്നും പ്രശ്നങ്ങള് ഉണ്ടാകുന്നവരും എടുത്തുചാട്ടം ഉള്ളവരും ആയിരിക്കും.
പരിഹാരങ്ങള്
- *ചൊവ്വാഴ്ച ദിവസങ്ങളില് ചുവന്ന വസ്ത്രം ധരിക്കുക
- *ചുവന്ന പവിഴം ധരിക്കുക
- *ഹനുമാന് നാമജപം സ്ഥിരമാക്കുക
Also Read: ജീവിതത്തെ കുറിച്ചുള്ള സന്ദേഹങ്ങളെല്ലാം അകലും, ഭഗവത് ഗീത നല്കുന്ന ജീവിതപാഠങ്ങള്
ഇരിക്കുമ്പോള് തുടര്ച്ചയായി കാലുകള് അനക്കുക
ഇരിക്കുമ്പോള് തുടര്ച്ചയായി കാലുകള് അനക്കുന്ന ശീലം ജ്യോതിഷത്തില് ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ പറഞ്ഞത് പോലെ, ശനി അച്ചടക്കത്തിന്റെയും സ്ഥിരതയുടെയും ഗ്രഹമാണ്. ശനിയില് നിന്നുള്ള ഊര്ജ്ജം തടസ്സപ്പെടുമ്പോള് അത് ജീവിതത്തിലേയ്ക്ക് ദൗര്ഭാഗ്യങ്ങളും അസ്ഥിരതയും ക്ഷണിച്ചുവരുത്തും. സ്ഥിരമായി ഇരിക്കുമ്പോള് കാലുകള് അനക്കുന്ന ശീലമുള്ളവര് സാമ്പത്തികം, ബന്ധങ്ങള്, കരിയര് തുടങ്ങി ജീവിതത്തിലെ പല മേഖലകളിലും വെല്ലുവിളികള് നേരിടുന്നവരും സ്ഥിരത കണ്ടെത്താന് ബുദ്ധിമുട്ടുന്നവരും ആയിരിക്കും.
പരിഹാരം
*ദിവസവും ശാന്തിമന്ത്രം ജപിക്കുക
*ശനിയാഴ്ച ദിവസം കറുത്ത വസ്ത്രം ധരിക്കുക
*ശനിയാഴ്ച ദിവസങ്ങളില് ശനിദേവന് കടുകെണ്ണ സമര്പ്പിക്കുക
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
