Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
വാസ്തു ടിപ്പ്സ്: നല്ല ഉറക്കം കിട്ടണമെങ്കില് വാസ്തുവിലും ചില കാര്യങ്ങള് ശ്രദ്ധിക്കണം
നല്ല ഉറക്കം ലഭിക്കുന്നതിന് പല മാര്ഗ്ഗങ്ങളും നമ്മള് കേട്ടിട്ടുണ്ട്. പക്ഷേ ഉറക്കവും വാസ്തുവും തമ്മിലുള്ള ബന്ധമാണ് ഇവിടെ പറയാന് പോകുന്നത്. ശരീരത്തിന്റെ എല്ലാ ക്ഷീണവും തീരുന്ന രീതിയില്, മതിയായ വിശ്രമം ശരീരത്തിന് ലഭിക്കുന്ന രീതിയില് ഉറങ്ങുന്നതിന് ചില വാസ്തു വിദ്യകളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ശരിയായ ദിക്ക് തിരഞ്ഞെടുക്കുക
വാസ്തുശാസ്ത്രപ്രകാരം കിടപ്പുമുറിയുടെ തെക്ക്പടിഞ്ഞാറ് ദിശയിലായിരിക്കണം കട്ടില് ഇടേണ്ടത്. സ്ഥിരതയും ഊര്ജ്ജവും ലഭിക്കാനും ഒരു കുഞ്ഞിനെ പോലെ ഒന്നും അറിയാതെ ഉറങ്ങാനും ഈ ദിശയില് കിടന്നാല് സാധിക്കും.
കിടപ്പുമുറി വൃത്തിയാക്കി വെക്കുക
ഉറങ്ങാന് പോകുന്ന ഇടം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. നല്ല ശാന്തമായി ഉറങ്ങണമെങ്കില് വൃത്തിയുള്ള അന്തരീക്ഷം കൂടി ആവശ്യമാണ്. കിടപ്പുമുറി അലങ്കോലപ്പെട്ട് കിടക്കുകയാണെങ്കില് അവയെല്ലാം വൃത്തിയാക്കിയതിന് ശേഷം ഉറങ്ങാന് പോകുക.
നിര്മ്മലമായ നിറങ്ങള് തിരഞ്ഞെടുക്കുക
കിടപ്പുമുറിയുടെ ചുവരുകള്ക്ക് സമാധാനപൂര്ണ്ണമായ ഇളം നിറങ്ങള് തിരഞ്ഞെടുക്കാന് ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഇളം നീല നിറമോ വയലറ്റ് നിറമോ പേസ്റ്റല് നിറങ്ങളോ മറ്റോ. സമാധാനപൂര്ണ്ണവും പരിശുദ്ധവുമായ അന്തരീക്ഷത്തിന് നല്ല നിറങ്ങള് ആവശ്യമാണ്.
കണ്ണാടികളുടെ സ്ഥാനം നിങ്ങളുടെ കിടക്കയ്ക്ക് അഭിമുഖമായി വരുന്ന രീതിയില് കണ്ണാടികള് വെക്കാതിരിക്കുക. പ്രതിഫലന ഊര്ജ്ജത്തിലൂടെ അത് ഉറക്കത്തെ തടസ്സപ്പെടുത്തും. മുറിയില് കണ്ണാടി വേണമെന്നുണ്ടെങ്കില് അതില് നിന്നും നിങ്ങളുടെ പ്രതിഫലനം നിങ്ങളിലേയ്ക്ക് തന്നെ തിരിച്ചെത്താത്ത വിധത്തില് വയ്ക്കുക.
വെളിച്ചം കടക്കാതെ ശ്രദ്ധിക്കുക
ഉറങ്ങാന് കിടക്കുമ്പോള് കിടപ്പുമുറി പൂര്ണ്ണമായും ഇരുട്ടിലാണെന്ന് ഉറപ്പാക്കുക. പുറത്ത് നിന്നുള്ള വെളിച്ചമോ നിലാവോ ജനലുകള് വഴി അകത്തേക്ക് കയറുന്നുണ്ടെങ്കില് കര്ട്ടനുകള് ഇട്ട് വെളിച്ചത്തെ തടഞ്ഞുനിര്ത്തുക. സമാധാനപൂര്ണ്ണമായ ഉറക്കത്തിന് ഇരുട്ട് ആവശ്യമാണ്.
ഇലക്ട്രോണിക് സാധനങ്ങള് മാറ്റിവെക്കുക
ഉറങ്ങുന്നതിന് കുറച്ചുനേരം മുമ്പുതന്നെ ഇലക്ട്രോണിക് സാധനങ്ങളോട്, അതായത് മൊബൈല് ഫോണ്, ലാപ്ടോപ്പ്, ടിവി, എന്നിവയോട് ബൈ പറയുക. അവയുടെ സ്ക്രീനില് നിന്നുള്ള നീലവെളിച്ചം നല്ല ഉറക്കത്തിന് വിഘാതമാകും.
പച്ചപ്പ് നിറയ്ക്കുക
ചെടികള് വായു ശുദ്ധീകരിക്കുക മാത്രമല്ല, കിടപ്പുമുറിയില് പ്രകൃതിയുടെ സാന്നിധ്യം അനുഭവവേദ്യമാകാന് സഹായിക്കുകയും ചെയ്യും. പാമ്പ് ചെടി, പീസ് ലില്ലി പോലുള്ള ചെടികള് മുറികളിലേയ്ക്ക് തിരഞ്ഞെടുക്കുക.
ഇത്തരം ലളിതമായ വാസ്തു വിദ്യകളിലൂടെ രാത്രിയില് സമാധാനപൂര്ണ്ണമായ ഉറക്കം ആസ്വദിക്കാന് നിങ്ങള്ക്ക് സാധിക്കും.



Click it and Unblock the Notifications
