Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ജീവിതത്തെ കുറിച്ചുള്ള സന്ദേഹങ്ങളെല്ലാം അകലും, ഭഗവത് ഗീത നല്കുന്ന ജീവിതപാഠങ്ങള്‍
ഭഗവത് ഗീത ഒരു മതഗ്രന്ഥമായി കരുതുന്നവരുണ്ട്. ഗീതയും അതിലെ ആശയങ്ങളും അല്‍പ്പം പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരേ അങ്ങനെ കരുതുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ ജാതിമതഭേദമന്യേ, മനുഷ്യജീവിതം അഭിമുഖീകരിക്കാനിടയുള്ള എല്ലാ വിഷമസന്ധികളിലും ഒരു വഴികാട്ടിയാണ് ഭഗവത് ഗീതയെന്ന മഹാഗ്രന്ഥം. മുന്നിലുള്ള ഇരുണ്ട ജീവിത യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന അര്ജ്ജുനന് ഭഗവാന് കൃഷ്ണന് നല്കുന്ന സാരോപദേശം എന്നതിലുപരിയായി മാനവരാശി ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ് ഗീതയില്‍ ദര്‍ശിക്കാന്‍ കഴിയുക. ബന്ധനങ്ങളില്‍ നിന്ന് മോചിതരാകാനും ജീവിതത്തിന്റെ സത്ത ഉള്‍ക്കൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ച് മുന്നോട്ടുപോകാനും ഗീതയിലെ ഉപദേശങ്ങള്‍ ധൈര്യം പകരുന്നു.

ഭഗവത് ഗീതയില്‍ പരാമര്‍ശിക്കുന്ന, മനുഷ്യജീവിതത്തെ കുറിച്ചുള്ള ചില പച്ചയായ യാഥാര്‍ത്ഥ്യങ്ങളും ജീവിതപാഠങ്ങളും നോക്കാം.
അവനവന് സ്വയം എന്ത് കരുതുന്നുവോ അവര്‍ അതുതന്നെ ആയിരിക്കും
ലോകത്തിലെ ഏറ്റവും ശക്തമായ ഒരു സംഭവമെന്നോ അല്ലെങ്കില്‍ തോന്നലെന്നോ വിശ്വാസത്തെ വിളിക്കാം. കാരണം വിശ്വാസത്തിന് ഒരു രോഗിയെ സുഖപ്പെടുത്താം, സങ്കടപ്പെട്ടിരിക്കുന്ന ഒരാളെ സന്തോഷിപ്പിക്കാം, പരാജയപ്പെട്ടിരിക്കുന്ന ഒരാളെ അഭിവൃദ്ധിയിലേയ്ക്ക് എത്തിക്കാം. വിശ്വാസത്തിലൂടെ, നമുക്ക് ജീവിതത്തില്‍ എന്തുവേണമെങ്കിലും നേടാം.
അതുകൊണ്ട് നമ്മള് നമ്മെ കുറിച്ച് സ്വയം എന്ത് കരുതുന്നുവോ അല്ലെങ്കില്‍ വിശ്വസിക്കുന്നുവോ നമ്മള് അതായിത്തീരുമെന്നാണ് ഭഗവത് ഗീത ഉദ്ഘോഷിക്കുന്നത്.
സമാധാനത്തോടെയിരിക്കുക
മനസമാധാനം ഉള്ളവര്‍ക്ക് അല്ലെങ്കില്‍ സമാധാനചിത്തരായിരിക്കുന്നവര്ക്ക് അവനവന്റെ തോന്നലുകളെയും വികാരങ്ങളെയും നിയന്ത്രിക്കാനാകും. നല്ല നേരങ്ങളിലും ചീത്ത നേരങ്ങളിലും ഒരു വ്യക്തി പ്രതീക്ഷാനിര്‍ഭരരായി ഇരിക്കണം. ചിന്തകളില്‍ വ്യക്തത കൈവരിക്കാനും നമ്മുടെ ഊര്‍ജ്ജം ശുഭകാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും.
കര്മ്മഫലത്തിലല്ല, കര്‍മ്മത്തില്‍ ശ്രദ്ധിക്കുക
നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളു. അതിന്റെ ഫലം നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്ന് ഭഗവാന് ശ്രീകൃഷ്ണന് പറയുന്നു. അതുകൊണ്ട് കര്മ്മഫത്തിന്റെ കാരണം താനാണെന്ന് ഒരിക്കലും ധരിക്കാതിരിക്കുക. കര്‍മ്മഫലത്തെ കുറിച്ച് ചിന്തിക്കാതെ കര്മ്മത്തിന് ശ്രദ്ധ നല്‍കുക.
ശരിയായ കാഴ്ചപ്പാട് വളര്‍ത്തുക
കുരുക്ഷേത്ര യുദ്ധത്തിന് മുമ്പ്, തന്റെ പ്രവൃത്തികളുടെ പരിണിതഫലങ്ങള്‍ ചിന്തിച്ച് അര്ജ്ജുനന് യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു. എന്നാല്‍ അപ്പോഴാണ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ നമ്മള് ബാധ്യസ്ഥരാണെന്ന കാര്യം ശ്രീകൃഷ്ണന് വ്യക്തമാക്കുന്നത്. കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയെന്നത് എന്താണ് ചെയ്യേണ്ടതെന്നതും എന്തിനാണ് ചെയ്യേണ്ടതെന്നതും സംബന്ധിച്ച് വ്യക്തമായി ചിന്തിക്കാന്‍ നമ്മളെ സഹായിക്കും.
മാറ്റം പ്രകൃതിനിയമമാണ്
എല്ലാം മാറുമെന്നാണ് ഭഗവത് ഗീത പറയുന്നത്. നമ്മുടെ ശരീരം, വികാരങ്ങള്‍, തോന്നലുകള്‍, കാഴ്ചപ്പാടുകള്‍, നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും ചഞ്ചലമാണ്. അവയെല്ലാം മാറ്റത്തിന് വിധേയമാകും. വിജയം നേടുന്നതിന് ഒരു വ്യക്തി പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും പുതിയ കണ്ടെത്തലുകള്‍ നടത്തുകയും പുതിയ പരിഹാര നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരികയും പുതിയ അവസരങ്ങള്‍ കണ്ടുപിടിക്കുകയും വേണം.
മനസ്സിന്റെ ശക്തി അപാരമാണ്
നിങ്ങളുടെ ചിന്തകള്‍ക്ക് നിങ്ങളെ വളര്‍ത്താനും തളര്‍ത്താനും കഴിയും. വിചാരിച്ചാല്‍ നിങ്ങള്‍ക്ക് ഏതൊരു കാര്യവും നേടിയെടുക്കാം. എിക്കതിന് കഴിയുമെന്ന് വിചാരിച്ചാല്‍ അത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. പക്ഷേ നേരെ മറിച്ച് എന്നെക്കൊണ്ട് പറ്റില്ല എന്ന് ചിന്തിക്കുന്നവര്‍ പരാജയപ്പെടുക തന്നെ ചെയ്യും.
ശരീരം നശ്വരമാണ്, ആത്മാവ് അനശ്വരവും
ഭൗതികശരീരം താത്കാലികമാണെന്നും അത് നശിച്ചുപോകുമെന്നും ഭഗവാന് പറയുന്നുണ്ട്. പക്ഷേ ആത്മാവ് സ്ഥിരവും നശ്വരവുമാണ്. ഭൗതികശരീരത്തെ നശിപ്പിക്കാന്‍ കഴിയും. എന്നാല്‍ ആത്മാവിനെ ഇല്ലാതാക്കാന്‍ കഴിയില്ല.
വര്‍ത്തമാനകാലത്ത് ജീവിക്കുക
ഭൂതത്തിലോ ഭാവിയിലോ ജീവിക്കാതെ വര്‍ത്തമാനകാലത്ത്, ആ നിമിഷത്തില്‍ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി ഭഗവാന് കൃഷ്ണന് പറയുന്നുണ്ട്. ഭൂതകാലം കഴിഞ്ഞുപോയതാണ്, അതില്‍ നിന്നും പാഠങ്ങള്‍ പഠിക്കുക. ഭാവി മുന്നിലാണ്. അതിനായി തയ്യാറെടുക്കുക. വര്‍ത്തമാന കാലമാണ് സത്യം. അതില്‍ ജീവിക്കുക.
പഠിച്ചുകൊണ്ടേയിരിക്കുക
അറിവും വിവേകവും തേടേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. ജീവിതത്തിലുടനീളം അറിവ് നേടാനും വളരാനുമാണ് ഭഗവത് ഗീത ഉദ്ഘോഷിക്കുന്നത്. ആധുനിക ലോകത്ത്, അറിവ് നേടുന്നതിന് അനവധി അവസരങ്ങളുണ്ട്. വ്യക്തിപരമായ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനും അവ ഉപയോഗപ്പെടുത്തുക.
സഹനശക്തിയും ക്ഷമയും പരിശീലിക്കുക
ജീവിതത്തിലെ കഷ്ടതകളെ സമചിത്തതയോടെ നേരിടാനും പ്രകോപിതനായാല്‍ പോലും ബലപ്രയോഗം നടത്താതിരിക്കാനും സഹനശക്തി നമ്മെ സഹായിക്കുന്നു. അനീതികളോട് പൊറുക്കാനും വിദ്വേഷത്തെ മറികടക്കാനും ക്ഷമാശീലം നമ്മെ സഹായിക്കുന്നു. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും പോഷിപ്പിക്കാനും സഹാനുഭൂതിയും സ്നേഹവും വളര്‍ത്താനും ദുഷ്ചിന്തകള്‍ വെടിയാനും ഈ സദ്ശീലങ്ങള്‍ കൂടിയേ തീരു.



Click it and Unblock the Notifications