Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പട്ടുസാരി എക്കാലത്തും പുതുപുത്തനായിരിക്കും!
വിശേഷാവസരങ്ങളിൽ പട്ടുസാരി ഉടുക്കാൻ ഇഷ്ടപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. എന്നാൽ, ഒരിക്കൽ വാങ്ങിയ പട്ടുസാരി, ഒരു രണ്ട് മൂന്ന് തവണ ഉടുത്തു കഴിയുമ്പോൾ അതിന്റെ പുതുമയും ഭംഗിയും സാവധാനത്തിൽ നഷ്ടപ്പെടാറുണ്ട്. കാരണം, പട്ടുസാരികൾക്ക് അവയുടെ സൗന്ദര്യവും മിനുസവും നിലനിർത്താൻ പ്രത്യേക പരിചരണം ആവശ്യമാണ്.

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടാകാനും നിറം മങ്ങാനും സാധ്യതയുണ്ട്. അതിനാൽ, എല്ലാ കാലത്തും പട്ടുസാരികൾ നല്ല മനോഹരമായി തന്നെ നിലനിൽക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
കഴുകുമ്പോൾ
പട്ടുസാരികൾ കഴുകാൻ എടുക്കുമ്പോൾ കുറച്ച് കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കണം. പ്രത്യേകിച്ച്, പട്ടുസാരികൾ കഴുകുന്നതിന് മുമ്പ് അതിന്റെ ലേബൽ നോക്കി നിർദ്ദേശങ്ങൾ വായിക്കുക. അതിനനുസരിച്ച് കഴുകാൻ ശ്രദ്ധിക്കാം. മിക്ക പട്ടുസാരികളും ഡ്രൈ ക്ലീനിംഗ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. വീട്ടിൽ കഴുകുകയാണെങ്കിൽ തന്നെ തണുത്ത വെള്ളത്തിൽ മൃദുവായ ഡിറ്റർജെന്റ് ചേർത്ത് കൈകൊണ്ട് മാത്രം കഴുകുക. സോപ്പിട്ട് ഉരയ്ക്കരുത്. കഴുകിയ ശേഷം തണലിൽ ഉണക്കുക.
ഇസ്തിരിയിടുമ്പോൾ
കുറഞ്ഞ ചൂടിൽ മാത്രം ഇസ്തിരിയിടാൻ ശ്രദ്ധിക്കുക. അതുപോലെ, ഇസ്തിരിയിടുന്നതിന് മുമ്പ് ഒരു നേർത്ത തുണി സാരിയ്ക്ക് മുകളിൽ വിരിച്ച്, അതിനു മുകളിൽ ഇസ്തിരിയിടുന്നത് നല്ലതാണ്. ഇത് നിറം മങ്ങാതിരിക്കാൻ സഹായിക്കും.
മടക്കി വെയ്ക്കുമ്പോൾ
പട്ടുസാരികൾ മടക്കി വയ്ക്കുന്നതിനു മുമ്പ് നന്നായി ഉണക്കിയെടുക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, വിയർപ്പിരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഒരു തുണികൊണ്ട് സാരി പൊതിഞ്ഞു വെയ്ക്കുന്നത് നല്ലതായിരിക്കും. തുണി ഇല്ലെങ്കിൽ, ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് വെയ്ക്കാവുന്നതാണ്. ഒരിക്കലും പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കരുത്. സൂക്ഷിക്കുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണം. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റ് വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ
പെർഫ്യൂം, ഡിയോഡറന്റ് തുടങ്ങിയവ പട്ടുസാരിയിൽ നേരിട്ട് പുരട്ടരുത് ഇത് പട്ടുസാരി വേഗത്തിൽ നശിക്കുന്നതിന് കാരണമാകുന്നു. സാരിയിൽ വിയർപ്പായാൽ വേഗം വെയിലത്ത് ഇടുക, ഇല്ലെങ്കിൽ കഴുകി എടുക്കാൻ ശ്രദ്ധിക്കുക. അമിതമായി വലിക്കുകയോ ഉരയ്ക്കുകയോ ചെയ്യരുത്. മഴക്കാലത്ത് സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഈർപ്പം തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ കൃത്യമായ രീതിയിൽ സൂക്ഷിച്ചാൽ ദീർഘകാലം പട്ടുസാരി കേടവരാതെ പുതുപുത്തനായി നിലനിൽക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
