Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പച്ചക്കറികള് കേടാകാതെ ദീര്ഘകാലം സൂക്ഷിക്കാന് ഈ പൊടിക്കൈകള്
പച്ചക്കറികള് ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല് ഉപയോഗിക്കുമ്പോള് പലപ്പോഴും അത് പെട്ടെന്ന് ചീത്തയായി പോവുന്നു എന്നത് പലരുടേയും പരാതിയാണ്. എന്നാല് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ഇനി നല്ല ഫ്രഷ് ആയി തന്നെ പച്ചക്കറികള് സൂക്ഷിച്ച് വെക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള് പരീക്ഷിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത രീതിയില് ഒഴിവാക്കാനാവാത്തതാണ് പച്ചക്കറികള് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അവ ദീര്ഘകാലം സൂക്ഷിച്ച് വെക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒന്നാണ്.
പച്ചക്കറികള് ഫ്രിഡ്ജില് സൂക്ഷിക്കുന്നതോ പുറത്ത് സൂക്ഷിക്കുന്നതോ എന്തോ ആവട്ടെ നിങ്ങള്ക്ക് ഇത് കൂടുതല് കാലം സൂക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ചീഞ്ഞ് എടുത്ത് ദൂരെ കളയുന്ന പച്ചക്കറികളുടെ കാര്യത്തില് പലര്ക്കും കണക്കും കൈയ്യും ഇല്ല എന്ന് പറയുന്നതാണ് ശരി. എന്നാല് നമ്മുടെ തന്നെ ചില പൊടിക്കൈകളിലൂടെ നമുക്ക് ഇനി ഈ പച്ചക്കറികളെ ദീര്ഘകാലം ഫ്രഷ് ആയി സൂക്ഷിക്കാം.

പച്ചക്കറികള് കഴുകേണ്ടത്
പലരും പച്ചക്കറികള് കഴുകിയതിന് ശേഷം ഫ്രിഡ്ജിലോ അല്ലെങ്കില് മറ്റേതെങ്കിലും രീതിയിലോ സൂക്ഷിക്കുന്നുണ്ട്. എന്നാല് ഒരിക്കലും ഇത്തരത്തില് ചെയ്യരുത്. നമ്മള് ഉപയോഗിക്കുന്നതിന് മുമ്പ് മാത്രം പച്ചക്കറികള് കഴുകുന്നതിന് ശ്രദ്ധിക്കണം ഇത് അവയുടെ ഷെല്ഫ് ആയുസ്സ് വര്ദ്ധിപ്പിക്കും. പച്ചക്കറികള് വെള്ളമില്ലാതിരിക്കുമ്പോള് അവ കൂടുതല് കാലം ഫ്രഷ് ആയി നിലനില്ക്കുന്നു.
വെള്ളമില്ലാതെ സൂക്ഷിക്കുക
പലപ്പോഴും പച്ചക്കറികള് ഉപയോഗിക്കുമ്പോള് എപ്പോഴും ഈര്പ്പമില്ലാതെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവ പെട്ടെന്ന് ചിഞ്ഞ് പോവുന്നതിന് കാരണമാകുന്നു.. അതുകൊണ്ട് തന്നെ ഫ്രിഡ്ജില് സൂക്ഷിക്കുകയാണെങ്കില് പ്രത്യേകിച്ച് ടവ്വലോ ടിഷ്യൂവോ ഉപയോഗിച്ച് ഈര്പ്പം മുഴുവന് തുടച്ച് കളഞ്ഞതിന് ശേഷം മാത്രം വെക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഇത് പെട്ടെന്ന് ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്.

അവ ശരിയായ സ്ഥലത്ത് സൂക്ഷിക്കുക
ഫ്രിഡ്ജില് സൂക്ഷിക്കുകയാണെങ്കിലും അത് കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഏതൊക്കെ ഊഷ്മാവില് എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ചീര പോലുള്ള ഇലക്കറികള് റഫ്രിജറേറ്ററിന്റെ വെജിറ്റബിള് ഡ്രോയറില് സൂക്ഷിക്കണം, അതേസമയം ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിവ അടുക്കളയല് തന്നെ നിങ്ങള്ക്ക് സൂക്ഷിക്കാവുന്നതാണ്.
ആവശ്യമുള്ളപ്പോള് മാത്രം പച്ചക്കറികള് മുറിക്കുക
പച്ചക്കറികള് മുറിക്കുന്ന കാര്യത്തിലും അല്പം ശ്രദ്ധിക്കണം. കാരണം മുറിച്ചതിനുശേഷം പച്ചക്കറികള് വായുവില് തുറന്ന് വെക്കുന്നതിനാല് അത് പെട്ടെന്ന് ചീത്തയായി പോവുന്നു. ഫ്രഷ് ആയി നിലനിര്ത്തം എന്നുണ്ടെങ്കില് നമ്മുടെ ആവശ്യത്തിന് മാത്രം മുറിച്ച് ഉപയോഗിച്ച് ബാക്കി വായു കടക്കാത്ത പാത്രത്തില് ഫ്രിഡ്ജില് സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല് പ്രശ്നമുണ്ടാക്കുന്നു.

പച്ചക്കറികള് പതിവായി പരിശോധിക്കുക
പച്ചക്കറികള് വാങ്ങി ഫ്രിഡ്ജില് വെച്ച് കഴിഞ്ഞാലും അത് ഇടക്കിടക്ക് പരിശോധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കേടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല പലപ്പോഴും ഇതിലുള്ള നിറവ്യത്യാസം, ദുര്ഗന്ധം എന്നിവയെല്ലാം നിങ്ങള്ക്ക് ഈ പച്ചക്കറികള് പെട്ടെന്ന് ഉപേക്ഷിക്കുന്നതിന് കാരണമാകുന്നു. അല്ലാത്ത പക്ഷം അത് മറ്റ് പച്ചക്കറികളേയും നശിപ്പിക്കുന്നു.



Click it and Unblock the Notifications
