Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ആരോഗ്യകരമായ പാചകം ഇങ്ങനെ

ഇത്തരം സാഹചര്യങ്ങളില്‍ പലരും ഹോട്ടല്‍ ഭക്ഷണത്തെയാണ് കൂട്ടുപിടിക്കുന്നത്. അതല്ലെങ്കില്‍ ഒരു ഒഴിവുദിവസം പലതരം സാധനങ്ങള്‍ വേവിച്ച് ഫ്രഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ഒരാഴ്ച മുഴുവന്‍ അവ മാറി മാറി ചൂടാക്കി ഉപയോഗിക്കും.
കുറ്റം പറയാന്‍ പറ്റില്ലെങ്കിലും ഈ രീതി ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ വലിയൊരു പങ്ക് നിര്‍ണ്ണയിക്കുന്നത് അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന അവസരങ്ങളില്‍ ഓര്‍ത്തിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.
പാകം ചെയ്തുകഴിഞ്ഞ ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് തീര്‍ച്ചയായും നിര്‍ത്തിയേയ്ക്കുക. ആദ്യ തവണ വേവുമ്പോള്‍ത്തന്നെ അതിന്റെ ഗുണങ്ങള്‍ പാതി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. രണ്ടാമതൊരു തവണകൂടി ചൂടാക്കുമ്പോള്‍ ബാക്കിയുള്ളതും നഷ്ടപ്പെടുന്നു.
ഫലത്തില്‍ നിര്‍ഗുണമായ ഭക്ഷണം കഴിയ്ക്കുന്നതിന് സമം. മാത്രമല്ല നല്ല രുചി നഷ്ടപ്പെടുകയുംചെയ്യും. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴും പാകം ചെയ്തവയാണെങ്കില്‍ നല്ല മുറുക്കമുള്ള അടപ്പുള്ള പാത്രങ്ങളില്‍ സൂക്ഷിയ്ക്കുക.
പച്ചക്കറികളാണെങ്കില്‍ കൂടുതല്‍ വേവിക്കേണ്ട കാര്യമില്ല. കൂടുതല്‍ വേവുന്നതിനനുസരിച്ച് അവയിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെടുന്നു. പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറികളിലെല്ലാം രാസവളങ്ങളുടെയും കീടനാശിനികളുടെയും അംശം അടങ്ങിയിരിക്കും. ഇത് ഒഴിവാക്കാന്‍ പാചകത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പച്ചക്കറികള്‍ കഴുകിയശേഷം പച്ചവെള്ളത്തില്‍ മുക്കിവെയ്ക്കുക.
വെള്ളത്തില്‍ അല്പം പൊട്ടാസ്യംപെര്മാംഗനേറ്റ് ഇട്ടാല്‍ കൂടുതല്‍ വൃത്തിയായി കിട്ടും. ഒരു മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്ത് വീണ്ടും കഴുകിയശേഷം മുറിച്ച് ഉപയോഗിക്കുക. ഒരിക്കലും പച്ചക്കറില്‍ മുറിച്ച് കഴിഞ്ഞ് കഴുകരുത്.
പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ഒരിക്കലും ചെറുനാരങ്ങാ നീര്, പുളി പോലെ ആസിഡിന്റെ അംശമുള്ള വസ്തുക്കളുമായി ചേര്‍ത്ത് വേവിയ്ക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇതിലുള്ള പോഷകാംശങ്ങള്‍ പലതും നഷ്ടപ്പെടും.



Click it and Unblock the Notifications
