Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍....
ഒരു വീടിന്റെ ഐശ്വര്യമാണ് പൂജാമുറിയെന്നു പറയാം. ദൈവങ്ങളുടെ ഇരിപ്പിടമായതു കൊണ്ടുതന്നെ ഇത് പണിയുന്നതിനും വിഗ്രഹങ്ങള്‍ സൂക്ഷിയ്ക്കുന്നതിനുമെല്ലാം അതിന്റേതായ വിധികളുമുണ്ട്.
പൂജാമുറി വടക്കു കിഴക്കു മൂലയിലായി പണിയുന്നതാണ് നല്ലത്. ഇത് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്‍ശനമായിരിയ്ക്കണം.
തടിയില്‍, പ്രത്യേകിച്ച് ചന്ദനത്തിലോ തേക്കിലോ പൂജാമുറി പണിയുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന്റെ മുകള്ഭാഗം കോണ്‍ ആകൃതിയിലായിരിയ്ക്കണം.

ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ പടിഞ്ഞാറു ദിശയിലോ തെക്കു ദിശയിലോ വയ്ക്കുക.
ബാത്റൂമിന്റെ താഴെയോ മുകളിലോ അടുത്തോ ആയി പൂജാറൂം പണിയരുത്.
ബെഡ്റൂമിനുള്ളിലോ കോണിപ്പടിയ്ക്കു താഴെയായോ ഇതു വരാന്‍ പാടില്ല.
ബ്രഹ്മാവ്, വിഷ്ണു, ശിവന്, സുബ്രഹ്മണ്യന്, സൂര്യന്, ഇന്ദ്രന് തുടങ്ങിയ വിഗ്രഹങ്ങള്‍ കിഴക്കു ദിശയില്‍ പടിഞ്ഞാറോട്ട് അഭിമുഖമായി വരും വിധത്തിലാണ് വയ്ക്കേണ്ടത്.
ഗണപതി, ദുര്‍ഗ, കുബേരന്, ഭൈരവന് തുടങ്ങിയ വിഗ്രഹങ്ങള്‍ വടക്കു ദിശയില്‍ വയ്ക്കണം. ഇത് തെക്കു ദിശയിലേയ്ക്ക് അഭിമുഖമാകണം.

ശിവലിംഗം പൂജാമുറിയില്‍ വയ്ക്കുന്നതിനേക്കാള്‍ വിഗ്രഹമായി വയ്ക്കുന്നതാണ് നല്ലത്. ഇത് വടക്കു ദിക്കിലാണ് വയ്ക്കേണ്ടത്.
ഹനുമാന് വിഗ്രഹം തെക്കു കിഴക്കു ദിശയിലേയ്ക്ക് അഭിമുഖമായി വരരുത്. ഇത് തീയിന്റെ ദിശയായാണ് അറിയപ്പെടുന്നത്.
വടക്കു കിഴക്കാണ് വിഗ്രഹങ്ങള്‍ വയ്ക്കാന്‍ ഏറ്റവും ഉത്തമം. അടുക്കള വാസ്തുപ്രകാരം ക്രമീകരിക്കാം



Click it and Unblock the Notifications
