Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് വലുപ്പമുള്ള ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കസേരകള്‍ വാങ്ങുമ്പോള്‍ അവയില്‍ സൗകര്യപ്രദമായി ഇരിക്കാന്‍ കഴിയുമോ എന്ന് നോക്കേണ്ടതാണ്. കസേര ഉയര്‍ത്തി നോക്കുക. നല്ല ഗുണമേന്മയുള്ള കസേര, മേശ, സോഫ മുതലായവയ്ക്കെല്ലാം നിലവാരം കുറഞ്ഞ ഫര്‍ണിച്ചറുകളെക്കാള്‍ ഭാരം ഉണ്ടാകും.ലിവിംഗ് റൂമിനും ഫാങ്ഷുയി

1. നല്ല ഫിനിഷിംഗ്
ഫര്‍ണിച്ചറിന്റെ ഫിനിഷ് പരിശോധിക്കുക. കേടുപാടുകളും മറ്റും മറയ്ക്കാനായി പെയിന്റ് ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തുക. തടിയുടെ പ്രത്യേകതകള്‍ കാണാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഫര്‍ണിച്ചര്‍. അല്ലെങ്കില്‍ തടിയിലെ പ്രശ്നങ്ങള്‍ അറിയാന്‍ കഴിയാതെവരും. ചൂരലില്‍ ഉണ്ടാക്കിയ സാധനങ്ങളുടെ കാര്യത്തില്‍ ഇത്തരം പേടികള്‍ വേണ്ട. അവയില്‍ പൊട്ടലുകളൊന്നും ഉണ്ടാകില്ല. ഇവയില്‍ വരിച്ചില് ഒരേ രീതിയിലായിരിക്കുകയും ചെയ്യും.

2. കുഷ്യന് നോക്കുക
നല്ല കുഷ്യന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാനാകും. അരികുകള്‍ വ്യക്തമായി അറിയാനാകുന്ന കട്ടിയുള്ള കുഷനുകള്‍ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പിക്കാം. അരികുകള്‍ വൃത്താകൃതിയിലോ മറ്റോ ഉള്ളതാണെങ്കില്‍ പോലും വ്യക്തമായി തിരിച്ചറിയാനാകും. തയ്യലുകള്‍ പെട്ടെന്ന് കാണാനാകില്ല. ഇവയില്‍ ബട്ടനുകളും ഉണ്ടാകും. മികച്ച നിലവാരമുള്ള കുഷന് പതുപതുത്തതും നല്ല ആകൃതിയോട് കൂടിയതും ആയിരിക്കും. നന്നായി തയ്ക്കാത്ത കുഷനില്‍ നിന്ന് സാധനങ്ങള്‍ പുറത്തുവരും. ഇരിക്കുമ്പോഴും മറ്റും പെട്ടെന്ന് അമരുന്ന കുഷനുകളും ഒഴിവാക്കുക.

3. മറുവശവും പ്രധാനം
ഫര്‍ണിച്ചര്‍ തിരിച്ചിട്ടോ അല്ലാതെയോ അടിവശം പരിശോധിക്കുക. അയഞ്ഞ സ്ക്രൂകള്‍, ശരിയായ രീതിയിലല്ലാത്ത തയ്യല്‍, ആവരണമില്ലാത്ത സ്പ്രിങുകള്‍ തുടങ്ങിയ നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടുപിടിക്കാന്‍ ഈ പരിശോധന സഹായിക്കും. ഒരു അപാകതയും ഇല്ലാത്ത ഫര്‍ണിച്ചര്‍ കണ്ടെത്തുക എളുപ്പമായിരിക്കില്ല. എന്നിരുന്നാലും ഈ പരിശോധനയിലൂടെ നിര്‍മ്മാണത്തില്‍ പുലര്‍ത്തിയിരിക്കുന്ന ശ്രദ്ധയും സൂക്ഷ്മതയും മനസ്സിലാക്കാനാകും.

4. ഒന്നും വിട്ടുകളയരുത്
ഗുണമേന്മയുള്ള ഫര്‍ണിച്ചറിന് ചില സവിശേഷതകള്‍ ഉണ്ടാകും. മികച്ച ഫിനിഷിംഗ്, സൂക്ഷ്മമായ വെല്‍ഡിംഗ്, ശ്രദ്ധയോടെ വച്ചുപിടിപ്പിച്ച വക്കുകള്‍ മുതലായവ അവയില്‍ ചിലതാണ്. ഇത്തരം ഫര്‍ണിച്ചറുകളില്‍ സ്ക്രൂ, സ്പ്രിങ് മുതലായവ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരിക്കും. നട്ടുകളും സ്ക്രൂകളും ഫര്‍ണിച്ചറിന്റെ നിറത്തിന് അനുയോജ്യമായ പെയിന്റ് അടിച്ച് മറച്ചിരിക്കും.

5. സ്ഥലം തീരുമാനിക്കുക
നല്ല നിലവാരമുള്ള ഫര്‍ണിച്ചര്‍ വാങ്ങുന്നതില്‍ മാത്രമല്ല കാര്യം. നിങ്ങള്‍ അത് എവിടെ ഇടാന്‍ പോകുന്നു എന്നതുകൂടി മനസ്സിലാക്കി അനുയോജ്യമായ ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കുക. ജനലിന് മുന്നില്‍ ഇടാന്‍ ഒരു കസേര വാങ്ങുന്നു, വെയിലേറ്റ് അതിലെ തുണി പെട്ടെന്ന് മങ്ങാം. അതിനാല്‍ ലളിതമായ ചിത്രങ്ങളുള്ള ഇളം നിറത്തോട് കൂടിയത് വാങ്ങുക. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വയ്ക്കാനും പഠിക്കാനുമാണ് മേശയെങ്കില് കുത്തിവരച്ചാലൊന്നും വലിയ കുഴപ്പം വരാത്തവ വാങ്ങണം. അല്ലെങ്കില്‍ നിങ്ങളുടെ കുരുന്നുകളുടെ കുസൃതി അത് താങ്ങിയെന്ന് വരില്ല!
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications

