Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കുഞ്ഞന്‍ വീടിനെ വലുതാക്കാം
വീട് തീരെ ചെറുതാണ്, സ്ഥലമില്ല എന്നൊക്കെ പലരും പരാതി പറയുന്ന കേട്ടിട്ടില്ലേ, അല്പം ശ്രദ്ധയുണ്ടെങ്കില്‍ ചെറിയ വീടിനും വലിപ്പം തോന്നിപ്പിക്കാം. ആവശ്യത്തിന് സ്ഥലമുണ്ടാക്കാം.

എല്ലാ ഫര്‍ണിച്ചറുകളും ചുവരിനോട് ചേര്‍ത്തിടുക. സ്വതന്ത്രമായി നടക്കാനുള്ള സ്ഥലം ലഭിക്കുമെന്നു മാത്രമല്ലാ, സ്ഥലം കൂടുതല്‍ തോന്നുകയും ചെയ്യും. ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ കാഴ്ചയെ തടസപ്പെടുത്തില്ല.
അധികം വലിപ്പമില്ലാത്ത ഒതുങ്ങിയ ഇനം ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുകയും വേണം.
ചെറിയ വീടാണെങ്കില്‍ മുറികള്‍ക്ക് ഒരേ തരം അധികം കടുപ്പമില്ലാത്ത പെയിന്റ് ഉപയോഗിക്കണം. കഴിവതും ഇതേ നിറത്തിലുള്ള ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുകയും വേണം. ഇത് വീട് വലുതാണെന്നു തോന്നിക്കുവാന്‍ സഹായിക്കും.
മുറികളില്‍ കണ്ണാടികള്‍ ഉപയോഗിക്കുക. ഇത് മുറി വലുതാണെന്നു തോന്നിക്കുവാന്‍ സഹായിക്കും. രണ്ടു കണ്ണാടികള്‍ ഇരുവശത്തുമുള്ള ചുവരുകളില്‍ അഭിമുഖമായി വയ്ക്കുന്നതും നല്ലതാണ്.
ഫര്‍ണിച്ചറുകളിലും വീടിന്റെ വാതിലിലും മറ്റും കഴിവതും ഗ്ലാസുകള്‍ ഉപയോഗിക്കുക. ഇത് ഗ്ലാസ് അലങ്കാരമുള്ള വാതിലാകാം, ഗ്ലാസ് ടോപ്പ് ഡൈനിംഗ് ടേബിളുമാകാം. ഇവയില്‍ വെളിച്ചം പ്രതിഫലിക്കുമ്പോള്‍ മുറിയില്‍ കൂടുതല്‍ സ്ഥലം തോന്നും.
ഫ്ളോര്‍ ലൈറ്റനിംഗും സ്ഥലം കൂടുതല്‍ തോന്നിക്കുവാന്‍ സഹായിക്കും. തറയില്‍ ലൈറ്റുകള്‍ പിടിപ്പിക്കുന്ന രീതി നിലവിലുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.



Click it and Unblock the Notifications
