Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്ത്രീകള്‍ വലിയ അളവില്‍ സിങ്ക് കഴിക്കണം: പ്രത്യേകിച്ച് ഈ പ്രായത്തിന് ശേഷം
സ്ത്രീകളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പുരുഷന്മാരുടേതിനേക്കാള് സ്ത്രീകള്‍ക്ക് ശാരീരികമായ പല മാറ്റങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്നു. ആര്‍ത്തവം, ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കും. ഇതിന്റെ ഫലമായി പല വിധത്തിലുള്ള ചോദ്യങ്ങളും നിങ്ങളെ തേടി വരാം. എന്നാല്‍ അവിടെയെല്ലാം പോഷകാഹാരത്തിന്റെ അഭാവം ഓരോ കാലത്തും ഉണ്ടാവുന്നുണ്ട്. ഇത് സ്ത്രീകളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
എന്നാല്‍ ഓരോ ഘട്ടത്തിലും സ്ത്രീകളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നതിന് പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. അതില്‍ പലപ്പോഴും അവരുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ വിറ്റാമിന്‍ മറ്റ് പോഷകങ്ങള്‍ എന്നിവ ലഭിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അതില്‍ പ്രധാനമായ ഒരു ഘടകമാണ് സിങ്ക് എന്ന് പറയുന്നത്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി, പ്രോട്ടീന്‍ സംശ്ലേഷണം, മുറിവ് ഉണക്കല്‍, ഡിഎന്‍എ സിന്തസിസ്, കോശവിഭജനം എന്നിവക്ക് നിര്‍ണായകമായി വേണ്ട ഒരു ധാതുവാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

പ്രത്യുത്പാദന ആരോഗ്യത്തിന്
സ്ത്രീകളില്‍ പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് സിങ്ക് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ലൈംഗികാരോഗ്യത്തിനും പ്രത്യുത്പാദന ശേഷിക്കും ആര്‍ത്തവ ചക്രം കൃത്യമാക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ അളവില്‍ എല്ലാ മാറ്റങ്ങളും കാലാകാലങ്ങളില്‍ വരുത്തുന്നതിന് സിങ്ക് അത്യന്താപേക്ഷിതമാണ് എന്നതാണ് സത്യം.
ചര്‍മ്മത്തിന്റെ ആരോഗ്യം
സ്ത്രീകളാണ് പലപ്പോഴും പുരുഷന്മാരേക്കാള് ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സിങ്ക് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ മുഖക്കുരു, എക്സിമ, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു. കൂടാതെ ആരോഗ്യമുള്ള ചര്‍മ്മം സംരക്ഷിക്കുന്നതിനും വാര്‍ദ്ധക്യത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുന്നതിനും, കൊളാജന്‍ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാം സിങ്ക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

തലച്ചോറിന്റെ വളര്‍ച്ചയും ആരോഗ്യവും
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മികച്ച ഓര്‍മ്മശക്തിക്കും സഹായിക്കുന്നതാണ് സിങ്ക്. ഇത് നിങ്ങളുടെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്പാദനത്തില് പ്രധാന പങ്ക് വഹിക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് മികച്ചതാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സമ്മര്‍ദ്ദത്തെ കുറക്കുകയും ചെയ്യുന്നു.
തൈറോയ്ഡ് പ്രവര്‍ത്തനത്തിന് മികച്ചത്
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും സ്ത്രീകളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ സിങ്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് നിങ്ങളുടെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിന്റെ ഉപാപചയം, മാനസികാവസ്ഥ, ഊര്‍ജ്ജ നില എന്നിവ നിയന്ത്രിക്കുന്നതിന് നിര്‍ണായകമാണ് തൈറോയ്ഡ് ഹോര്‍മോണുകള്‍ എന്ന് നമുക്ക റിയാം. ഇതിനെല്ലാം സിങ്ക് വളരെയധികം സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം
അസ്ഥികളുടെ ആരോഗ്യം എന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി സിങ്ക് സ്ത്രീകളെ സഹായിക്കുന്നു. ഇത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി സിങ്ക് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ വലക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് സിങ്ക് അടങ്ങിയ ഡയറ്റ് ശീലമാക്കാവുന്നതാണ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും അതോടൊപ്പം തന്നെ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് ഹൃദയത്തെ കൂടുതല്‍ സ്ട്രോംങ ആക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
