Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
പൂര്‍ണാരോഗ്യം വീണ്ടെടുക്കാനും രോഗത്തിന് നിമിഷ പ്രതിരോധവും: യോഗര്‍ട്ട് ശീലമാക്കൂ
യോഗര്‍ട്ട് എന്നത് തൈരാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യോഗര്‍ട്ട് തൈര് അല്ല. തൈരും യോഗര്‍ട്ടും പാല് പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്. എന്നാല്‍ യോഗര്‍ട്ടിന് തൈരിന്റെ അത്ര പുളിയുണ്ടാവില്ല, കട്ടിയും കൂടുതലായിരിക്കും. ഇതിലുള്ള ആരോഗ്യ ഗുണങ്ങളും അല്പം കൂടുതലായിരിക്കും. തൈരില്‍ ഒരു ബാക്ടീരിയ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ യോഗര്ട്ടിലാവട്ടെ ആാേഗ്യം സംരക്ഷിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകള്‍ ഉണ്ട്.

സ്മൂത്തികളിലും സാലഡിലും വെറുതേ കഴിക്കാനും എല്ലാം യോഗര്‍ട്ട് ഉപയോഗിക്കാവുന്നതാണ്. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് സത്യം. എന്നാല്‍ ദൈനംദിന ഭക്ഷണത്തില്‍ നിങ്ങള്‍ യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് പലര്‍ക്കും അറിയില്ല, ഭക്ഷണത്തില്‍ നിര്‍ബന്ധമായും നിങ്ങള്‍ യോഗര്‍ട്ട് ഉള്‍പ്പെടുത്തിയാല്‍ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിലുള്ള പ്രോട്ടിന് ഗുണങ്ങള്‍ തന്നെയാണ് ആരോഗ്യത്തെ ആദ്യമായി സ്വാധീനിക്കുന്നതും. ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.
പ്രോട്ടീന്‍ സമ്പുഷ്ടം

തൈരിലും മോരിലും പാലിലും യോഗര്‍ട്ടിലും എല്ലാം പ്രോട്ടിന് വളരെയധികം അടങ്ങിയിട്ടുണ്ട്. യോഗര്‍ട്ട് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് എന്നത് തന്നെയാണ് ആരോഗ്യ ഗുണങ്ങളില്‍ ഇതിനെ വ്യത്യസ്തമാക്കുന്നതും. ഇത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമാ അമിനോ ആസിഡുകളും യോഗര്‍ട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യത്തിന്

കുടലില്‍ നല്ല ബാക്ടീരിയികളെ നിലനിര്‍ത്തേണ്ടത് ദഹനത്തിന് അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ ഇതിന് സഹായിക്കുന്ന ഒന്നാണ് യോഗര്‍ട്ട് എന്നതാണ് സത്യം. പ്രോബയോട്ടിക് ബാക്ടീരിയകള്‍ കൊണ്ട് സമ്പന്നമാണ് കുടല്. എന്നാല്‍ അവയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് നമുക്ക് യോഗര്‍ട്ട് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വയറിളക്കം, ദഹന പ്രശ്നങ്ങള്‍, മറ്റ് വയറിന്റെ അസ്വസ്ഥതകള്‍ എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷിക്കും മികച്ചതാണ് യോഗര്‍ട്ട്. സ്ഥിരമായി കഴിക്കുന്നതിലൂടെ ദോഷമൊന്നുമില്ല എന്ന് മാത്രമല്ല ഗുണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്നതാണ് യോഗര്‍ട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണം വയറിലെ കൊഴുപ്പ് എന്നീ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ആശ്വാസമാണ് യോഗര്‍ട്ട് എന്നതാണ് സത്യം. ഇത്തരത്തിലുള്ള പ്രോട്ടിന് ഭക്ഷണങ്ങള്‍ നിങ്ങളുടെ വിശപ്പിനെ കുറക്കുകയും വയറ് നിറഞ്ഞതായി തോന്നുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പിന്നീട് നിങ്ങള്‍ക്ക് അമിത ഭക്ഷണം എന്ന ചിന്തയേയും ശീലത്തേയും ഉപേക്ഷിക്കുന്നതിനും സാധിക്കുന്നു. ധൈര്യമായി തടി കുറക്കുന്നതിനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും യോഗര്‍ട്ട് ശീലമാക്കാം.
എല്ലിന്റെ ആരോഗ്യം

കാല്‍സ്യത്തിന്റെ കലവറയാണ് യോഗര്‍ട്ട്. പാലുല്‍പ്പന്നങ്ങളില്‍ എല്ലാം തന്നെ കാല്‍സ്യം വളരെ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും സഹായിക്കുന്നു. യോഗര്‍ട്ട് കഴിക്കുന്നവരില്‍ ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നു. 30%ത്തോളം യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിന്‍ ഡിയും ഇതില്‍ ഉണ്ട്. ഇത് ശരീരത്തിലേക്ക് കാല്‍സ്യത്തെ വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും നല്‍കാതെ ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നതിന് യോഗര്‍ട്ട് മികച്ചതാണ് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നു.
രോഗപ്രതിരോധശേഷി

ഇന്നത്തെ കാലത്ത് രോഗപ്രതിരോധ ശേഷി കുറയുന്നതാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. പല രോഗങ്ങളും വളരെ പെട്ടെന്നാണ് നമ്മളെ പിടികൂടുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് യോഗര്‍ട്ട് ഒരു ശീലമാക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഗുരുതരമായ പല രോഗങ്ങളേയും നമ്മളില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ യോഗര്‍ട്ട് സഹായിക്കുന്നു. കൂടാതെ ഇതിലുള്ള പ്രോബയോട്ടിക്സ് കൊളസ്ട്രോള്‍ സാധ്യതയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇതിലെ കാല്‍സ്യവും മുതല്‍ക്കൂട്ടാണ്.
ഉപയോഗിക്കേണ്ട വഴികള്‍

യോഗര്‍ട്ട് ഉപയോഗിക്കുന്നതിന് നിരവധി വഴികള്‍ ഉണ്ട്. നിങ്ങള്‍ക്ക് അങ്ങനെ തന്നെ ഇത് കഴിക്കാവുന്നതാണ്. ഇത് കൂടാതെ രാവിലെ സ്മൂത്തി കഴിക്കാന്‍ താല്പ്പര്യപ്പെടുന്നവരെങ്കില് അതില്‍ ചേര്‍ത്ത് കഴിക്കാം. സാലഡ് രൂപത്തില്‍ കഴിക്കാവുന്നതാണ്. പഴങ്ങളോ നട്സോ ചേര്‍ത്ത് കഴിക്കാം. ബേക്ക് ചെയ്യുമ്പോള്‍ ഡ്രസ്സിംങ് രൂപത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഉച്ച ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് കഴിക്കാവുന്നവര്ക്ക് അപ്രകാരവും കഴിക്കാം. ചപ്പാത്തിയോടൊപ്പം ശീലമാക്കാം. ഏത് വിധത്തില്‍ കഴിച്ചാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു കുറവും വരുകയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












