Latest Updates
-
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യൗവ്വനം നിലനിര്‍ത്തും ഓര്‍മ്മശക്തിയും സൂപ്പറാക്കും യോഗാസനങ്ങള്‍
ശാരീരിക മാനസിക ആരോഗ്യം എന്നത് എല്ലാവരിലും സന്തോഷം കൊണ്ട് വരുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പ്രായം, ലിംഗഭേദം, ശാരീരിക ക്ഷമത എന്നിവയെല്ലാം തന്നെ പലപ്പോഴും പ്രായത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം തിരിച്ച് പിടിക്കുന്നതിന് വേണ്ടി നമുക്ക് യോഗ പരിശീലിക്കാവുന്നതാണ്. ശാരീരിക- മാനസിക ആരോഗ്യം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് നല്കുന്ന ഒന്നാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ യുവത്വവും ആരോഗ്യവും നിലനില്ക്കുന്നു.
യോഗാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നു. യോഗ ആസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവ കേന്ദ്ര നാഡീവ്യൂഹം, എന്‍ഡോക്രൈന്‍ സിസ്റ്റം, രക്തചംക്രമണവ്യൂഹം, ശ്വസനം, ഹൃദയം, ദഹനവ്യവസ്ഥ എന്നിവയിലെല്ലാം തന്നെ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നു. ഇത് കൂടാതെ മികച്ച ആരോഗ്യകരമായ മാറ്റങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. മികച്ച ഓര്‍മ്മശക്തിക്ക് സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വൃക്ഷാസനം
വൃക്ഷാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് അതിഗംഭീരമായ മാറ്റങ്ങള്‍ വരുന്നു. ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമായ മാറ്റങ്ങള്‍ മാത്രമല്ല പല വിധത്തിലുള്ള മാനസികമായ ആരോഗ്യവും നല്കുന്നു. ഓര്‍മ്മശക്തിയും അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരവും കാണുന്നതിന് വൃക്ഷാസനം ചെയ്യുന്നത് സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച ലെവലിലേക്ക് എത്തിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇത് സഹായിക്കുന്നു.
പശ്ചിമോത്താനാസനം
പശ്ചിമോത്താനാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിന് നല്ല വഴക്കം ലഭിക്കുന്നു. അത് മാത്രമല്ല ആരോഗ്യകരമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. പശ്ചിമോത്താനാസനം സ്ഥിരമായി ചെയ്യുന്നവരില്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ശാരീരികമായ മാറ്റങ്ങള്‍ മാത്രമല്ല മാനസികമായ മാറ്റങ്ങളും പശ്ചിമോത്താനാസനം നല്കുന്നു. മികച്ച ഓര്‍മ്മശക്തി നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട.
ഭകാസനം
ഭകാസനം ചെയ്യുന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എല്ലാ വിധത്തിലും നിങ്ങളില്‍ ഇത് കൂടുതല്‍ സ്വാധീനം ചെലുത്തുന്നു. ഓര്‍മ്മശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മികച്ച് നില്‍ക്കുന്നതാണ് ഭകാസനം. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. എല്ലാ ദിവസവും 10 മിനിറ്റെങ്കിലും യോഗക്ക് വേണ്ടി മാറ്റി വെക്കാം.
സര്‍വ്വാംഗാസനം
സര്വ്വാംഗാംസനം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ഓരോ അവയവത്തിനും നല്കുന്നു. ഇത് ശരീരത്തിലെ ഓരോ ഭാഗത്തിനും വഴക്കം നല്‍കുന്നതിനും സഹായിക്കും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ പല പ്രതിസന്ധികളും ഇല്ലാതാക്കുകയും നല്ല പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ക്ക് ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.
ശീര്‍ഷാസനം
ശീര്‍ഷാസനം ചെയ്യുന്നത് വഴി ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നത് വഴി ആരോഗ്യം തന്നെ മെച്ചപ്പെടുന്നു. രക്തയോട്ടം വര്‍ദ്ധിക്കുന്നത് വഴി നിങ്ങളുടെ ഓര്‍മ്മശക്തിയിലും മാറ്റം വരുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ശ്രദ്ധയും ഏകാഗ്രതയും മികച്ചതാക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
