Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
മുപ്പതിന് ശേഷം യോഗ ചെയ്യുന്ന പുരുഷനെങ്കില്‍ ദിനം പ്രതി ഈ മാറ്റങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് യോഗ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ എപ്രകാരം ചെയ്യണം, എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് യോഗക്കുള്ളത്. എന്നാല്‍ ഇത് എത്രത്തോളം നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുന്നു എന്നതിനെക്കുറിച്ച് കൃത്യമായി പലര്‍ക്കും അറിയുകയില്ല. പുരുഷന്‍മാര്‍ ചെയ്യുന്ന യോഗ പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഇത് ദിനംപ്രതി നിങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും മാറ്റം വരുത്തുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സാധിക്കുന്നതും.
ശാരീരിക മാനസിക ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് യോഗ നല്‍കുന്നത്. എന്നാല്‍ പുരുഷന്‍മാരില്‍ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെയെന്നും നമുക്ക് നോക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം സഹായിക്കുന്ന യോഗാസനങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഗുണങ്ങള്‍
ദിനവും യോഗ ചെയ്യുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. മുടി, ചര്‍മ്മം, കാഴ്ചശക്തി, പേശികളുടേയും എല്ലുകളുടേയും ഫലം, ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനവും എല്ലാം വളരെയധികം മാറുന്നത് സ്ഥിരമായി യോഗ ചെയ്യുന്നത് വഴിയാണ്. ഇത് രോഗമില്ലാത്ത ഒരു ജീവിതം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാം മികച്ചതാണ് യോഗാസനങ്ങള്‍ എന്നതാണ് സത്യം, ഏതൊക്കെയാണ് പുരുഷന്‍മാര്‍ ദിനവും ചെയ്യേണ്ട യോഗാസനങ്ങള്‍ എന്ന് നമുക്ക് നോക്കാം.
സൂര്യനമസ്‌കാരം
ദിനവും സൂര്യനമസ്‌കാരത്തോടെ ഒരു ദിനം ആരംഭിച്ചാല്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ശാരീരിക മാനസിക ഊര്‍ജ്ജം നിസ്സാരമല്ല. പലപ്പോഴും സൂര്യനമസ്‌കാരം നിങ്ങളുടെ ജീവിതത്തില്‍ തുടക്കമിടുന്നത് നല്ലതാണ്. ഒരു കൂട്ടം ആസനങ്ങളുടെ പരമ്പരയാണ് സൂര്യനമസ്‌കാരം എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇത് നിങ്ങളുടെ മെറ്റബോളിസം ഇരട്ടിയാക്കുകയും ശാരീരിക മാനസിക മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. പലപ്പോഴും ഒരു ദിവസത്തെ തുടക്കം സൂര്യനമസ്‌കാരത്തോടെയെങ്കില്‍ മാറ്റങ്ങള്‍ ദിനം പ്രതി മനസ്സിലാക്കാം.

ത്രികോണാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ത്രികോണാസനം വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പതിവായി ത്രികോണാസനം ചെയ്യുന്നവര്‍ക്ക് നടുവിന്റെ വേദനയും അസ്വസ്ഥതയും ഇല്ലാതാക്കുന്നു. അത് മാത്രമല്ല ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല വിധത്തിലും ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നു.
ഭുജംഗാസനം
ഭുജംഗാസനം ചെയ്യുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കാലുകള്‍ ഉള്‍പ്പടെയുള്ള ഭാഗത്ത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നല്ലതുപോലെ ശരീരഭാഗങ്ങള്‍ സ്‌ട്രെച്ച് ചെയ്യുന്നതിന് മികച്ചതാണ് ഭുജംഗാസനം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ചെയ്യുന്നത് വഴി അത് നിങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല.
വൃക്ഷാസനം
ശരീരത്തിനും മനസ്സിനും ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും വൃക്ഷാസനം. ഇത് നിങ്ങളുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. കൂടാതെ ഏകാഗ്രതയും ഉത്കണ്ഠയും സ്ഥിരതയും എല്ലാം നിലനിര്‍ത്തുന്നതിന് വൃക്ഷാസനം സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മുപ്പതിന് ശേഷം ധൈര്യമായി പുരുഷന്‍മാര്‍ക്ക് ചെയ്യാവുന്ന ആസനമാണ് വൃക്ഷാസനം.
അര്‍ദ്ധമത്സ്യേന്ദ്രാസനം
ആരോഗ്യത്തിന് സ്ത്രീക്കും പുരുഷനും ഒരുപോലെ ചെയ്യാവുന്ന യോഗാസനങ്ങളില്‍ ഒന്നാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. ഇത് ചെയ്യുന്നതില്‍ അല്‍പം ബുദ്ധിമുട്ടുണ്ടെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. പലപ്പോഴും ഇത് നിങ്ങളുടെ തോളുകളുടേയും നട്ടെല്ലിന്റേയും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. വഴക്കം മെച്ചപ്പെടുത്തുകയും ശാരീരിക മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് ഈ യോഗാസനം. മുപ്പതിന് ശേഷം ഈ ആസനം ശീലമാക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications










