Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ദഹനാരോഗ്യം നിലനിര്‍ത്തും യോഗാസനം: ആയുസ്സും ആരോഗ്യവും കൈക്കുള്ളില്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗ വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും നമ്മളെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് യോഗ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുസ്സിനും ആരോഗ്യത്തിനും ഒരുപോലെ ഫലപ്രദമാണ് യോഗ എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന കാര്യത്തില്‍ എപ്പോഴു മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു യോഗ ചെയ്യുന്നത്.
കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് യോഗ എപ്രകാരം ചെയ്യാം, എന്തൊക്കെയാണ് ചെയ്യേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഇത് ദഹനാരോഗ്യത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും എല്ലാം സഹായിക്കുന്നു. പ്രത്യേകിച്ച് ഇടക്കിടെ ദഹന പ്രശ്നങ്ങള്‍ ഉണ്ടാവുന്ന വ്യക്തിയെങ്കില്‍ നിങ്ങള്‍ക്ക് യോഗ ശീലമാക്കാവുന്നതാണ്. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസികാരോഗ്യത്തിനും വേണ്ടി യോഗ ശീലമാക്കാം. കൂടുതല്‍ അറിയാം.

കുടലിന്റെ ആരോഗ്യത്തിന് യോഗ
കുടലിന്റെ ആരോഗ്യത്തിന് യോഗ എത്രത്തോളം സഹായിക്കുന്നു, എങ്ങനെയെല്ലാം ചെയ്യണം എന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ബോഡി വര്‍ക്ക് ആന്‍ഡ് തെറാപ്പിസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയതുപോലെ, യോഗയിലെ സ്ട്രെച്ചുകളും മറ്റും ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ദഹന അവയവങ്ങള്‍ക്ക് ആരോഗ്യം രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ശരീത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനുംസഹായിക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്നത് മികച്ച മാറ്റങ്ങള്‍ നല്കുന്നു. എന്നാല്‍ ഏതൊക്കെ ആസനങ്ങളാണ് ചെയ്യേണ്ടത് ഇത് എപ്രകാരം ശരീരത്തിനെ സഹായിക്കുന്നു എന്ന് നോക്കാം.
ബാലാസനം
ബാലാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നു. വന്‍കുടലിന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ നല്കുന്ന ഒരു യോഗാസനമാണ് ബാലാസനം. ഇത് നിങ്ങളുടെ ഇടുപ്പ്, തുടകള്‍, താഴത്തെ പുറം എന്നിവക്ക് നല്ല സ്ട്രെച്ച് നല്കുന്നു, കൂടാതെ ശരീരത്തിന്റെ പിരിമുറുക്കം ഒഴിവാക്കാനും ദഹന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ബാലാസനം സഹായിക്കുന്നു. കൂടാതെ രക്തയോട്ടം വര്‍ദ്ധിക്കുന്നത് വഴി അത് പെരിസ്റ്റാല്റ്റിക് പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതിലേക്കും നയിക്കുന്നു. കൂടാതെ ദഹന പ്രക്രിയക്ക് ബാലസാനം ചെയ്യുന്നത് വഴി എളുപ്പത്തില്‍ നടക്കുന്നു. നിങ്ങളുടെ ദൈനംദിന യോഗ പരിശീലനത്തില്‍ ഈ പോസ് ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നു.
അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുന്നു. ദഹന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് എന്തുകൊണ്ടും സഹായിക്കുന്നതാണ് അധോമുഖ ശ്വാനാസനം. ഇത് വഴി പെരിസ്റ്റാല്റ്റിക് ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇടുപ്പുകള്ക്കും വയറിന്റെ ഭാഗത്തും എല്ലാം സ്ട്രെച്ചും കരുത്തും നല്കുന്നു. കൂടാതെ കാലുകള്‍ക്കും തുടകള്‍ക്കും നല്കുന്ന സ്ട്രെച്ചും മികച്ച മാറ്റങ്ങള്‍ നല്കുന്നതിലേക്ക് എത്തുന്നു. കൂടാതെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും ഈ ആസനം സഹായിക്കും.
ഭുജംഗാസനം
ഭുജംഗാസനം ചെയ്യുന്നത് വഴി ആരോഗ്യം മെച്ചപ്പെടുന്നു. എന്നാല്‍ അത് ശരീരത്തില്‍ നല്കുന്ന മാറ്റങ്ങളെ ഒരിക്കലും അവഗണിക്കരുത്. ഈ ആസനം ചെയ്യുന്നത് വഴി അത് ശരീരത്തിന് മെച്ചപ്പെട്ട മാറ്റവും നല്ല വഴക്കവും കരുത്തും നല്കുന്നു. നട്ടെല്ലിന്റെ ആരോഗ്യത്തിന് വളരെയധികം ഹസഹായിക്കുന്നു ഭുജംഗാസനം. ഇത് വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ദഹനാവയവങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ പെരിസ്റ്റാല്റ്റിക് ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. വയറ്റിലും സമീപ പ്രദേശത്തുമായി ഉണ്ടാവുന്ന സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാനും ഭുജംഗാസനം ശീലമാക്കാം.
നൗകാസനം
വന്‍കുടലിന്റെ ആരോഗ്യത്തിന് ഗുണം നല്കുന്ന മികച്ച ഒരു പോസാണ് നൗകാസനം. ഇത് ചെയ്യുന്നത് ചിലപ്പോഴെങ്കിലും ഒരു വെല്ലുവിളി പലരിലും സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങളുടെ ദഹന അവയവങ്ങളേയും വയറിനേയും കൃത്യമായി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് നൗകാസനം കാരണമാകുന്നു. ഇത് ദഹനാവയവങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്ന് ടോക്സിന് പുറന്തള്ളുന്നതിനും നൗകാസനം സഹായിക്കുന്നു. കൂടാതെ, ദഹന പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന വയറിലെ പേശികളെ ശക്തിപ്പെടുത്താന്‍ നൗകാസനം കാരണമാവുന്നു. സ്ഥിരമായി അല്പ സമയം നൗകാസനത്തിനായി മാറ്റി വെക്കൂ.
അര്‍ദ്ധമത്സ്യേന്ദ്രാസനം
അര്‍ദ്ധമത്സ്യേന്ദ്രാസനം ചെയ്യുന്നത് വഴി അത് ആരോഗ്യത്തിന് എത്രത്തോളം മികച്ചതാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ ദഹന അവയവങ്ങളെ മികച്ചതാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചെയ്യുന്നത് വഴി ശരീരത്തിന് നല്ല വഴക്കം ലഭിക്കുകയും പെരിസ്റ്റാല്റ്റിക് പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ആസനം ശീലിക്കുന്നത് വഴി അത് രക്തയോട്ടത്തെ പ്രോത്സാഹിപ്പിക്കും. കൂടാതെ, അര്‍ദ്ധ മത്സ്യേന്ദ്രാസനം നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും അശേഷം ഇല്ലാതാക്കുന്നു. സ്ഥിരമായി ചെയ്യുന്നവര്‍ക്ക് അതിന്റെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications