Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
അതിരാവിലെ ചെയ്യേണ്ട ചില യോഗാസനങ്ങള്‍: ആയുസ്സിനും ആരോഗ്യത്തിനും
യോഗാസനം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ എത്രത്തോളം ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നത് ചെയ്യുന്ന സമയത്തെ ആശ്രയിച്ച് കൂടിയാണ് ഇരിക്കുന്നത്. നിങ്ങള്‍ യോഗ ചെയ്ത് തുടങ്ങിയാല്‍ അത് ആരോഗ്യത്തെ വളരെയധികം മികച്ചതാക്കി മാറ്റുന്നു. യോഗ മാത്രമല്ല ശ്വാസന വ്യായാമങ്ങള്‍ പോലും നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാക്കി മാറ്റുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നല്കുന്നതിനേക്കാള് ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് യോഗ സ്ഥിരമാക്കാവുന്നതാണ്. ദിവസവും അതിരാവിലെ ചെയ്യേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട്. ഇത് നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

രാവിലെ യോഗ ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ഹോര്‍മോണുകളുടെ അളവ് സന്തുലിതമാക്കാനും ശരീരം സ്ട്രെച്ച് ചെയ്യുന്നതിനും ഉറക്കം ക്രമീകരിക്കാനും സഹായിക്കുന്നു. നിങ്ങള്‍ അതിരാവിലെ ചെയ്യേണ്ട ചില യോഗാസനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും നല്ല ഉറപ്പും കരുത്തും ശരീരത്തിന് നല്‍കുന്നതിനും സഹായിക്കുന്നു.
കപാല്‍ഭാതി

കപാലഭാതി നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനെ മൊത്തത്തില്‍ ശുദ്ധീകരിക്കുന്നു. അത് മാത്രമല്ല സൈനസ് പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല തലവേദന രാവിലെയുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നിവയെ ചെറുക്കുന്നതിന് സഹായിക്കുന്നു. കപാലഭാതി ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസത്തെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ദഹന വ്യവസ്ഥ കൃത്യമാക്കുകയും കുടവയര്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ബാലാസനം

ദിനവും ബാലാസനം ചെയ്യുന്നതും നല്ലതാണ്. ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാല്‍ ബാലാസനം ചെയ്യുന്നത് എപ്പോഴും അതിരാവിലെ തന്നെയായിരിക്കണം. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. ഇത് നിങ്ങളുടെ പേശികള്‍ക്ക് കരുത്ത് നല്‍കുകയും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല പുറം, ഇടുപ്പ്, തോള്, കഴുത്ത് എന്നീ ഭാഗങ്ങള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു. ഈ പോസ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ബാലാസനം ചെയ്യാവുന്നതാണ്.
അര്‍ദ്ധ മത്സ്യേന്ദ്രാസനം

അര്‍ദ്ധ മത്സ്യേന്ദ്രാസനം ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് അതിരാവിലെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും ലഭിക്കുന്നു. ഇതോടൊപ്പം തന്നെ നട്ടെല്ലിന്റെ ആരോഗ്യത്തിനും അസ്ഥികളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും അര്‍ദ്ധ മത്സ്യേന്ദ്രാസനം സഹായിക്കുന്നു. നാഡികളുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നതാണ് ഈ ആസനം. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ മികച്ച ദഹനം, വഴക്കം, ശ്വസനാരോഗ്യം എന്നിവക്ക് സഹായിക്കുന്നു.
മാര്ജാര്യസനം

മാര്‍ജാര്യാസനം ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. ഇത് നട്ടെല്ലിന്റെ പിരിമുറുക്കം കുറക്കുന്നതിനും മാനസിക ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് മാനസിക സ്ഥിരത, ഏകാഗ്രത, ഏകോപനം എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കുന്നു. അതിരാവിലെ മാര്‍ജാര്യാസനം ചെയ്യുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ഓര്‍മ്മശക്തി കുറവുള്ളവര്‍ നിര്‍ബന്ധമായും ഈ ആസനം ചെയ്യാവുന്നതാണ്.
ഉസ്ത്രാസനം

ഉസ്ത്രാസനം നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മികച്ച് നില്ക്കുന്ന ഒരു ആസനമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പേശികളുടെ കരുത്തിന് സഹായിക്കുന്നു. അത് മാത്രമല്ല എന്‍ഡോക്രൈന്‍ സിസ്റ്റം, ദഹനവ്യവസ്ഥ, ശ്വസനവ്യവസ്ഥ, രക്തചംക്രമണം എന്നിവ മെച്ചപ്പെടുത്തുന്നതിലേക്കും ഉസ്ത്രാസനം എത്തിക്കുന്നു. കൂടാതെ നിങ്ങളുടെ വയറ്, നെഞ്ച്, കൈകാലുകള്‍, തുടകള്‍ എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് എല്ലാ വിധത്തിലും ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
