Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ശ്വാസകോശം സ്ട്രോങ് ആക്കും യോഗാസനങ്ങള്‍ ഇതാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗ എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നത് നമുക്കെല്ലാം അറിയാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും യോഗ ചെയ്യുന്നു. എന്നാല്‍ ഓരോ ആരോഗ്യ ഗുണങ്ങള്‍ക്കും ഓരോ തരത്തിലുള്ള യോഗയാണ് നിങ്ങളെ സഹായിക്കുന്നത്. സ്ഥിരമായി ചെയ്യുന്ന യോഗാസനങ്ങള്‍ എല്ലുകളും നിരവധി പേശികളേയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ശാരീരികവും മാനസികവുമായ കരുത്ത് വികസിപ്പിക്കുന്നതിനും യോഗ ശീലമാക്കാവുന്നതാണ്. യോഗ സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിന് സ്ഥിരത, സന്തുലിതാവസ്ഥ, ഭാവം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിക്ക് വേണ്ടി നമുക്ക് സ്ഥിരമായി യോഗ ചെയ്യാവുന്നതാണ്.

Most read: കഴുത്ത് വേദന മാറ്റാന്‍ മത്സ്യാസനം
ശാരീരികമായും മാനസികമായും ആശ്വാസം നല്‍കുന്നതിനും യോഗ മികച്ചതാണ്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിനും സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളെ കുറക്കുന്നതിനും ഇത് സഹായിക്കുന്നു. ശരീരത്തിലെ വേദന കുറക്കുന്നതിനും പലപ്പോഴും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും നമുക്ക് യോഗ ചെയ്യാവുന്നതാണ്. ഇതിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു.
യോഗയും ശ്വാസകോശാരോഗ്യവും

യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും യോഗ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. യോഗ പരിശീലിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണകരമായ പല മാറ്റങ്ങളും നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കുന്നു. പ്രാണായാമം, ധ്യാനം എന്നിവ ശീലമാക്കുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പല യോഗാചാര്യന്മാരും പറഞ്ഞത്. ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില യോഗാസനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഭുജംഗാസനം

ഭുജംഗാസനം എങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈകള്‍ രണ്ടും ഇരുവശത്തും കുത്തി വെക്കുക. കാലുകള്‍ രണ്ടും അടുപ്പിച്ച് വെക്കുക. പിന്നീട് കാലുകള്‍ തറയില്‍ ഉറപ്പിച്ച് വെച്ച ശേഷം കൈകളില്‍ ബലം കൊടുത്ത് പതുക്കെ തല പൊക്കുക. പിന്നീട് നെഞ്ചിന്റെ ഭാഗവും തറയില്‍ നിന്ന് പൊക്കുക. കൈകള്‍ രണ്ടും നല്ലതുപോലെ വിടര്‍ത്തി ശരീരത്തോട് ചേര്‍ത്ത് വെക്കണം. അതിന് ശേഷം നെഞ്ച് നല്ലതുപോലെ വിരിച്ച് വെക്കണം. നട്ടെല്ലിന് ഭാഗത്തേക്ക് തല നല്ലതുപോലെ പൊക്കി വെക്കണം. ശ്രദ്ധിക്കേണ്ടത് തോളുകള്‍ സര്‍പ്പത്തിന്റെ ശിരസ്സ് പോലെ ഉയര്‍ന്നിരിക്കണം. പിന്നീട് ശ്വാസം സാധാരണ ഗതിയില്‍ എടുക്കുക. ശേഷം ശ്വാസം പതിയെ വിട്ടുകൊണ്ട് താഴേക്ക് വരിക. നിങ്ങള്‍ക്ക് സാധിക്കുന്ന അത്രയും പ്രാവശ്യം ഈ പോസ് ആവര്‍ത്തിക്കാവുന്നതാണ്.
മത്സ്യാസനം

മത്സ്യാസനം ചെയ്യുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ശ്വാസകോശാരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ആദ്യം പത്മാസനത്തില്‍ ഇരിക്കുക. പതുക്കെ പുറകിലേക്ക് കിടക്കുക. അതിന് ശേഷം കൈകള്‍ തുടയുടെ അടിയില്‍ പതുക്കെ വെക്കുക. ശ്വാസം എടുത്ത് നെഞ്ചും തലയും ഉയര്‍ത്തുക. കൈമുട്ടില്‍ ഊന്നി തല ഉള്ളിലേക്ക് വലിച്ച് വെക്കേണ്ടതാണ്. പിന്നീട് കൈകള്‍ തുടയുടെ അടിയില്‍ നിന്ന് എടുത്ത് മുകളില്‍ വെക്കേണ്ടതാണ്. പിന്നീട് ശ്വാസോച്ഛ്വാസം കൃത്യമാക്കി കൈകള്‍ വീണ്ടും തുടയുടെ അടിയില്‍ വെക്കുക. പിന്നീട് ശവാസനത്തില്‍ വിശ്രമിക്കുക.
ധനുരാസനം

കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്‍പ്പാദത്തിന്റെ കണങ്കാലില്‍ പിടിക്കാവുന്നതാണ്. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്ത് മുട്ടിക്കുക. പിന്നീട് ശരീരം വില്ലു പോലെ വളക്കേണ്ടതാണ്. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പംതന്നെ പ്രത്യുത്പാദന ആരോഗ്യത്തിനും ആര്‍ത്തവ വേദനയെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. മത്സ്യാസനമാകട്ടെ, വയറിലെ കൊഴുപ്പ് കുറയ്ക്കാനും നട്ടെല്ലിനെ ശക്തിപ്പെടുത്താനും ശ്വസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
