Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഴുത്ത് വേദന മാറ്റാന്‍ മത്സ്യാസനം
മത്സ്യാസനം എന്ന പേര് സംസ്കൃതത്തില്‍ നിന്ന് ഉറവെടുത്തതാണ്. മത്സ്യത്തിന്റേത് പോലുള്ള നില എന്നാണ് മത്സ്യാസനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ യോഗമുറ ഫ്ലെക്സറുകളും ഇന്റര്കോസ്റ്റലുകളും വാരിയെല്ലുകള്‍ക്കിടയിലെ പേശികളും ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതിന് പുറമേ ടെന്‍ഷനും, സമ്മര്‍ദ്ദവും അകറ്റുകയും കഴുത്ത്, തോള്, തൊണ്ട് എന്നിവയ്ക്ക് വ്യായാമം നല്‍കുകയും ചെയ്യും. ഏറെ ഗുണകരമായ മത്സ്യാസനം എങ്ങനെ ചെയ്യാമെന്ന് നോക്കാം.
കാലുകള്‍ അടുപ്പിച്ച് ശരീരം നിവര്‍ത്തി മലര്‍ന്ന് കിടക്കുക. ശരീരം റിലാക്സ് ചെയ്യുകയും കൈകള്‍ ഇരുവശങ്ങളിലുമായി വെയ്ക്കുകയും ചെയ്യുക. ആരോഗ്യത്തിന് സിംപിള്‍ യോഗാ രീതികള്‍

കൈപ്പത്തികള്‍ അരക്കെട്ടിന് താഴെ വെയ്ക്കുകയും കൈമുട്ടുകള്‍ പരസ്പരം അടുപ്പിക്കുകയും ചെയ്യുക. തറയില്‍ ഇരിക്കുന്ന നിലയിലാണെങ്കില്‍ കാലുകളും തുടകളും മടക്കുകയും ചെയ്യുക. ശ്വാസമെടുക്കുകയും നെഞ്ചും ശിരസ്സും ഉയര്‍ത്തുകയും ചെയ്യുക.
തല കഴിയുന്നിടത്തോളം പിന്നോട്ടാക്കുകയും കഴുത്ത് നിവര്‍ത്തുകയും ചെയ്യുക. തലയുടെ പിന്‍ഭാഗം തറയില്‍ സ്പര്‍ശിക്കുകയും നെഞ്ച് ഉയര്‍ന്ന നിലയിലുമായിരിക്കണം.

കൈമുട്ടുകള്‍ തറയില്‍ ഉറപ്പിച്ചിരിക്കണം. അതുവഴി ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ ഭാരം നിങ്ങളുടെ ശരസിലല്ല, കൈമുട്ടിലാണ് താങ്ങുക. വയര്‍ താഴ്ത്തിപ്പിടിച്ച് മുകള്‍ നെഞ്ച് ഉയര്‍ത്തുക. തുടകളും കാലുകളും മടക്കിയ സ്ഥിതിയിലായിരിക്കണം.
കഴിയുന്നിടത്തോളം സമയം ഈ നിലയില്‍ തുടരുക. ആദ്യം ഒരു മിനുട്ട് സാവധാനം ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. കഴുത്ത് അധികം നിവര്ത്തരുത്. റിലാക്സ് ചെയ്യുക മാത്രം ചെയ്യുക.

തുടര്‍ന്ന് ക്രമേണ നിങ്ങളുടെ ശിരസ് സാധാരണ നിലയിലേക്ക് കൊണ്ടുവരുക. നെഞ്ച് താഴ്ത്തി കിടക്കുക. കൂടാതെ നിങ്ങളുടെ കൈകളും കാലുകളും സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുപോകുകയും റിലാക്സ് ചെയ്യുകയും ചെയ്യുക.
മത്സ്യാസനത്തിന്റെ ഗുണങ്ങള്‍ - നെഞ്ചും കഴുത്തും നിവര്‍ത്താന്‍ സഹായിക്കുന്നു. കഴുത്തിലേയും തോളിലെയും സമ്മര്‍ദ്ധം അകറ്റുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുകയും ആഴത്തിലുള്ള ശ്വസനം സാധ്യമാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ധം കൂടുതലോ കുറവോ ആണെങ്കിലും ഇന്‍സോമ്നിയ, മൈഗ്രെയ്ന് എന്നിവ ഉണ്ടങ്കിലും ഇത് ചെയ്യരുത്. നടുവിന് പ്രശ്നമുണ്ടെങ്കിലോ അടുത്തിടെയെങ്ങാനും സര്‍ജറി നടത്തിയിട്ടുണ്ടെങ്കിലോ നിര്‍ബന്ധമായും മത്സ്യാസനം ഒഴിവാക്കണം. സര്‍ജറി കഴിഞ്ഞയുടന്‍ യോഗ ചെയ്യരുത്. യോഗാസനം ചെയ്യുന്നത് ആരോഗ്യത്തോടെയാവണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
