Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
പ്രസവശേഷം ഈ യോഗാസനങ്ങള്‍ സഹായിക്കും: പഴയ ആരോഗ്യം തിരിച്ച് പിടിക്കാം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാലഘട്ടമാണ് പ്രസവശേഷമുണ്ടാവുന്ന പ്രതിസന്ധികള്‍. പലപ്പോഴും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പലരിലും ഉണ്ടാവാം. എന്നാല്‍ അതിനെ കൃത്യമായി പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ പ്രസവ ശേഷം കൂടുതല്‍ വിഷാദരോഗത്തിലേക്കും പ്രശ്നത്തിലേക്കും എത്തുന്നു. എന്നാല്‍ ഈ വെല്ലുവിളികളെ അതിജീവിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ ഒന്നാണ് യോഗ ചെയ്യുന്നത്. ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ മികച്ചതാക്കുന്നു.
ശരിയായ രീതിയില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ യോഗ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത് മാത്രമല്ല ഇതോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണശീലവും നല്ലതാണ്. സാധാരണയായി ഡോക്ടര്‍മാര്‍ ഈ സമയം യോഗ നിര്‍ദ്ദേശിക്കാറുണ്ട്. ചില യോഗാസനങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ചില യോഗാസനങ്ങള്‍ നമ്മുടെ പ്രസവാനന്തരമായുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. ഏതൊക്കെ യോഗാസനങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

ശ്വസന വ്യായാമങ്ങള്‍
പല വിധത്തിലുള്ള ശ്വസനവ്യായാമങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കും. ഇത് ശരീരത്തിലും മനസ്സിലും മാറ്റങ്ങള്‍ വരുത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കും ശ്വസന വ്യായാമം. കണ്ണുകള്‍ അടച്ച് സാവധാനം വേണം കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ശ്വസന വ്യായാമം ചെയ്യേണ്ടത്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് വഴി പരിഹാരം കാണുന്നു.
ശവാസനം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് ശവാസനം എന്നതില്‍ സംശയം വേണ്ട. വളരെ ലളിതമാണെങ്കിലും പലപ്പോഴും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും എല്ലാം ശവാസനം സഹായിക്കുന്നു. ഇത് ഏതാനും മിനിറ്റുകള്‍ ചെയ്യാവുന്നതാണ്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ച് നില്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രസവ ശേഷം ശവാസനം ചെയ്യുന്നത് വഴി പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.
പെല്‍വിക് ടില്‍റ്റ്സ്
പ്രസവ ശേഷം പെല്‍വിക് ഭാഗത്തെ ശക്തിപ്പെടുത്തുന്നതിനും വയറ്റിലെ പേശികള്‍ക്ക് കരുത്ത് തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നതാണ് പെല്‍വിക് ടില്‍റ്റ്സ്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. അത് മാത്രമല്ല നടുവേദന, പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ വ്യായാമം. ഇത് ആവര്‍ത്തിച്ച് കൃത്യമായി ചെയ്യുന്നത് നല്ലതാണ്. അത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരത്തില്‍ കാണാന്‍ സാധിക്കും.

ക്യാറ്റ്-കൗ സ്ട്രെച്ച്
ഈ യോഗാസനം ചെയ്യുന്നത് വഴി ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഇത് സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കും. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട കരുത്തും ശാരീരികാരോഗ്യവും മികച്ച് നില്‍ക്കുന്നതിന് സഹായിക്കുന്നതാണ് മാര്‍ജാര്യാസനം. ഇത് നട്ടെല്ലിന് വഴക്കം നല്‍കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ഏറ്റവും അധികം സഹായിക്കുന്നു.
കെഗല് വ്യായാമങ്ങള്‍
കേഗല്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി ശരീരത്തിന് മികച്ച മാറ്റങ്ങളാണ് പ്രസവ ശേഷം ലഭിക്കുന്നത്. ഇത് പെല്‍വിക് പേശികള്‍ക്ക് ശക്തിയും കരുത്തും നല്‍കുന്നതിന് സഹായിക്കും. അത് മാത്രമല്ല പലര്‍ക്കും പ്രസവ ശേഷം മൂത്രം പിടിച്ച് നിര്‍ത്തുന്നതിനുള്ള കഴിവ് കുറവായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് കെഗല് വ്യായാമങ്ങള്‍. ഇത് പേശികളുടെ നിയന്ത്രണത്തിന് സഹായിക്കുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
ബാലാസനം
ബാലാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. ഇത് പോസ്റ്റ്പാര്‍ട്ടം പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. മാത്രമല്ല ശരീരത്തിന് അയവ് വരുത്തുന്നതിനും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല മാനസികാരോഗ്യവും മികച്ചതാക്കുന്നു.
അധോമുഖ ശ്വാനാസനം
ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നത്. ഇത് ശരീരത്തെ മൊത്തത്തില്‍ സ്ട്രെച്ച് ചെയ്യുന്നതിനും സഹായിക്കുന്നു. കൈകാലുകള്‍ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതും എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് അധോമുഖ ശ്വാനാസനം. ഇത് വഴി ആരോഗ്യവും മികച്ചതാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
