Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
World Mental Health Day 2024: യോഗയും ധ്യാനവും മാനസികാരോഗ്യം മികച്ചതാക്കാം
ഒക്ടോബര്‍ 10, ലോകമാനസികാരോഗ്യ ദിനം, ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. കാരണം മനുഷ്യരില്‍ മാനസികാരോഗ്യത്തിന്റെ അളവ് കൈമോശം വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ജോലിയിലെ സമ്മര്‍ദ്ദവും സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബത്തിലെ പ്രശ്‌നങ്ങളും എന്ന് വേണ്ട പല കാര്യങ്ങളും മാനസികാരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷനേടുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് യോഗ എപ്രകാരം സഹായിക്കുന്നു എന്ന് നോക്കാം.
യോഗ മാത്രമല്ല ധ്യാനം അഥവാ മെഡിറ്റേഷനും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പലപ്പോഴും മാനസികാരോഗ്യത്തില്‍ ഇവ രണ്ടും വഹിക്കുന്ന പങ്ക് നിസ്സാരമല്ലെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കാരണം സമ്മര്‍ദ്ദം, ഉത്കണ്ഠ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍, വിഷാദം എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു യോഗയും മെഡിറ്റേഷനും. എപ്രകാരം ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം.

യോഗയുടെ പ്രയോജനം
യോഗ എത്രത്തോളം ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്കറിയാം. അതിലുപരി അത് ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഇത് മനസ്സിനെ ശാന്തമാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ വഴക്കവും ശക്തിയും ബാലന്‍സും മെച്ചപ്പെടുത്തുന്നു. പതിവ് പരിശീലനം സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് സഹായിക്കും. ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ യോഗ വഹിക്കുന്ന പങ്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മെഡിറ്റേഷന്റെ പങ്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മെഡിറ്റേഷനും വലിയ പങ്ക് വഹിക്കുന്നു. നിങ്ങളുടെ മനസ്സ് ശാന്തമാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിനായി മെഡിറ്റേഷന്‍ ചെയ്യാവുന്നതാണ്. ഇത് വഴി ഏകാഗ്രത വര്‍ദ്ധിക്കുകയും ശരീരത്തില്‍ നിന്ന് പല പ്രതിസന്ധികളേയും ടെന്‍ഷനേയും അസ്വസ്ഥതകളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് സ്വയം അവബോധം വര്‍ദ്ധിപ്പിക്കുകയും മനസ്സില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. മെഡിറ്റേഷന്‍ വഹിക്കുന്ന പങ്ക് അത്രത്തോളം തന്നെ മികച്ചതാണ്.
യോഗയും ധ്യാനവും ഒരുമിക്കുമ്പോള്‍
യോഗയെ ധ്യാനവുമായി സംയോജിപ്പിക്കുന്നത് സമഗ്രമായ മാനസികാരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങള്‍ സ്ഥിരമായി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അല്‍പ സമയം അതിനായി മാറ്റി വെക്കൂ. ഇത് നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുകയും അത് വഴി ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സിലെ എല്ലാ നെഗറ്റീവ് ചിന്തകള്‍ക്കും ഇത് വഴി അവസാനം കുറിക്കുന്നു. മാനസികാരോഗ്യത്തോടൊപ്പം തന്നെ വ്യക്തമായ കാഴ്ചയും വൈകാരിക സ്ഥിരതയും ഉറപ്പ് വരുത്തുന്നു.
സ്ഥിരമായി ചെയ്യുന്നത് വഴി മാറ്റങ്ങള്‍
നിങ്ങള്‍ മാനസികമായി വളരെയധികം തളര്‍ന്നിരിക്കുന്ന അവസരങ്ങളില്‍ മാത്രമല്ല എല്ലാ ദിവസവും നിങ്ങള്‍ക്ക് യോഗയും മെഡിറ്റേഷനും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നത് വഴി ശരീരത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, അവര്‍ സന്തോഷവുമായി ബന്ധപ്പെട്ട ഒരു ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മികച്ച മാനസികാരോഗ്യവും പ്രദാനം ചെയ്യുന്നു.
തുടക്കക്കാര്‍ക്കായി ചെയ്യേണ്ടത്
പലപ്പോഴും തുടക്കക്കാര്‍ക്കായി എപ്രകാരം യോഗ ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കണം. അവര്‍ യോഗയില്‍ ധ്യാനത്തിനാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. ചെറിയ രീതിയില്‍ ഉള്ള ശ്വസന വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ശീലമാക്കാം. കൂടാതെ പരിചയസമ്പന്നരായ പരിശീലകരില്‍ നിന്ന് ഓരോ പോസും കൃത്യമായി മനസ്സിലാക്കി ചെയ്യാവുന്നതാണ്. പതിവ് പരിശീലനം നിങ്ങളെ കാലക്രമേണ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. ലോക മാനസികാരോഗ്യ ദിനം ആചരിക്കുമ്പോള്‍, യോഗയും ധ്യാനവും നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കൂടി മനസ്സിലാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications