Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സന്തോഷമായിരിക്കൂ, നിങ്ങളെ സന്തോഷിപ്പിക്കേണ്ടത് നിങ്ങള് തന്നെയാണ്, അതിനിതാ ചില വഴികള്
സന്തോഷത്തോടെ ഇരിക്കുക എന്നതാണ് നമ്മുടെയെല്ലാം ജീവിതത്തിന്റെ ലക്ഷ്യമെന്ന് ദലൈലാമ പറഞ്ഞിട്ടുണ്ട്. സന്തോഷത്തോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ പല കാരണങ്ങള് കൊണ്ടും സാഹചര്യങ്ങള് കൊണ്ടും എപ്പോഴും സന്തോഷത്തോടെ ഇരിക്കാന് ആര്ക്കും സാധിക്കാറില്ല. പക്ഷേ സന്തോഷമെന്നത് ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്നതില് ആര്ക്കും സംശയമില്ല.

അതുകൊണ്ടാണ് സന്തോഷത്തിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്നതിനായി ഒരു ദിനം പ്രത്യേകമായി വേണമെന്ന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചതും. സന്തോഷമെന്നത് മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായിരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വെബ്സൈറ്റില് പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറല് അസംബ്ലി ഈ ലക്ഷ്യം അംഗീകരിക്കുകയും ഏവരുടെയും സന്തോഷവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള എല്ലാവരെയും ഉള്ക്കൊള്ളുന്ന, പക്ഷപാതരഹിതമായ, സന്തുലിതമായ സാമ്പത്തിക വളര്ച്ചയാകണം രാജ്യങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞിട്ടുണ്ട്.
പക്ഷേ എങ്ങനെയാണ് സന്തോഷത്തോടെ ഇരിക്കുകയെന്ന് ഇന്ന് പലര്ക്കും അറിയില്ല. പലരുടെ മുമ്പിലും സന്തോഷത്തിന്റെ വാതിലുകള് അടഞ്ഞുകിടക്കുകയാണ്. സന്തോഷത്തിലേയ്ക്ക് വഴിയൊന്നുമില്ലെന്നും സന്തോഷമാണ് വഴിയെന്നും ബുദ്ധന് പറയുന്നു. പക്ഷേ എങ്ങനെ ഒരാള്ക്ക് സ്വയം സന്തോഷം കണ്ടെത്താന് കഴിയും.
സന്തോഷത്തിന്റെ താക്കോല് മറ്റാരുടെയും കയ്യില് കൊടുക്കാതിരിക്കുക, മറ്റൊരു വസ്തുവിലോ ആളുകളിലോ സന്തോഷം തേടാതിരിക്കുക, സ്വയം സന്തോഷിക്കാന് പഠിക്കുക, പരിശീലിക്കുക അതാണ് സ്വയം സന്തോഷത്തോടെ ഇരിക്കാനുള്ള എളുപ്പവഴികള്. ഇതെക്കുറിച്ച് നമുക്ക് വിശദമായി വായിക്കാം.
ഒറ്റയ്ക്ക് സന്തോഷമെങ്ങനെ കണ്ടെത്താം
ചിലയാളുകള് ഒറ്റയ്ക്കാകുമ്പോഴാണ് സന്തോഷമായിരിക്കുക. എന്നാല് മറ്റുചിലര്ക്ക് ഒറ്റയ്ക്കാകുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വിഭാഗത്തിലാണ് നിങ്ങളെങ്കിലും ഒറ്റയ്ക്ക് സന്തോഷം കണ്ടെത്താന് നിങ്ങള്ക്ക് സാധിക്കും. നിങ്ങളുമായി തന്നെ ഒരു നല്ല ബന്ധം കെട്ടിപ്പടുക്കലാണ് അതിന് ആദ്യം വേണ്ടത്. ജീവിതകാലം മുഴുവന് സന്തോഷത്തോടെ ഇരിക്കാന് നിങ്ങള് നടത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപമായിരിക്കും അത്. അങ്ങനെ നമ്മളുമായി തന്നെ ഒരു ബന്ധമുണ്ടാക്കി കഴിഞ്ഞാല് സ്വന്തം കാര്യത്തിനായി സമയം ചെലവഴിക്കാനും സ്വയം പഠിക്കാനും നിമിഷങ്ങള് ആസ്വദിക്കാനുമെല്ലാം ക്രമേണ നമുക്ക് കഴിയും.
ഒറ്റയ്ക്കാകലും ഒറ്റപ്പെടലും രണ്ടാണ്
ഒറ്റയ്ക്കാകുന്നതും ഒറ്റപ്പെടലും രണ്ടാണെന്ന് തിരിച്ചറിയുക. ഏകാന്തത ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അത് ഒരിക്കലും തെറ്റായ കാര്യമല്ല. അവര്ക്ക് ഒറ്റയ്ക്കാകുന്നതാണ് ഇഷ്ടം. അതിലവര് ദുഖിതരല്ല. എന്നാല് ഒറ്റപ്പെടല് മറ്റൊന്നാണ്. ഒപ്പം എത്രയാളുകള് ഉണ്ടെങ്കിലും താന് ഒറ്റയ്ക്കാണെന്ന ചിന്തയാണത്. അവര് ആ അവസ്ഥയില് സന്തോഷമുള്ളവരായിരിക്കില്ല. അവര് അതില് നിന്നും മോചനം ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ളവര്ക്കാണ് ഇനിപ്പറയുന്ന വഴികള് പ്രയോജകരമാകുക.
സ്വയം സന്തോഷം കണ്ടെത്താനുള്ള വഴികള്
- നിങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക
- നിങ്ങള്ക്ക് യഥാര്ത്ഥത്തില് എന്താണ് വേണ്ടത് എന്ന കാര്യത്തില് കൃത്യമായ ബോധ്യമുണ്ടായിരിക്കുക.
- ദിനചര്യ വളര്ത്തിയെടുക്കുക
- കൃത്യമായ സ്ക്രീന് ടൈം നിര്വ്വചിക്കുക, അത് പാലിക്കുക
- വ്യായാമം ശീലമാക്കുക
- പുതിയ ശീലങ്ങള് വളര്ത്തിയെടുക്കുക
- സന്നദ്ധ പ്രവര്ത്തനങ്ങള്ക്ക് സമയം കണ്ടെത്തുക
- വലിയ പരിപാടികള്ക്ക് കാത്തുനില്ക്കാതെ ചെറിയ കാര്യങ്ങളിലും നിമിഷങ്ങളിലും സന്തോഷം കണ്ടെത്തുക
- എഴുത്തിലൂടെയോ ധ്യാനത്തിലൂടെയോ സ്വയം തിരിച്ചറിയുക
- ശക്തരായിരിക്കുക, പുതിയ കാര്യങ്ങള് പരീക്ഷിക്കുക
- മൃഗങ്ങളുമായി വൈകാരികമായി അടുക്കുക, അവരില് സന്തോഷവും ആശ്വാസവും കണ്ടെത്തുക
- നിങ്ങള്ക്ക് മുന്ഗണന നല്കുക
ആല്ബര്ട്ട് ഐന്സ്റ്റീന് സന്തോഷത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. "നിങ്ങള് സന്തോഷകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കില്, അതിനെ ഒരു ലക്ഷ്യവുമായി കൂട്ടിച്ചേര്ക്കുക ആളുകളുമായോ സാധനങ്ങളുമായോ കൂട്ടിച്ചേര്ക്കാതിരിക്കുക".
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
