Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
പൊറോട്ട തിന്ന് യുവതി കുറച്ചത് 27 കിലോ തടി; അസാധാരണമായ ഡയറ്റിനു പിന്നിലെ രഹസ്യം
പൊറോട്ട തിന്ന് തടി കുറയ്ക്കാന്‍ സാധിക്കുമോ? അത്ഭുതമായി തോന്നുന്നുണ്ടല്ലേ? കാരണം പൊറോട്ട തിന്നാല്‍ തടി കൂടുമെന്നാണ് മിക്കവരും വിശ്വാസിക്കുന്നത്. ഇത് ഒരു അനാരോഗ്യമായ ഭക്ഷണമായും കണക്കാക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗുഡ്ഗാവില്‍ നിന്നുള്ള ഒരു വീട്ടമ്മ. പൊറോട്ട കഴിച്ച് അസാധാരണമായ ഒരു ഭക്ഷണക്രമം പിന്തുടര്ന്ന് അവര്‍ പ്രസവശേഷമുള്ള അമിതവണ്ണമെല്ലാം കുറച്ചു.
ഗുഡ്ഗാവിലെ 35കാരിയായ അനു ബത്താല എന്ന വീട്ടമ്മയാണ് താരം. താന്‍ ഗര്‍ഭാവസ്ഥയ്ക്ക് ശേഷം 85 കിലോ വര്‍ദ്ധിപ്പിച്ചുവെന്നും തന്റെ ദൈനംദിന ഭക്ഷണക്രമത്തില്‍ എല്ലാത്തരം പൊറോട്ടകളും അവര്‍ ഉള്‍പ്പെടുത്തിയെന്നും എന്നിട്ടും 27 കിലോ കുറഞ്ഞുവെന്നും അവര്‍ പറയുന്നു. അമിതവണ്ണവുമായി താന്‍ ആദ്യം പാടുപെട്ടിരുന്നെങ്കിലും ക്രാഷ് ഡയറ്റ് പിന്തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായി അനു പറഞ്ഞു.

പൊറോട്ടയെ സാധാരണയായി എണ്ണമയമുള്ളതും അനാരോഗ്യകരവുമായ ഭക്ഷണം എന്ന് വിളിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ നിന്ന് ഇത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ 85 കിലോഗ്രാം ഭാരമുള്ള ഈ ഹരിയാന സ്ത്രീ, തീവ്രമായ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന് ശേഷം, പൊറോട്ട കഴിച്ച് 58 കിലോയില്‍ എത്തി.
ഗര്‍ഭധാരണത്തിന് ശേഷം വളരെയധികം ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് അനു സംസാരിച്ചു, ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. തന്റെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷവും, കൊവിഡ് ബാധിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടയിലും തന്റെ ശരീരഭാരം നിരീക്ഷിക്കാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും തടി 85 കിലോയായി വര്‍ദ്ധിച്ചതായും അനു പറഞ്ഞു.

ഒടുവില്‍, അവള് സ്വയം തീരുമാനമെടുത്ത് തന്റെ ഭാരം കുറയ്ക്കാനായി പരിശ്രമിച്ചു. പൊറോട്ടയും ഉള്‍പ്പെടുന്ന കര്‍ശനമായ ഭക്ഷണക്രമം പാലിച്ചുകൊണ്ട് 2 വര്‍ഷത്തിനുള്ളില്‍ അവള് 27 കിലോ കുറഞ്ഞു. അനുവിന് ഇഷ്ടപ്പെട്ട ഭക്ഷണം പറാത്തയാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ അതിന്റെ ആരോഗ്യകരമായ പതിപ്പ് ഉള്‍പ്പെടുത്താന്‍ അവള് തീരുമാനിച്ചു.

രാവിലെ ഒരു ലിറ്റര്‍ വെള്ളവും ഒരു കപ്പ് കട്ടന്‍ കാപ്പിയോ ഗ്രീന്‍ ടീയോ കുടിച്ചാണ് തന്റെ ദിവസം ആരംഭിച്ചതെന്ന് അനു പറഞ്ഞു. രാവിലെ ലിക്വിഡ് ഡയറ്റിന് ശേഷം, അവള് ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ തീവ്രമായ വ്യായാമവും ചെയ്യാന്‍ തുടങ്ങി. പറാത്ത അവളുടെ പ്രിയപ്പെട്ട ഭക്ഷണമായതിനാല്‍, ആരോഗ്യകരമായ രീതിയില്‍ അത് തയാറാക്കാന്‍ അവള് തീരുമാനിച്ചു.

ശുദ്ധീകരിച്ച എണ്ണയോ നെയ്യോ ചേര്‍ത്താണ് താന്‍ ബജ്റയും ഗോതമ്പും ഉപയോഗിച്ച് പറാത്ത ഉണ്ടാക്കിയതെന്നും അനു പറഞ്ഞു. പറാത്തകള്‍ക്ക് കൊഴുപ്പ് കുറഞ്ഞ എണ്ണ ഉപയോഗിക്കുകയും ഭക്ഷണത്തില്‍ സ്ഥിരത പുലര്‍ത്തുകയും ചെയ്തു. അതിലൂടെ അവളുടെ ശരീരഭാരവും കുറഞ്ഞു. പനീര്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, അരി തുടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളെല്ലാം അവള് കൃത്യമായ ഇടവേളകളില്‍ കഴിച്ചിരുന്നു. അപ്പോഴെല്ലാം അവളുടെ കലോറിയും കുറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

