Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കഠിനപരിശീലനമെങ്കിലും തടി ഒതുങ്ങുന്നില്ലേ, കാരണങ്ങള്‍ ഇതെല്ലാം
അമിതവണ്ണവും ചാടിയ വയറും പലര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലരും തിരിച്ചറിയുന്നില്ല. എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി വര്‍ക്കൗട്ടുകള്‍ ആരംഭിക്കുമ്പോള്‍ അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിന് കൂടി പ്രതിരോധം തീര്‍ക്കുന്നുണ്ട് എന്നത് മനസ്സിലാക്കേണ്ടതാണ്. അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും പലരും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകയാണ് ചെയ്യുന്നത്. അതിന് കാരണം അവര്‍ ചെയ്യുന്ന വര്‍ക്കൗട്ട് തെറ്റുകള്‍ തന്നെയാണ്.
പലരും വ്യായാമ ദിനചര്യകളില്‍ ബുദ്ധിമുട്ടുന്നതിന് പിന്നിലെ പ്രധാന കാരണവും അവര്‍ വരുത്തുന്ന തെറ്റുകള്‍ തന്നെയാണ്. പലപ്പോഴും സാധാരണ തെറ്റുകള്‍ ആണെങ്കിലും അതിനെ കൃത്യായി തിരിച്ചറിയാന്‍ സാധിക്കാത്തത് തന്നെയാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഈ പിശകുകള്‍ പുരോഗതിയെ തടസ്സപ്പെടുത്തുകയും തടി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെ തെറ്റുകള്‍ വരുത്തുന്നുണ്ട് എന്ന് മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. അതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

വാം-അപ്പുകള്‍ ഒഴിവാക്കുന്നു
ശരീരത്തെ വ്യായാമത്തിനായി തയ്യാറാക്കുന്നതിന് വേണ്ടി വാം-അപ്പുകള്‍ നിര്‍ണായകമാണ്. അവ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പരിക്കുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ ഘട്ടം ഒഴിവാക്കുന്നത് പേശികള്‍ക്ക് ബുദ്ധിമുട്ട് അല്ലെങ്കില്‍ മറ്റ് പരിക്കുകള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ എന്ത് വര്‍ക്കൗട്ട് ആരംഭിക്കുന്നതിന് മുന്‍പും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
അമിത പരിശീലനം
പെട്ടെന്ന് തടിയും വയറും കുറയുന്നതിന് വേണ്ടി പലരും അമിത പരീശീലനത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അതി നിങ്ങള്‍ക്ക് ദോഷകരമായ അവസ്ഥയുണ്ടാക്കും. ഇത് ക്ഷീണം, പ്രകടനം കുറയുക, പരിക്കുകള്‍ എന്നിവയ്ക്ക് പോലും കാരണമായേക്കാം. വീണ്ടെടുക്കലിനും പേശികളുടെ വളര്‍ച്ചയ്ക്കും വിശ്രമ ദിനങ്ങള്‍ അത്യാവശ്യമാണ്. അതുകൊണ്ട് അമിതമായ പരിശ്രമം നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
മോശം പ്രകടനങ്ങള്‍
എപ്പോഴും വ്യായാമം ചെയ്യുമ്പോള്‍ തെറ്റായ രീതിയിലുള്ള പ്രകടനങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ഇത് പരിക്കുകള്‍ക്കും ഫലപ്രദമല്ലാത്ത മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പരമാവധി ഫലങ്ങള്‍ നേടുന്നതിന്, ശരിയായ സാങ്കേതിക വിദ്യകള്‍ അനുസരിച്ച് വേണം വ്യായാമം ചെയ്യേണ്ടത്. അതിനായി പക്ഷേ നിങ്ങള്‍ ഒരു പരിശീലകന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടേണ്ടതാണ്.
വൈവിധ്യത്തിന്റെ അഭാവം
ഒരേ വ്യായാമം ആവര്‍ത്തിക്കുന്നത് അത്ര നല്ലതല്ല. ശരീരത്തിന് എല്ലാ രീതിയിലും മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിനും ഉദ്ദേശിക്കുന്ന ഫലത്തിനായും വ്യത്യസ്ത വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പേശികളെ പുതിയ രീതിയില്‍ എത്തിക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും വിരസത തടയുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തുന്നു. എല്ലാ തരത്തിലും ഇത്തരം കാര്യങ്ങള്‍ പിന്തുടരേണ്ടത് അനിവാര്യമാണ്.
പോഷകാഹാരത്തെ അവഗണിക്കുന്നത്
പലപ്പോഴും ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുന്നത് ഈ സമയമാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമായ രീതിയില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ ലഭിക്കാതിരിക്കുന്നത് ശരീരത്തെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. വര്‍ക്കൗട്ടിന് ആവശ്യമായ ഇന്ധനം ശരീരത്തിന് നല്‍കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. പോഷകാഹാരം അവഗണിക്കുന്നത് ഫിറ്റ്‌നസ് ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും.
ലക്ഷ്യബോധമില്ലാത്തത്
യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ നിരാശയിലേക്ക് നയിച്ചേക്കാം. നേടിയെടുക്കാവുന്ന ലക്ഷ്യങ്ങള്‍ വെക്കുന്നത് പ്രചോദനത്തോടെ മുന്നോട്ട് പോവുന്നതിനന് സഹായിക്കുന്നു. ഈ സാധാരണ തെറ്റുകള്‍ ഒഴിവാക്കുന്നത് നിങ്ങളുടെ വ്യായാമ ദിനചര്യയുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും. ശരിയായ വിശ്രമം, വൈവിധ്യം, പോഷകാഹാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നിങ്ങളുടെ ഫിറ്റ്‌നസ് യാത്രയില്‍ മികച്ച ഫലങ്ങള്‍ നേടാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications