Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്ഥിരമായി ഡയറ്റെടുത്തിട്ടും തടി കുറയുന്നില്ലേ, കാരണങ്ങള്‍ ഇതെല്ലാമാണ്
പലപ്പോഴും അമിതവണ്ണം എന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. നിങ്ങളുടെ അമിതവണ്ണത്തിന് കാരണമാകുന്ന പല ശീലങ്ങളും ഉണ്ടായിരിക്കും. അതില്‍ നിങ്ങളറിയേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും അമിതവണ്ണത്തിനെ പരിഹരിക്കുന്ന കാര്യത്തില്‍ ഡയറ്റും വ്യായാമവും എല്ലാം ചെയ്യുന്നവരുണ്ടായിരിക്കും. എന്നാല്‍ അതൊന്നും തന്നെ നിങ്ങളുടെ അമിതവണ്ണത്തെ കുറയ്ക്കുന്നില്ല എന്നതാണ് സത്യം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നതും അറിഞ്ഞിരിക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇത് മൂലം നിങ്ങളില്‍ ഉണ്ടാവുന്നതും. എന്നാല്‍ തടി കുറയ്ക്കുന്നതിന് ശ്രദ്ധിക്കുമ്പോള്‍ നിങ്ങളറിയാതെ പോവുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
തടി കുറയ്ക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ ഡയറ്റെടുത്തിട്ടും തടി കുറയാത്തവര്‍ ചില കാര്യങ്ങളെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തുന്നത് നല്ലതാണ്. കാരണം അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടായിരിക്കും. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഭക്ഷണം കുറയുന്നത്
പലപ്പോഴും ഡയറ്റിന്റെ ഭാഗമായി ഭക്ഷണം കുറച്ച് കഴിക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കും എന്ന ചിന്ത നിങ്ങളിലുണ്ടെങ്കില്‍ അതൊരു തെറ്റായ ധാരണയാണ്. കാരണം പലപ്പോഴും ഇത് നിങ്ങളുടെ മെറ്റബോളിസം കുറയ്ക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല അത് പലപ്പോഴും കുറച്ച് കലോറി കത്തിക്കുകയും കൂടുതല്‍ കൊഴുപ്പ് സംഭരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു.
മെറ്റബോളിസം കുറയുന്നു
പലപ്പോഴു മുപ്പതുകള്‍ക്ക് ശേഷം നിങ്ങളുടെ മെറ്റബോളിസം കുറയുന്നു. അത് മാത്രമല്ല ദീര്‍ഘനേരം ഇരിക്കുക, അല്ലെങ്കില്‍ ഭക്ഷണം ഒഴിവാക്കുക, പേശികളുടെ ആരോഗ്യം നശിക്കുക തുടങ്ങിയ അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു. അതിനായി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയുന്നില്ലെങ്കില്‍ അതിന് പിന്നില്‍ പലപ്പോഴും ഹോര്ോണ് അസന്തുലിതാവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇതെല്ലാം ശരീരഭാരത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
കലോറികള്‍ തിരിച്ചറിയണം
പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി ഉണ്ടോ ഇല്ലയോ എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ജ്യൂസുകള്‍, സ്മൂത്തികല്, പീനട്ട് ബട്ടര്‍, എനര്‍ജി ബാുറുകള് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ഇതെല്ലാം പലപ്പോഴും അമിത കലോറിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇത് വഴി ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം.

ഉറക്കമില്ലാത്തത്
പലപ്പോഴും നിങ്ങളില്‍ ഉറക്കമില്ലാത്തത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിത വിശപ്പും അതോടൊപ്പം തന്നെ കലോറി കൂടുതലുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് മാനസികാരോഗ്യത്തെ കൂടുതല്‍ പ്രശ്നങ്ങളിലേക്കും എത്തിക്കും. എല്ലാ രാത്രിയിലും 8 മണിക്കൂര്‍ എങ്കിലും ഉറക്കം അനിവാര്യമാണ്.
വൈകാരിക ഭക്ഷണശീലം
വൈകാരികമായ ഭക്ഷണം പലപ്പോഴും പലരുടേയും ശീലങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ സമ്മര്‍ദ്ദം പലപ്പോഴും കോര്‍ട്ടിസോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു. മധുരപലഹാരങ്ങള്‍ കഴിക്കുന്നതിനും ജങ്ക്ഫുഡിനും വേണ്ടി പലരും ശ്രമിക്കുന്നു. അത് മാത്രമല്ല ഇവരില്‍ വൈകാരിക ഭക്ഷണശഈലത്തിനുള്ള താല്‍പ്പര്യം കൂടുതലായിരിക്കും. ഇത് തടി വര്‍ദ്ധിപ്പിക്കും.
വെള്ളം കുടിക്കാതിരിക്കുന്നത്
പലപ്പോഴും മികച്ച ദഹനത്തിന് നിങ്ങളെ സഹായിക്കുന്നതാണ് വെള്ളം. എന്നാല്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് പലപ്പോഴും നിങ്ങളില്‍ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തുന്നു. നിങ്ങളുടെ ശരീരത്തില്‍ ഇത് കലോറി കത്തിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
