Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
എന്താണ് വാട്ടര്‍ ഫാസ്റ്റിംഗ്, വണ്ണം കുറയ്ക്കാന്‍ അത് ചെയ്യാമോ?
Water Fasting: വണ്ണം കുറയ്ക്കാന്‍ കഠിനമായ ആഹാരനിയന്ത്രണം നടത്തിയ ശ്രീനന്ദന എന്ന മലയാളി പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയ വാര്‍ത്ത രാജ്യമൊന്നാകെ ഇന്ന് ചര്‍ച്ചയാണ്. വണ്ണം കുറയ്ക്കുന്നതിന് നിരവധി ഡയറ്റുകള്‍ പ്രചാരത്തിലുള്ള ഇന്നത്തെ കാലത്ത് അവയെല്ലാം ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതാണോ ആരോഗ്യത്തെ അത് എങ്ങനെയാണ് ബാധിക്കുക എന്നെല്ലാം ആളുകള്‍ ചര്‍ച്ച ചെയ്യുന്നു. ഓണ്‍ലൈനായി പല ഡയറ്റ് പ്ലാനുകളും പരിചയപ്പെടുന്ന യുവാക്കള്‍ അടക്കമുള്ളവര്‍ വിദഗ്‌ധോപദേശം കൂടാതെ വണ്ണം കുറയ്ക്കാന്‍ അത്തരം ഡയറ്റുകള്‍ എടുക്കുമ്പോള്‍ അപകടവശങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് കണ്ണൂരില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട പെണ്‍കുട്ടി.

അനറോക്‌സിയ നെര്‍വോസ
ഒരു വര്‍ഷത്തോളമായി ഈ പെണ്‍കുട്ടി ശരിയായി ആഹാരം കഴിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞിരുന്നത്. അനറോക്‌സിയ നെര്‍വോസ എന്ന ഈറ്റിംഗ് ഡിസോര്‍ഡര്‍ (ആഹാര പ്രശ്‌നം) ആണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശാരീരികമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം കടുത്ത മാനസിക, പെരുമാറ്റ പ്രശ്‌നങ്ങളും വണ്ണം കൂടുമെന്ന അതിയായ ആശങ്കയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 10 ദിവസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് ശ്രീനന്ദന മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു പെണ്‍കുട്ടിയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. രക്തസമ്മര്‍ദ്ദവും പള്‍സും അപകടകരമായ നിലയിലായിരുന്നു. ഷുഗര്‍ 40-50 നിലയിലും ഇലക്ട്രോലൈറ്റ് നില വളരെ കുറവും ആയിരുന്നു. ഭക്ഷണം തീരെ കഴിക്കാത്തത് ആമാശയവും കുടലും അടക്കമുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
ഈ സാഹചര്യത്തില്‍ വണ്ണം കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ഡയറ്റുകളെ കുറിച്ചും ഉപവാസത്തെ കുറിച്ചും ആഴത്തില്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
എന്താണ് ഉപവാസം
വണ്ണം കുറയ്ക്കുന്നതിനും മതപരമായ ആചാരങ്ങള്‍ക്കും വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും വേണ്ടി ഭക്ഷണം നിയന്ത്രിക്കുന്നതാണ് ഉപവാസം. ശരിയായ രീതിയില്‍, കൃത്യമായ ആരോഗ്യമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അനുഷ്ഠിച്ചെങ്കിലേ ഉപവാസത്തിലൂടെ ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ സാധിക്കുകയുള്ളു. എല്ലാ ദിവസവും നമ്മുടെ ശരീരത്തിന് നിശ്ചിത അളവില്‍ പോഷകങ്ങള്‍ ആവശ്യമുണ്ട്. എങ്കില്‍ മാത്രമേ ശരീരത്തിന് ദൈനംദിന കാര്യങ്ങള്‍ ചെയ്യാനാകൂ.
ശരിയായ രീതിയില്‍ ഉപവസിച്ചാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും. പക്ഷേ ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തോടെയേ ഉപവാസം എടുക്കാവൂ.
ഓണ്‍ലൈനായി കണ്ട വെയിറ്റ്‌ലോസ് വീഡിയോയിലെ വാട്ടര്‍ ഫാസ്റ്റ് എന്ന രീതി യാതൊരു ചിന്തയും കൂടാതെ അവലംബിച്ചതാണ് ശ്രീനന്ദനയെ മരണത്തിലെത്തിച്ചത്. മാസങ്ങളോളം ശ്രീനന്ദന ജലം മാത്രമാണ് കുടിച്ചിരുന്നത്.
എന്താണ് വാട്ടര്‍ ഫാസ്റ്റിംഗ്
നിശ്ചിത സമയം ആഹാരമൊന്നും കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്ന ഉപവാസ രീതിയാണ് വാട്ടര്‍ ഫാസ്റ്റിംഗ്. വളരെവേഗം വണ്ണം കുറയ്ക്കുന്ന ഡയറ്റ് എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായ ഒന്നാണ് വാട്ടര്‍ ഫാസ്റ്റിംഗ്. വാട്ടര്‍ ഫാസ്റ്റിംഗിന് ചില ആരോഗ്യഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഗുരുതരമായ രോഗാവസ്ഥകളില്‍ നിശ്ചിതസമയം വെള്ളം മാത്രം കുടിക്കുന്നത് ഓട്ടോഫാഗി എന്ന അവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഈ സമയം ശരീരം കോശങ്ങളിലെ പഴക്കം വന്ന ഭാഗങ്ങള്‍ വിഘടിപ്പിക്കുകയും പുനഃസംഘടിക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വാട്ടര്‍ ഫാസ്റ്റിംഗിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് വളരെ കുറച്ച് ഗവേഷണ റിപ്പോര്‍ട്ടുകള്‍ മാത്രമേയുള്ളു.
എത്രനേരം വരെയാകാം
വാട്ടര്‍ ഫാസ്റ്റ് എടുക്കുമ്പോള്‍ ശരീരം ഗ്ലൂക്കോസിനെ പ്രാഥമിക ഊര്‍ജ സ്രോതസ്സായി ഉപയോഗപ്പെടുത്തുകയും ശരീരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പിനെ എരിക്കുകയുമാണ് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കീറ്റോസിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. പക്ഷേ വളരെ കുറച്ച് സമയത്തേക്ക് മാത്രമേ വാട്ടര്‍ ഫാസ്റ്റ് ചെയ്യാവൂ. കൂടുതല്‍ നേരം വാട്ടര്‍ ഫാസ്റ്റ് ചെയ്താല്‍ പേശീനഷ്ടം ഉണ്ടാകും.
മൂന്ന് ദിവസം വരെ വാട്ടര്‍ ഫാസ്റ്റ് എടുക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയ അടിത്തറ ഇല്ല. എല്ലാവര്‍ക്കും ഈ ഉപവാസം അനുയോജ്യവുമല്ല. 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ വാട്ടര്‍ ഫാസ്റ്റ് എടുക്കാമെന്ന് പറയാറുണ്ടെങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരമേ ഇത് ചെയ്യാവൂ. പരിധിവിട്ടാല്‍ വളരെ അപകടകരമാകുന്ന ഉപവാസമാണിത്.
പാര്‍ശ്വഫലങ്ങള്‍
ആദ്യമായി വാട്ടര്‍ഫാസ്റ്റ് എടുക്കുന്നവര്‍ക്ക് ക്ഷീണം, മന്ദത, രക്തസമ്മര്‍ദ്ദം കുറയല്‍ എന്നിവ അനുഭവപ്പെടാം. സോഡിയം. പൊട്ടാസ്യം തുടങ്ങിയവയുടെ അസന്തുലിതാവസ്ഥ അപകടാവസ്ഥയിലേക്ക് എത്തിച്ചേക്കും. ശരീരത്തിന്റെ ഊര്‍ജനില അപകടാവസ്ഥയില്‍ എത്തുകയും ദഹനരസങ്ങള്‍ കുറയുകയും ചെയ്യും. ഇതുകാരണം ഫാസ്റ്റിംഗ് കഴിഞ്ഞ ശേഷം വീണ്ടും ആഹാരം കഴിക്കുമ്പോള്‍ ദഹനം നടക്കാതെ വരും.
എടുക്കാന്‍ പാടില്ലാത്തവര്‍
സന്ധിവാതം, പ്രമേഹം, ഈറ്റിംഗ് ഡിസോഡറുകള്‍, എന്നിവയുള്ളവരും ഗര്‍ഭിണികളും കുട്ടികളും വാട്ടര്‍ ഫാസ്റ്റിംഗ് എടുക്കരുത്സന്ധികളില്‍ യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ അടിയുന്ന രോഗമാണ് സന്ധിവാതം. വളരെ വേദനാജനകമായ വാതരോഗമാണിത്. സന്ധിവാതം ഉള്ളവര്‍ ആവശ്യമായ അളവില്‍ വെള്ളം കുടിക്കേണ്ടതുണ്ട്. ഇവരില്‍ നിര്‍ജലീകരണം ഉണ്ടായാല്‍, യൂറിക് ആസിഡ് തോത് വര്‍ധിക്കുകയും അത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.
വാട്ടര്‍ ഫാസ്റ്റിംഗ് എടുക്കുമ്പോള്‍
വാട്ടര്‍ ഫാസ്റ്റിംഗ് എടുക്കുമ്പോള്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വേണ്ടതുണ്ട്. ആദ്യം തന്നെ ഒരു പോഷകാഹാര വിദഗ്ധനെയോ ഡയറ്റീഷനെയോ കണ്ട് ആരോഗ്യസ്ഥിതി ഉറപ്പിക്കുക. ഒറ്റയടിക്ക് ഭക്ഷണം നിര്‍ത്താതെ ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് വരുക. ഇലക്ട്രോലൈറ്റുകളുടെ അളവ് നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ മാറ്റങ്ങള്‍ നല്‍കുകയും സൂചനകള്‍ മനസ്സിലാക്കി അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക.
വളരെയധികം ക്ഷീണവും മന്ദിപ്പും തോന്നുകയാണെങ്കില്‍ ഫാസ്റ്റിംഗ് നിര്‍ത്തുക. ഫാസ്റ്റിംഗ് സമയത്ത് കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക. ഫാസ്റ്റിംഗ് കഴിഞ്ഞയുടന്‍ ഒറ്റയടിക്ക് ധാരാളം ഭക്ഷണം കഴിക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് റീഫീഡിംഗ് സിന്‍ഡ്രമിന് കാരണമാകും. ഇത് വളരെ അപകടകരമാണ്. ശരീരദ്രവങ്ങളിലും ഇലക്ട്രോലൈറ്റുകളുടെ അളവുകളിലും വളരെ വേഗം ചില മാറ്റങ്ങള്‍ ഉണ്ടാകുകയും മരണം വരെ സംഭവിക്കാവുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











