Latest Updates
-
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, അകാല മരണം വരെ ഫലം; വ്യായാമക്കുറവിന്റെ അപകടങ്ങള്‍
ഇന്നത്തെ ആധുനിക യുഗത്തില്‍, മനുഷ്യരുടെ ജീവിതശൈലി വളരെ ഉദാസീനമായി മാറിയിരിക്കുന്നു. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതും കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നതും മറ്റും പലരെയും രോഗിയാക്കുന്നു. വാസ്തവത്തില്‍, മനുഷ്യശരീരം രൂപകല്‍പന ചെയ്തിരിക്കുന്നത് അധ്വാനിക്കുന്നതിനാണ്. ആരോഗ്യത്തോടെയിരിക്കാന്‍ ചിട്ടയായ വ്യായാമം എല്ലാവര്‍ക്കും വളരെ പ്രധാനമാണ്.
ദിവസവും വ്യായാമം ചെയ്യാനും ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. ദിവസേനയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുക മാത്രമല്ല, വിവിധ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ആരോഗ്യവാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ദിനചര്യയില്‍ 45-50 മിനിറ്റ് നേരം വ്യായാമത്തിനായി ചെലവാക്കുക.
എന്നാല്‍ നിങ്ങള്‍ ശാരീരികമായി അധ്വാനിക്കാതെ ദീര്‍ഘകാലം ഇരിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മദ്യപാനം, പുകവലി, അമിതമായ ജങ്ക് ഫുഡ് കഴിക്കല്‍ തുടങ്ങിയ ആധുനിക ജീവിതശൈലിയിലെ ചില ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതുപോലെ തന്നെ, വ്യായാമക്കുറവും നിങ്ങളുടെ ശരീരത്തിന് ഉള്ളില്‍ നിന്ന് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുന്നു.
ആവശ്യമായ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം നിങ്ങളുടെ അകാല മരണത്തിന് വരെ കാരണമായേക്കാം. ഗവേഷണമനുസരിച്ച്, നിങ്ങള്‍ ഒന്നോ രണ്ടോ ആഴ്ച വ്യായാമം ഒഴിവാക്കുമ്പോള്‍, ശരീരത്തിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. എന്നാല്‍ നിങ്ങളുടെ ശരീരഭാഗങ്ങള്‍ ദീര്‍ഘനേരം ചലിക്കാതിരുന്നാല്‍ ഗുരുതരമായ അപകടസാധ്യതകളുണ്ട്. ശാരീരിക അധ്വാനത്തിന്റെ അഭാവം കാരണം നിങ്ങളുടെ ശരീരത്തില്‍ വരുന്ന ചില ദോഷഫലങ്ങള്‍ ഇതാ.

അസ്ഥികളുടെ സാന്ദ്രത കുറയുന്നു
വ്യായാമത്തിന്റെ അഭാവം നിങ്ങളുടെ അസ്ഥികളുടെ സാന്ദ്രത കുറയാന്‍ ഇടയാക്കും. ഇത് എല്ലുകളെ കൂടുതല്‍ ദുര്‍ബലമാക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാരോദ്വഹന വ്യായാമങ്ങള്‍ എല്ലുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍, എല്ലുകള്‍ ദുര്‍ബലമാവുകയും ഒടിവുകള്‍ സംഭവിക്കുകയും ചെയ്‌തേക്കാം.
പേശികള്‍ ദുര്‍ബലമാകുന്നു
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാതികുന്നാല്‍ നിങ്ങളുടെ പേശികള്‍ ദുര്‍ബലമാകും. നിങ്ങള്‍ വ്യായാമം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വളരെ തളര്‍ച്ച അനുഭവപ്പെടാം. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് ചലനത്തിലും പ്രശ്‌നമുണ്ടാകാം. ദുര്‍ബലമായ പേശികള്‍, ദൈനംദിന ജോലികളും പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ചെറിയ ഭാരം പോലും ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. പേശി കോശങ്ങളെ നല്ല നിലയില്‍ നിലനിര്‍ത്തുന്നതിലും അവയെ ശക്തിപ്പെടുത്തുന്നതിലും വ്യായാമം ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
പതിവായി ക്ഷീണം
നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുമ്പോള്‍, നിങ്ങളുടെ ശരീരം ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറത്തുവിടുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് സ്വാഭാവിക ഊര്‍ജ്ജം നല്‍കുന്നു. എന്നാല്‍ ശാരീരികമായി നിങ്ങള്‍ ഏറെനാള്‍ അധ്വാനിക്കുന്നില്ലെങ്കില്‍ ഊര്‍ജത്തിന്റെ അളവ് കുറയുകയും കൂടുതല്‍ ക്ഷീണിപ്പിക്കുകയും അലസത അനുഭവപ്പെടുകയും ചെയ്യുന്നു.

സന്ധി വേദന
ദീര്‍ഘനേരം ഇരിക്കുന്നത് മോശവും അസന്തുലിതവുമായ ഭാവത്തിന് കാരണമാകും. ഇത് നട്ടെല്ലിന് അമിതമായ ആയാസമുണ്ടാക്കുകയും നടുവേദന, കഴുത്ത് വേദന, മറ്റ് മസ്‌കുലോസ്‌കെലെറ്റല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. നടത്തവും വ്യായാമവും കോര്‍ പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. സന്ധികളുടെ വഴക്കം നിലനിര്‍ത്താനാകും.
സ്റ്റാമിന ഇല്ലായ്മ
വ്യായാമം നിങ്ങളെ ഉള്ളില്‍ നിന്ന് ശക്തനാക്കുകയും നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ശാരീരികമായി ഒന്നും ചെയ്യാതിരിക്കുമ്പോള്‍, ചെറിയ ജോലികള്‍ ചെയ്യാന്‍ പോലും നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടുന്നു. പെട്ടെന്ന് കിതപ്പ് വരുന്നു. സ്റ്റാമിന ഇല്ലാതെ നിങ്ങള്‍ക്ക് പതിവായി ക്ഷീണവും അനുഭവപ്പെടുന്നു.
വിട്ടുമാറാത്ത രോഗങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം നിങ്ങളുടെ തടി വര്‍ധിപ്പിക്കും. വ്യായാമം ചെയ്യാത്തതിലൂടെ നിങ്ങളുടെ ശരീരം പല രോഗങ്ങള്‍ക്കും ഇരയാകുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും കുറയുന്നു. എന്നാല്‍, ശാരീരികമായി നിങ്ങള്‍ സജീവമായാല്‍ നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുകയും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുകയും ചെയ്യുന്നു. അതുമൂലം രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറയുന്നു.

ഹൃദ്രോഗം
എയ്റോബിക്, കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങള്‍ വ്യായാമം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ ഹൃദയം ദുര്‍ബലമാകാം. വ്യായാമം നിങ്ങളുടെ ഹൃദയത്തെ എപ്പോഴും സജീവമാക്കുന്നു.
പതിവായി ചെയ്യുന്ന എയ്‌റോബിക്, കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍, നിങ്ങളുടെ ഹൃദയം ശരിയായി പ്രവര്‍ത്തിക്കാതെ വന്നേക്കാം. അത് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഹൃദ്രോഗങ്ങള്‍ക്ക് പുറമേ, നിങ്ങളുടെ കൊളസ്‌ട്രോള്‍ നിലയും വര്‍ദ്ധിക്കുന്നു.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയെ മറികടക്കാന്‍ നിങ്ങളുടെ ദിനചര്യയില്‍ ദിവസവും വ്യായാമം ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കാരണം വ്യായാമത്തിന് ഉറക്കവുമായി കാര്യമായ ബന്ധമുണ്ട്. നിങ്ങള്‍ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീരം ക്ഷീണിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്നു. ഉറക്കം സുഗമമാക്കുന്നതില്‍ വ്യായാമത്തിന്റെ പ്രധാന പങ്ക് ഇതാണ്. വ്യായാമം ചെയ്യാതിരിക്കുകയോ ശാരീരികമായി അധ്വാനിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ വരാം. വ്യായാമം ഒരു സ്‌ട്രെസ്ബസ്റ്റര്‍ കൂടിയാണ്. ഇത് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് സ്വസ്ഥമായ ഉറക്കം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












