Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
വേനല്‍ക്കാലത്തെ കൊതുകുകടി സൂക്ഷിക്കണം, വെസ്റ്റ് നൈല്‍ പനിക്ക് സാധ്യത
മിതമായ താപനില അന്തരീക്ഷമുള്ള സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തിന്റെ മധ്യത്തിലും അവസാനവുമായി പരക്കുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസ് എന്നറിയപ്പെടുന്ന വൈറസാണ് ഈ പനിയുണ്ടാക്കുന്നത്. മനുഷ്യര്‍, പക്ഷികള്‍, കൊതുകുകള്‍, കുതിരകള്‍, മറ്റ് ചില സസ്തനികള്‍ എന്നീ ജീവിവര്‍ഗ്ഗങ്ങളെയാണ് വെസ്റ്റ് നൈല്‍ വൈറസ് ആക്രമിക്കുന്നത്. മനുഷ്യരില്‍ കൊതുക് വഴിയാണ് ഈ രോഗം പരക്കുന്നത്. അപൂര്‍വ്വമായി, രക്തദാനം വഴിയും അവയവദാനം വഴിയും അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്കും ഈ രോഗം എത്താറുണ്ട്.

പൊതുവേ മിതമായ താപനില അനുഭവപ്പെടുന്ന മേഖലകളില്‍ വേനല്‍ക്കാലത്തും ശൈത്യത്തിന്റെ തുടക്കത്തിലുമാണ് ഈ രോഗം കണ്ടുവരാറുള്ളതെങ്കിലും വര്‍ഷം മുഴുവന്‍ ഈ രോഗഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്.
ലക്ഷണങ്ങള്‍
സാധാരണയായി വെസ്റ്റ് നൈല്‍ വൈറസ് പിടിപെട്ടാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലര്‍ക്ക് നേരിയ തോതില്‍, പനി സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായെന്ന് വരാം. അതേസമയം ഗുരുതരമായാല്‍ ജീവന് തന്നെ ഭീഷണിയാകുന്ന രോഗമാണിത്.
വെസ്റ്റ് നൈല്‍ പനി ജീവന് ഭീഷണിയാകുന്ന അവസരങ്ങള്‍
- *തലച്ചോറില്‍ അണുബാധ (എന്‍സെഫലൈറ്റിസ്)
- *തലച്ചോറിന്റെയും നട്ടെല്ലിന്റെയും ആവരണത്തിനുള്ള അണുബാധ (മെനിഞ്ചൈറ്റിസ്)
- *തലച്ചോറിലും ചുറ്റുമുള്ള സ്തരത്തിനും അണുബാധ (മെനിഞ്ചോഎന്‍സഫലൈറ്റിസ്)
രോഗകാരണം, രോഗം പരക്കുന്ന രീതി
കാക്കയും നൂറിലധികം മറ്റ് പക്ഷിവര്‍ഗ്ഗങ്ങളും വെസ്റ്റ് നൈല്‍ വൈറസിനെ വഹിക്കുന്നുണ്ട്. രോഗാണുവാഹകരായ പക്ഷികളെ കടിക്കുന്ന പെണ്കൊതുകുകള് വഴിയാണ് ഈ രോഗം മനുഷ്യരിലേക്ക് എത്തുന്നത്. സാധാരണ ഗതിയില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പരക്കാറില്ല. എന്നാല്‍ വൈറസ് സാന്നിധ്യമുള്ള ആളുകളില്‍ നിന്ന് രക്തമോ അവയവമോ സ്വീകരിക്കുന്നതിലൂടെയും രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍
വെസ്റ്റ് നൈല്‍ വൈറസ് പിടിപെട്ട മിക്കയാളുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. രോഗം ഉള്ളതായി പോലും വൈറസ് വാഹകര്‍ അറിഞ്ഞുകൊള്ളണമെന്നില്ല. അതേസമയം അഞ്ചിലൊരാള്‍ക്ക് ഈ രോഗാണു മൂലം പനി ഉണ്ടായെന്ന് വരാം.
വെസ്റ്റ് നൈല്‍ പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍ ഇവയാണ്
- *പനി
- *തലവേദന
- *ശരീരവേദന
- *ശരീരത്തില്‍ പാടുകള്‍
- *ലിംഫ്ഗ്രന്ഥികളില് നീര്
സാധാരണയായി പ്രായമായവരിലാണ് വെസ്റ്റ്നൈല്‍ പനി ഗുരുതരമാകുന്നത്. ഇത്തരം അവസരങ്ങളില്‍ രക്തത്തിലൂടെ വൈറസ് തലച്ചോറിലെത്തുകയും പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
രോഗം ഗുരുതരമായാലുള്ള ലക്ഷണങ്ങള്‍
- *തലവേദന
- *കടുത്ത പനി
- *കഴുത്ത് അനക്കാന്‍ കഴിയാത്ത അവസ്ഥ
- *അബോധാവസ്ഥ, മന്ദത, ആലസ്യം, പ്രതികരണശേഷിക്കുറവ
- *കോമ
- *ചുഴലി
- *പേശികള്‍ക്ക് ബലക്ഷയം
- *പക്ഷാഘാതം
മറ്റ് അസുഖങ്ങള്‍ ഉള്ളവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകും.
ആരെല്ലാം ശ്രദ്ധിക്കണം
ചില സാഹചര്യങ്ങള്‍ വെസ്റ്റ് നൈല്‍ പനി വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. ഉദാഹരണത്തിന് വേനല്‍ക്കാലത്ത് കൊതുകുകടി ഏല്ക്കുന്നതാണ് മിക്കപ്പോഴും വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള കാരണം. അതേസമയം പലരിലും ഇത് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയില്ല. അവര്‍ പൂര്‍ണ്ണമായും രോഗമുക്തരാകുകയും ചെയ്യും. എന്നാല്‍ പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.
രോഗസ്ഥിരീകരണം, ചികിത്സ
രക്തപരിശോധനയിലൂടെ വെസ്റ്റ് നൈല്‍ വൈറസ് സാന്നിധ്യം കണ്ടെത്താം. കൂടാതെ നട്ടെല്ലില്‍ നിന്നുള്ള ദ്രവമെടുത്തും (സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡ്) രോഗം സ്ഥിരീകരിക്കാറുണ്ട്.
രോഗലക്ഷണം, പ്രായം, ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധയ്ക്കുള്ള ചികിത്സ നിര്‍ണ്ണയിക്കുന്നത്. രോഗിയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും ചികിത്സ. വെസ്റ്റ് നൈല്‍ വൈറസിന് മാത്രമായി ഒരു ചികിത്സ നിലവിലില്ല. രോഗം മൂര്‍ച്ഛിച്ച് വെസ്റ്റ് നൈല്‍ എന്‍സെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ് പോലുള്ള അവസ്ഥകളില്‍ എത്തിയാല്‍ ആ രോഗത്തിനുള്ള ചികിത്സ നല്‍കും.
അവലംബം: ജോണ്‍ ഹോപ്കിന്‍സ് മെഡിസിന്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











