Latest Updates
-
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം!
ഒന്നുമറിയാതെ സ്വസ്ഥമായി ഉറങ്ങണോ? ഉറങ്ങും മുന്‍പ് ഈ സ്ട്രെച്ചുകള്‍ മാത്രം
ഉറക്കം എന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. പല ആരോഗ്യ പ്രശ്നങ്ങളേയും ഒരു ഉറക്കത്തിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അത്രയധികം പ്രധാനപ്പെട്ടതാണ് . ഉറക്കം. എന്നാല്‍ ഉറക്കമില്ലായ്മ ജീവിതത്തില്‍ സമ്മാനിക്കുന്ന അസ്വസ്ഥതകള്‍ അതത്ര നിസ്സാരമല്ല. നമ്മളെ വെല്ലുവിളിയില്‍ എത്തിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം എന്നത് കൃത്യമായ ഉറക്കമില്ലാത്തതാണ്. കിടക്ക കണ്ടാല്‍ ഉറങ്ങുന്നവരും എന്നാല്‍ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും ഒട്ടും തന്നെ ഉറക്കം കിട്ടാത്തവരും നിരവധിയുണ്ട്. ഒരു നല്ല ഉറക്കം നമ്മുടെ മുന്നോട്ടുള്ള ആരോഗ്യത്തേയും സഹായിക്കുന്നു. ഉറക്കമില്ലായ്മയുടെ കാരണം പലതാവാം. മാനസിക സമ്മര്‍ദ്ദം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉറക്കമില്ല്ായ്മയുടെ കാരണങ്ങളില്‍ ചിലതാവാം.

എന്നാല്‍ ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിനും സമ്മര്‍ദ്ദത്തെ അതിജീവിച്ച് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഉറക്കത്തിന് മുന്‍പ് സമ്മര്‍ദ്ദം ഒഴിവാക്കുക എന്നത് തന്നെയാണ് പ്രധാന കാര്യം. എന്നാല്‍ അതിന് വേണ്ടി നിങ്ങളെ ചില യോഗ സ്ട്രെച്ചുകള്‍ സഹായിക്കുന്നു. ആരോഗ്യത്തോടെ ഇരിക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും വേണ്ടി സഹായിക്കുന്ന യോഗ സ്ട്രെച്ചുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ..

ബാലാസനം
ബാലാസനം വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. ഇത് എപ്രകാരം ചെയ്യണം എന്നതിനെക്കുറിച്ച് മുന്‍പ് പല ലേഖനത്തിലും വിശദീകരിച്ചിട്ടുണ്ട്. ബാലാസനം ചെയ്യുന്നതിലൂടെ നമ്മുടെ പുറം ഭാഗം, ഇടുപ്പ്, കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ നല്ല രീതിയിലുള്ള സ്ട്രെച്ച് ലഭിക്കുന്നു. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തേയും ക്ഷീണത്തേയും ഇല്ലാതതാക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ബാലാസനം ചെയ്യുന്ന പോസ്മികച്ച ഉറക്കത്തിലേക്ക് തന്നെയാണ് നിങ്ങളെ നയിക്കുന്നതും. ശരീരത്തിന് വളരെ മികച്ച സ്ട്രെച്ച് ലഭിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ഉറക്കം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.

ജനുശീര്ഷാസനം
ഇത്തരത്തില്‍ ചെയ്യുന്നതും നിങ്ങളുടെ ഉറക്കമില്ലായ്മ എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ഒരു കാല് നീട്ടി വെച്ച് മറ്റേ കാല് തുടക്ക് സമീപത്തായി മടക്കി വെക്കുക. ശേഷം ശരീരം മുന്നോട്ട് വളഞ്ഞ് വലത് കാലിന്റെ തള്ളവിരലില്‍ കൈകള്‍ കൊണ്ട് പിടിക്കുക. ശേഷം പതുക്കെ തല മുട്ടില്‍ മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. ഈ സമയം ശരീരത്തിന് നല്ല സ്ട്രെച്ച് ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ പുറം ഭാഗം, കഴുത്ത്, നിതംബം, കൈകാലുകള്‍ എന്നീ ഭാഗങ്ങളിലെ പേശികള്‍ക്ക് മികച്ച സ്ട്രെച്ച് ലഭിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, തലവേദന, നേരിയ വിഷാദം എന്നിവയെ എല്ലാം ഇല്ലാതാക്കി സുഖകരമായ ഉറക്കത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പതംഗാസനം
പതംഗാസനം ചെയ്യുന്നത് സ്ത്രീകള്‍ക്ക് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. പെല്‍വിക് ഭാഗത്തെ പേശികള്‍ക്ക് അയവ് വരുത്തുകയും ആ ഭാഗത്തേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുന്നു. പതംഗാസനം ചെയ്യുമ്പോള്‍ നിങ്ങളുടെ ഇടുപ്പ്, പെല്‍വിക് ഏരിയ, ഞരമ്പുകള്‍, കാല്‍മുട്ടുകള്‍ എന്നീ ഭാഗങ്ങളില്‍ സ്ട്രെച്ചുകള്‍ സംഭവിക്കുന്നു. മാത്രമല്ല ഇരുവശത്തേയും കാലുകള്‍ ഒരേ സമയം അനക്കേണ്ടതാണ.് ഇതിലൂടെ നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും നല്ല ഉറക്കത്തിലേക്ക് എത്തിക്കുന്നതിനും ഉള്ള സാധ്യത കാണുന്നു.

ഏക പാദ രജകപോതാസനം
നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഒരു കാല് വളച്ച്, തുടയില്‍ നിങ്ങളുടെ വളഞ്ഞ കാലിന് മുകളിലൂടെ നിങ്ങളുടെ മറ്റേ കണങ്കാലിന്റെ ഭാഗത്തേക്ക് വെക്കുക. പിന്നീട് നിങ്ങളുടെ കൈകള്‍ വളഞ്ഞ കാല്‍മുട്ടിന് മുകളിലോ തുടയ്ക്ക് താഴെയോ വെക്കണം. നിങ്ങളുടെ കാല് നിങ്ങളുടെ നേരെ പതുക്കെ വലിക്കുക. നിങ്ങളുടെ ഹാംസ്ട്രിംഗുകളിലും ഇടുപ്പിലും നീറ്റല്‍ അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ പോസ് നടുവേദന ഒഴിവാക്കാനും സഹായിക്കും. നല്ല ഉറക്കത്തിന്റെ കാര്യത്തിലും ഈ യോഗ തന്നെയാണ് മികച്ചത്.

സുപ്ത മത്സ്യേന്ദ്രാസനം
ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിനെ മൊത്തം സ്ട്രെച്ച് ലഭിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടക്കുക. പിന്നീട് ഒരു കാല്‍മുട്ട് വളച്ച് നിങ്ങളുടെ മറ്റേ കാലിന് മുകളില്‍ വെക്കുക. നിങ്ങളുടെ തോളുകള്‍ നിലത്ത് അമര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കണം. പതുക്കെ നിങ്ങളുടെ ഇടുപ്പും താഴത്തെ ശരീരവും സ്ട്രെച്ച് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ നെഞ്ച്, കൈകാലുകള്‍, ഇടുപ്പ് എന്നീ ഭാഗങ്ങള്‍ക്ക് സ്ട്രെച്ച് സംഭവിക്കുന്നു. രാത്രി ഉറക്കത്തിന് ശേഷം എന്തുകൊണ്ടും ചെയ്യാന്‍ പറ്റിയ യോഗ പോസ ആണ് ഇത്. നല്ല ഉറക്കം ഇതിലൂടെ ലഭിക്കുന്നു.

ശവാസനം
ശവാസനം ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുന്നതിനും മാനസിക പിരിമുറുക്കം അകറ്റുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ഈ കിടപ്പില്‍ പലപ്പോഴും നല്ല ഉറക്കവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ബെഡില്‍ മലര്‍ന്ന് കിടക്കുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെച്ച് കണ്ണടച്ച് ഏകാഗ്രതയോടെ കിടക്കുക. ഇത് അവസാനം നിങ്ങളെ ഇരക്കത്തിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications