Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങളുടെ കാലം! -
കടുത്ത വേനലിൽ ചർമ്മം കരിവാളിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ 5 കാര്യങ്ങൾ മറക്കരുത് -
കത്തുന്ന വെയിലും പൊടിക്കാറ്റും; ഈ നാടൻ വിദ്യകൾ പരീക്ഷിച്ചാൽ വേനൽക്കാലം കൂളാക്കാം! -
കുട്ടികളുടെ അമിതവണ്ണം: അച്ഛന്മാർക്ക് വിചാരിച്ചാൽ മാറ്റാവുന്ന ഒരു നിശബ്ദ ആരോഗ്യ പ്രതിസന്ധി -
കത്തുന്ന വെയിലിൽ തളരരുത്; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങൾ മറക്കല്ലേ! -
പുറത്ത് കഠിനമായ ചൂട്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇനി വീടിനുള്ളിൽ ഈ പരീക്ഷണങ്ങൾ മതി! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ജിമ്മിലെ കഠിനമായ വർക്കൗട്ടുകൾ വേണ്ട; സാമന്തയുടെ ഈ 'പവർ മോണിംഗ്' ശീലങ്ങൾ മതി തടി കുറയാൻ! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം
എല്ലുകളെ ബലപ്പെടുത്താം ഒടിവുകളില്‍ നിന്ന് രക്ഷനേടാം; ഈ യോഗാസനങ്ങള്‍ പരിശീലിക്കൂ
മിക്ക ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് ഓസ്റ്റിയോപൊറോസിസ്. പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ശരീരത്തില്‍ കാല്‍സ്യം കുറവാകുന്നതാണ് ഈ അസുഖത്തിന് പ്രധാന കാരണം. ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ നിങ്ങളുടെ അസ്ഥികള്‍ ദുര്‍ബലമാവുകയും പൊട്ടുകയും ചെയ്യുന്നു. ഉദാസീനമായ ജീവിതശൈലി, അനുചിതമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് എന്നിവ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഓസ്റ്റിയോപൊറോസിസ് ബാധിച്ച ആളുകള്‍ക്ക് എല്ലുകളില്‍ ഒടിവുകളും പൊട്ടലുകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഓസ്റ്റിയോപൊറോസിസ് തടയാനും നിങ്ങളുടെ എല്ലുകള്‍ക്ക് കരുത്തേകാനുമായി നിങ്ങള്‍ക്ക് ചില യോഗാസനങ്ങള്‍ പരിശീലിക്കാം. അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാനും നിങ്ങളുടെ എല്ലുകളും സന്ധികളും ശക്തിപ്പെടുത്താനും ഈ യോഗാസനങ്ങള്‍ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് കൂടുതലായി ബാധിക്കുന്ന ശരീരഭാഗങ്ങളാണ് ഇടുപ്പ്, കൈത്തണ്ട, നട്ടെല്ല് എന്നിവ. ചില യോഗാസനങ്ങള്‍ നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലുകളെ ബലപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് തടയാനുമായി നിങ്ങള്‍ക്ക് പരിശീലിക്കാവുന്ന ചില മികച്ച യോഗാസനങ്ങള്‍ ഇതാ.

ഉത്കടാസനം
നിങ്ങളുടെ പാദങ്ങള്‍ ഒരടി അകലത്തില്‍ അകറ്റി നിവര്‍ന്നു നില്ക്കുക. നിങ്ങളുടെ കൈപ്പത്തികള്‍ ഇടുപ്പിന് സപ്പോര്‍ട്ട് കൊടുത്ത് നില്ക്കുക. നിങ്ങളുടെ കാല്‍മുട്ടുകള്‍ സാവധാനം വളച്ച്, സാങ്കല്‍പ്പികമായി കസേരയില്‍ ഇരിക്കുന്നതുപോലെ നിങ്ങളുടെ ഇടുപ്പ് പതുക്കെ താഴേക്ക് തള്ളുക. ശ്വാസമെടുത്തുകൊണ്ട് ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തുക. നോട്ടം മുകളിലേക്ക് ആക്കുക. മുട്ട് മുന്നോട്ട് പോകാതെ ശ്രദ്ധിക്കുക. പൃഷ്ടഭാഗം പുറകിലേക്ക് തള്ളിവയ്ക്കുക. ഈ രീതിയില്‍ കുറച്ച് നേരം തുടര്‍ന്നശേഷം പതിയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക.

ഊര്‍ധ്വമുഖ ശ്വാനാസനം
ആദ്യമായി ഇരു കൈകളും ശരീരത്തിന്റെ ഇരുവശത്തുമായി വയ്ക്കുക. നെഞ്ചിന്റെ ലെവലില്‍ കൈകള്‍ കൊണ്ടുവന്ന് നിലത്ത് കുത്തി നിവരാന്‍ ശ്രമിക്കുക. ശ്വാസമെടുത്തുകൊണ്ട് ശരീരം പൂര്‍ണമായും ഉയര്‍ത്തുക. കൈവിരലുകള്‍ അകന്നിരിക്കണം. നിങ്ങളുടെ കൈകളിലും കാല് പാദത്തിലും മാത്രം നിലത്ത് സപ്പോര്‍ട്ട് കൊടുക്കുക. തുടയും മുട്ടുമൊന്നും നിലത്ത് തൊടാന്‍ പാടില്ല. കാലുകള്‍ അല്പം അകന്നിരിക്കാനും ശ്രദ്ധിക്കുക. നെഞ്ച് നല്ല രീതിയില്‍ തള്ളിപ്പിടിച്ച് ശരീരം സ്ട്രെച്ച് ചെയ്യുക. കഴുത്ത് നേരെ പിടിച്ച് നോട്ടം മുകളിലേക്കാക്കുക. അല്പസമയം കഴിഞ്ഞ് പതിയെ ശ്വാസമെടുത്തുകൊണ്ട് മുട്ട്, തുട, വയറ്, നെഞ്ച് എന്നിങ്ങനെ ശരീരഭാഗങ്ങള്‍ തറയില്‍ തട്ടിച്ച് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക.
Most read:ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്

ത്രികോണാസനം
കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, കാലുകള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിനും ഈ മുറ നിങ്ങളെ സഹായിക്കുന്നു. സമ്മര്‍ദ്ദ നിവാരിണി എന്നും വിളിക്കുന്നതാണ് ഈ യോഗാമുറ. ഇത് പരിശീലിക്കുന്നത് നിങ്ങള്‍ക്ക് ശരിയായ രക്തചംക്രമണത്തിന് സഹായിക്കുന്നു. ഉത്കണ്ഠ, നടുവേദന എന്നിവ കുറയ്ക്കുന്നതിനും ത്രികോണാസനം ഉത്തമമാണ്. കാലുകള്‍ക്കിടയില്‍ ഏകദേശം മൂന്നടി അകലം പാലിച്ച് നേരെ നില്ക്കുക. ഇപ്പോള്‍ ശ്വസിച്ച് ഇടത് കൈ ഉയര്‍ത്തുക. നിങ്ങളുടെ വലതു കൈകള്‍ താഴേക്ക് വച്ചുകൊണ്ട് വലതുവശത്തേക്ക് സാവധാനം വളയുക. ബാലന്‍സ് തെറ്റുന്നില്ലെന്നും ആഴത്തില്‍ ശ്വസിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ശ്വാസം എടുക്കുമ്പോള്‍ ശരീരം വിശ്രമിക്കാന്‍ വിടുക. കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഈ പോസില്‍ തുടര്‍ന്ന ശേഷം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക.

സേതുബന്ധാസനം
ആദ്യം നിങ്ങള്‍ നിലത്ത് പുറംതിരിഞ്ഞ് കിടക്കുക. നിങ്ങളുടെ പാദങ്ങള്‍ ഇടുപ്പ് അകലത്തില്‍ വയ്ക്കുക, കാല്‍മുട്ടുകള്‍ മടക്കുക. കാല്‍മുട്ടുകളും കണങ്കാലുകളും നേര്‍രേഖയിലായിരിക്കണം. കൈപ്പത്തികള്‍ നിലത്ത് കുത്തി ശരീരം പതിയെ ഉയര്‍ത്തുക. ശ്വസിച്ചുകൊണ്ട് നിങ്ങളുടെ താഴത്തെ പുറം, നടുവ്, മുകള്ഭാഗം എന്നിവ തറയില്‍ നിന്ന് പതുക്കെ ഉയര്‍ത്തുക. തോളിലും കൈകളിലും കാലുകളിലും നിങ്ങളുടെ ശരീരഭാരം താങ്ങുക. രണ്ട് തുടകളും പരസ്പരം സമാന്തരമായി തറയിലും ആയിരിക്കണം. ഒന്നോ രണ്ടോ മിനിറ്റ് നേരം ഈ ആസനത്തില്‍ തുടര്‍ന്ന ശേഷം പൂര്‍വ്വസ്ഥിതിയില്‍ മടങ്ങുക.

ഭുജംഗാസനം
നിലത്ത് നെറ്റിയും വയറും പാദവും മുട്ടിച്ച് കാല്‍വിരലുകള്‍ തറയില്‍ പരത്തി വച്ച് കിടക്കുക. നിങ്ങളുടെ കാലുകള്‍ ഒരുമിച്ച് വയ്ക്കുക, നിങ്ങളുടെ പാദങ്ങള്‍ രണ്ടും പരസ്പരം ചേര്‍ത്ത് വയ്ക്കുക. ആഴത്തില്‍ ശ്വസിച്ച്, നിങ്ങളുടെ പൊക്കിള്‍ തറയില്‍ തട്ടിച്ചുകൊണ്ട് നിങ്ങളുടെ തലയും നെഞ്ചും വയറും പതുക്കെ ഉയര്‍ത്തുക. നിങ്ങളുടെ കൈകളുടെ പിന്തുണയോടെ നിങ്ങളുടെ ശരീരം പുറകോട്ട് തറയില്‍ നിന്ന് സ്ട്രെച്ച് ചെയ്യുക. നിങ്ങളുടെ നട്ടെല്ല് അല്പം വളക്കുക. കൈപ്പത്തി തറയില്‍ കുത്തിനിര്‍ത്തി നിങ്ങളുടെ ശരീരഭാഗം വിശ്രമിപ്പിക്കുക. ഈ സമയം നിങ്ങളുടെ പാദങ്ങള്‍ ചേര്‍ത്ത് വയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. ശ്വാസം വിട്ടുകൊണ്ട് നിങ്ങളുടെ വയറും നെഞ്ചും തലയും പതുക്കെ തിരികെ പൂര്‍വ്വസ്ഥിതിയില്‍ തറയിലേക്ക് കൊണ്ടുവരിക.



Click it and Unblock the Notifications