Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ഒടിവുകള്‍ ഉണ്ടാകാന്‍ സാധ്യത; അസ്ഥിക്ഷയം ശ്രദ്ധിക്കണം, സ്ത്രീകള്‍ ചെയ്യേണ്ടത് ഇത്
ശരീരത്തിന് ശക്തിയും പിന്തുണയും നല്കുന്നതില് അസ്ഥികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അസ്ഥികള്‍ നമ്മുടെ ജീവിതകാലം മുഴുവന്‍ സ്വയം നന്നാക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. നമ്മള് ചെറുപ്പമായിരിക്കുമ്പോള്‍, ശരീരം നശിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ടിഷ്യുകള്‍ പുനര്‍നിര്‍മ്മിക്കുന്നു. എന്നാല്‍ പ്രായമാകുമ്പോള്‍ ഈ പ്രക്രിയ മന്ദഗതിയിലാകുന്നു.
സ്ത്രീകളുടെ കാര്യത്തില്‍, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള അസ്ഥി ക്ഷയം വളരെ പെട്ടെന്നാണ്. ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകള്‍ക്ക് അസ്ഥികളുടെ സാന്ദ്രത കുറയുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയിലേക്ക് വരെ നയിച്ചേക്കാം. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അസ്ഥി പിണ്ഡം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണായ ഈസ്ട്രജന് കുറയുന്നതാണ് ഇതിന് കാരണം. തല്‍ഫലമായി, എല്ലുകള്‍ എളുപ്പത്തില്‍ ഒടിയുകയും വേഗത്തില്‍ പരിക്ക് പറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്രക്രിയയെ മന്ദഗതിയിലാക്കി അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അസ്ഥി ആരോഗ്യം സംരക്ഷിക്കാനായി സ്ത്രീകള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

അസ്ഥിക്ഷയത്തിന് കാരണങ്ങള്‍
* മദ്യം, പുകയില, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, സോഡകള്‍ എന്നിവ അസ്ഥിക്ഷയത്തിന് കാരണമാകും. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയുടെ അഭാവവും എല്ലുകള്‍ പൊട്ടുന്നതിനും ദുര്‍ബലമാകുന്നതിനും ഇടയാക്കും.
* ശാരീരിക വ്യായാമത്തിന്റെ അഭാവം സന്ധികളില്‍ വീക്കം ഉണ്ടാക്കും.
* സ്ത്രീകള്‍ക്ക് പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥി പിണ്ഡം നഷ്ടപ്പെടും. കാരണം അവരുടെ ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണ്‍ അളവ് വ്യത്യാസപ്പെടുന്നു. പ്രായപൂര്‍ത്തിയാകല്‍, ഗര്‍ഭധാരണം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം എന്നിവ അസ്ഥികളുടെ ബലത്തെ ബാധിക്കും.

വ്യായാമം
നടത്തം, ജോഗിംഗ്, സ്റ്റെപ്പ് കയറല്‍ തുടങ്ങിയ വ്യായാമങ്ങള്‍ ശീലിക്കുന്നത് ബലമുള്ള എല്ലുകള്‍ നിര്‍മ്മിക്കാനും അസ്ഥിക്ഷയം മന്ദഗതിയിലാക്കാനും സഹായിക്കും. നിങ്ങളുടെ ചെറുപ്പത്തില്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നത് നല്ലതാണ്. വ്യായാമശീലം വളര്‍ത്തുന്നത് നിങ്ങളുടെ എല്ലുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.

വിറ്റാമിന്‍ ഡി
ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വൈറ്റമിന്‍ ഡി കുറയുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന്റെ സൂചനയാണ്. ഇത് അസ്ഥി നഷ്ടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ ഡിയുടെ ഏറ്റവും സമ്പന്നമായ ഉറവിടം സൂര്യപ്രകാശമാണ്. അതിനാല്‍ ദിനവും അല്പനേരം വെയില് കൊള്ളുക. കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഓറഞ്ച് ജ്യൂസ്, സോയ പാല് എന്നിവ കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കും.

കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക
കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളായ പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, ബദാം, ബ്രൊക്കോളി, ടോഫു തുടങ്ങിയവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് അസ്ഥികളില്‍ നേരിട്ട് പ്രതിഫലിക്കുന്നു. കുറഞ്ഞ കാല്‍സ്യം ഓസ്റ്റിയോപൊറോസിസ്, അസ്ഥി പൊട്ടല്‍, ഒടിവുകള്‍ എന്നിവയിലേക്ക് നയിക്കുന്നു.

മദ്യം വേണ്ട
കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന ഒന്നാണ് മദ്യം. ഇത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് കാരണമാകുന്നു. ആരോഗ്യകരമായ അസ്ഥികള്‍ വേണമെങ്കില്‍ നിങ്ങള്‍ മദ്യപാന ശീലത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക
ഉപ്പ് കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യം അളവ് കുറയ്ക്കുന്നതിനും അസ്ഥിക്ഷയം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. സ്ത്രീകള്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിന് ശേഷം, സാധാരണയായി ഉയര്‍ന്ന ഉപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം.

കാപ്പി അധികം കഴിക്കരുത്
കഫീന്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് കാല്‍സ്യം വേഗത്തില്‍ പുറന്തള്ളപ്പെടുന്നു. അതിനാല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പ്രധാനമായും കാപ്പി കുടിക്കുന്നത് നിങ്ങള്‍ കുറയ്ക്കണം. മിതമായ അളവില്‍ കാപ്പി കുടിക്കുക. ഒരു ദിവസം രണ്ട് കപ്പില്‍ അധികമാകരുത്.

മരുന്നുകളുടെ ഉപയോഗം
ചില മരുന്നുകള്‍ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കും. കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ പോലുള്ള ചില മരുന്നുകള്‍ എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മറ്റൊരു മരുന്ന് ആന്റികണ്വള്സന്റുകളാണ്. ഇത് അപസ്മാരം ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതാണ്. അവ കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും അസ്ഥിക്ഷയത്തിനും ഒടിവുകള്‍ക്കും സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു.



Click it and Unblock the Notifications











