ആരോഗ്യത്തോടെയിരിക്കാം ശൈത്യകാലത്ത്

ശൈത്യകാലത്തിനു മുന്നോടിയായി രാഷ്ട്രങ്ങള്‍ തന്നെ പല കാര്യത്തിലും മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. തെരുവോര വാസികള്‍ക്കായി ടെന്റുകള്‍ ഒരുക്കിയും ഷെല്‍ട്ടര്‍ ഹോമുകള്‍ പണിതും ആരോഗ്യ ക്യാമ്പുകള്‍ നടത്തിയും അങ്ങനെ പലതും. അത് ഒരു രാജ്യത്തിന്റെ മൊത്തം സുരക്ഷയ്ക്കായാണ്. എന്നാല്‍ ഇതേ രീതിയില്‍ നമ്മളും ശൈത്യകാലത്തെ നേരിടാന്‍ തയാറായിരിക്കേണ്ടതുണ്ട്. നമ്മുടെ ശരീരം ശൈത്യകാലത്ത് കൂടുതല്‍ കരുതലും പരിപാലനവും ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യവാനായിരിക്കാന്‍ ചില മുന്‍കരുതലുകള്‍ നമ്മളും കൈക്കൊള്ളേണ്ടതുണ്ട്.

ശൈത്യകാലം ആഘോഷങ്ങളുടെ കൂടി കാലമാണ്. അവധിക്കാലം, ക്രിസ്മസ്, ന്യൂ ഇയര്‍, പാര്‍ട്ടികള്‍ അങ്ങനെ എല്ലാവരും തിരക്കിലമരുന്ന കാലം. ഈ തിരക്കിനിടയില്‍ നമ്മള്‍ മറക്കുന്ന കാര്യമാണ് നമ്മുടെ ആരോഗ്യം. ശൈത്യകാലത്തേക്കു കാലെടുത്തുവയ്ക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുക. മഞ്ഞുകാലം രോഗങ്ങളുടെകൂടി കാലമാണ്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഇവയില്‍ നിന്നു നമുക്ക് രക്ഷനേടാം. ഒപ്പം ആരോഗ്യവാനുമായിരിക്കാം. മഞ്ഞുകാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ചില വഴികളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

മടി പാടില്ല

മടി പാടില്ല

ഡിസംബറിലെ തണുത്ത പ്രഭാതങ്ങള്‍ ഏവരെയും മടിപിടിച്ചിരുത്തുന്ന ഒന്നാണ്. ഈ മടി നിങ്ങള്‍ക്ക് ദോഷമായി വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ക്ഷീണം നിങ്ങളെ വിഴുങ്ങുന്നതിനു മുന്നേ പകല്‍ സമയങ്ങളില്‍ കഴിവതും എന്തെങ്കിലും കാര്യങ്ങളില്‍ മുഴുകുക. നമ്മുടെ ചര്‍മ്മത്തിന് ആവശ്യമായ ഘടകമാണ് വിറ്റാമിന്‍-ഡി. വീട്ടിനുള്ളില്‍ തന്നെ ശൈത്യകാലം ചെലവഴിച്ചാല്‍ ഇത്തരത്തില്‍ ശരീരത്തിന് നഷ്ടമാകുന്ന പല ഘടകങ്ങളുമുണ്ട്. വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാതെ പുറത്തിറങ്ങി വിറ്റാമിന്‍-ഡിയുടെ ദാതാവായ സൂര്യപ്രകാശത്തെ തട്ടിച്ച് ശരീരത്തെ രോഗങ്ങളില്‍ നിന്ന് മുക്തരാകുക.

വ്യായാമം മുടങ്ങാതെ

വ്യായാമം മുടങ്ങാതെ

ശീതകാലത്തെ മടി നിങ്ങളുടെ വ്യായാമത്തെയും ബാധിച്ചേക്കാം. തണുത്ത അന്തരീക്ഷം വ്യായാമം ചെയ്യാന്‍ താല്പര്യമുള്ളവരെ പോലും നിരുത്സാഹപ്പെടുത്തുന്നതാണ്. വ്യായാമങ്ങള്‍ വഴി ശരീരത്തിന് ചൂട് നിലനിര്‍ത്താനും നമ്മുടെ ദിവസത്തെ സജീവമാക്കാനും കഴിയും. അതിനാല്‍ മടി പിടിച്ചിരിക്കാതെ ഫിറ്റ്‌നസ് സെന്ററുകളിലും അല്‍പം സമയം ചെലവഴിക്കുക. തണുപ്പുകാലത്തെ വ്യായാമ രീതികളില്‍ അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ആസ്ത്മ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയുള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ രോഗാവസ്ഥകളെയും മരുന്നുകളെയും അടിസ്ഥാനമാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്.

വ്യായാമം മുടങ്ങാതെ

വ്യായാമം മുടങ്ങാതെ

സാധാരണ ഫിറ്റ്‌നസ് സെന്ററുകളില്‍ വ്യായാമം ചെയ്യുമ്പോള്‍ മിക്കവരും നേര്‍ത്ത വസ്ത്രങ്ങളായിരിക്കും ഉപയോഗിക്കാറ്. എന്നാല്‍ തണുത്ത കാലാവസ്ഥയില്‍ ഇത്തരം വസ്ത്രങ്ങള്‍ വേണ്ട. പല പാളികളുള്ള വസ്ത്രങ്ങളായിരിക്കും സുരക്ഷിതം. കട്ടിയുള്ളതും വിയര്‍ത്താലുടന്‍ നീക്കം ചെയ്യാന്‍ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടന്‍ വസ്ത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. പോളിപ്രൊഫൈലിന്‍ പോലുള്ള വിയര്‍പ്പിനെ അകറ്റാന്‍ സഹായിക്കുന്ന സിന്തറ്റിക് വസ്തുക്കളും ഉപയോഗിക്കാം.

വെള്ളം കുടിക്കാം ആവശ്യത്തിന്

വെള്ളം കുടിക്കാം ആവശ്യത്തിന്

വെള്ളം എന്നത് നിങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ മാത്രം കുടിക്കാനുള്ളതല്ല. നിങ്ങളുടെ ശരീരത്തിന് ആയാസരഹിതമായി ജോലി ചെയ്യാന്‍ കൃത്യമായ അളവില്‍ ദിവസവും വെള്ളം ആവശ്യമാണ്. നിര്‍ജ്ജലീകരണം എന്നത് വേനല്‍ക്കാലത്തെ ചൂടില്‍ മാത്രം വരുന്ന ഒന്നല്ല. സീസണ്‍ അനുസരിച്ച് ശരീരത്തിലെ ജലാംശ നിലയില്‍ മാറ്റം വരാം. വേനല്‍ക്കാലത്ത് കൂടുതല്‍ ദാഹം അനുഭവപ്പെടുമ്പോള്‍ കൂടുതല്‍ വെള്ളം മറ്റു സമയങ്ങളെ അപേക്ഷിച്ച് കുടിക്കുന്നു. മഴക്കാലത്തും തണുപ്പുകാലത്തും അവയുടെ അളവ് താഴെപ്പോകുന്നു. അതിനാല്‍ മൂത്രാശയ രോഗങ്ങള്‍ വേനല്‍ക്കാലത്ത് എന്ന പോലെതന്നെ ശൈത്യകാലത്തും ഏറെ പിടിപെടാന്‍ സാധ്യതയുണ്ട്.

വെള്ളം കുടിക്കാം ആവശ്യത്തിന്

വെള്ളം കുടിക്കാം ആവശ്യത്തിന്

തണുപ്പുകാലത്തും ദാഹം അനുഭവപ്പെട്ടാല്‍ മാത്രമേ വെള്ളം കുടിക്കൂ എന്ന വാശി ഒഴിവാക്കുക. നിശ്ചിത അളവില്‍ എപ്പോഴും വെള്ളം ശരീരത്തിലെത്തിക്കാന്‍ ശ്രദ്ധിക്കുക. ദാഹം തോന്നിയില്ലെങ്കിലും 1.5-2 ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണം. ഓരോ അരമണിക്കൂര്‍ ഇടവിട്ടും തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. നെല്ലിക്ക ചതച്ചിട്ട വെള്ളം തിളപ്പിച്ചു കുടിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. സോഫ്റ്റ് ഡ്രിങ്ക്‌സുകളും മധുരം കലര്‍ത്തിയ സോഡയുമൊക്കെ ഒഴിവാക്കാനും ശ്രമിക്കുക.

ഭക്ഷണക്രമം ചിട്ടപ്പെടുത്താം

ഭക്ഷണക്രമം ചിട്ടപ്പെടുത്താം

കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതി നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. ഓരോ സീസണിലും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. മഞ്ഞുകാലത്ത് ശരീരത്തിന് പോഷണത്തോടൊപ്പം തന്നെ ചൂടും പ്രധാനമാണ്. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും നല്‍കുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്ട്‌സ്, ധാന്യങ്ങള്‍ തുടങ്ങിയവ എളുപ്പത്തില്‍ ദഹിക്കുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതുമാണ്. തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ്. അയണ്‍, വൈറ്റമിന്‍ ബി-12 എന്നിവയടങ്ങിയ ഇലക്കറികള്‍, പാല്‍, മുട്ട, ചീസ്, കടല എന്നിവയും തണുപ്പുകാലത്തെ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഭക്ഷണക്രമം ചിട്ടപ്പെടുത്താം

ഭക്ഷണക്രമം ചിട്ടപ്പെടുത്താം

ശരീരത്തിന്റെ താപനില ക്രമീകരിക്കേണ്ടത് തണുപ്പ് കാലത്ത് അത്യാവശ്യമാണ്. അതിനാല്‍ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ അതിനുപകരിക്കുന്ന സാധനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. കിഴങ്ങുവര്‍ഗ്ഗങ്ങളായ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ശരീര താപനില ക്രമീകരിക്കുന്നതിന് ഉത്തമമാണ്. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നതിലൂടെ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് തണുപ്പുകാലത്ത് അകലം പാലിക്കാന്‍ സാധിക്കും. അത്താഴത്തിന് മുമ്പ് വെജിറ്റബിള്‍ സൂപ്പ്, ചിക്കന്‍സൂപ്പ് എന്നിവ കഴിക്കുന്നതും നല്ലതാണ്.

അസുഖങ്ങളെ അകറ്റിനിര്‍ത്താം

അസുഖങ്ങളെ അകറ്റിനിര്‍ത്താം

പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നമ്മളില്‍ പലവിധ അസുഖങ്ങളും വരുത്തിയേക്കാം. തണുപ്പുകാലത്ത് ആസ്ത്മ, സന്ധിവേദന, ചര്‍മ്മ രോഗങ്ങള്‍, ചുമ, തുമ്മല്‍ തുടങ്ങിയ പലവിധ സാംക്രമിക രോഗങ്ങളും പിടിപെടാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ക്ക് ആസ്ത്മാ രോഗിയാണെങ്കില്‍ മഞ്ഞുകാലത്ത് ഏറെ ശ്രദ്ധിക്കേണ്ടതായുണ്ട്. വീട്ടുമുറികള്‍ വൃത്തിയാക്കി പൊടിപടലങ്ങളെ അകറ്റുക. രാത്രികാലങ്ങളിലെ തണുപ്പില്‍ നിന്ന് കരുതല്‍ നേടുക. ആസ്ത്മ ഉള്ളവര്‍ ഒരിക്കലും വീട്ടില്‍ വെള്ളം തിളപ്പിച്ചുള്ള ആവിപിടിക്കരുത്. ഇത് ശ്വാസകോശത്തില്‍ ജലാംശം എത്താന്‍ കാരണമായി അതിലൂടെ ശ്വാസംമുട്ടല്‍ ഏറുന്നതിന് കാരണമാകുന്നു. ഇത്തരം സാഹചര്യത്തില്‍ ഡോക്ടറുടെ സഹായം തേടുക. തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ സൂക്ഷിക്കണം. തണുപ്പ് തട്ടാത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

ചര്‍മ്മം കളയല്ലേ

ചര്‍മ്മം കളയല്ലേ

പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നമ്മുടെ ചര്‍മ്മത്തില്‍ പ്രതിഫലിക്കാറുണ്ട്. തണുപ്പുകാലത്ത് ചര്‍മ്മത്തില്‍ ചുവന്ന പാടുകളും വരള്‍ച്ചയും ചൊറിച്ചിലുമെല്ലാം സാധാരണയാണ്. മികച്ച ചര്‍മ്മ സംരക്ഷണ ക്രീമുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തെ പരിപാലിക്കാം. ചര്‍മ്മം ഹൈഡ്രേറ്റ് ആക്കി വയ്ക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. ചര്‍മ്മരോഗങ്ങള്‍ ഉള്ളവര്‍ പച്ചവെള്ളത്തിനു പകരം കുളിക്കുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കുക.

Story first published: Tuesday, November 26, 2019, 15:48 [IST]
X
Desktop Bottom Promotion