Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
തടി കുറയ്ക്കും കടുകെണ്ണ; ആരോഗ്യഗുണങ്ങള്‍ ഇതാണ്
ഇന്ത്യന്‍ ഭവനങ്ങളിലെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവകളില്‍ ഒന്നാണ് കടുകെണ്ണ. ഇത് പാചകം ചെയ്യുന്നതിനും മസാജ് ചെയ്യുന്നതിനും ആരാധനയ്ക്കായും ഉപയോഗിക്കുന്നു. പുരാതന കാലം മുതല്‍, കടുകെണ്ണ ഇന്ത്യന്‍ സംസ്കാരത്തിന്റെ അനിവാര്യമായ ഭാഗമാണ്. കടുക് വിത്തുകളില്‍ നിന്ന് നിര്‍മ്മിച്ച ഈ എണ്ണയ്ക്ക് ശക്തമായ ഗന്ധമുണ്ട്, അത് ഭക്ഷണ വിഭവത്തിന് മണ്ണിന്റെ രുചി നല്കുന്നു.
പാചക ആവശ്യത്തിനായി ഉപയോഗിക്കുന്ന കടുകെണ്ണ നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതെ, നിരവധി ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കുന്നതിലൂടെ കടുകെണ്ണ നിങ്ങളുടെ തടിയും കുറയ്ക്കുന്നു. പോഷകഗുണങ്ങള്‍ നിരവധിയുള്ള കടുകെണ്ണ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവുമായി നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും തടി കുറയ്ക്കാനുമായി കടുകെണ്ണ സഹായിക്കുന്നത് എങ്ങനെ എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കടുകെണ്ണയുടെ പോഷകാംശം
കടുകെണ്ണ വളരെ പോഷകഗുണമുള്ളതാണ്, പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ കടുകെണ്ണയില്‍ ഇവ ഉള്‍പ്പെടുന്നു:
കലോറി: 124
കൊഴുപ്പ്: 14 ഗ്രാം
സോഡിയം: 0 മില്ലിഗ്രാം
കാര്‍ബോഹൈഡ്രേറ്റ്സ്: 0 ഗ്രാം
ഫൈബര്‍: 0 ഗ്രാം
പഞ്ചസാര: 0 ഗ്രാം
പ്രോട്ടീന്‍: 0 ഗ്രാം

ആരോഗ്യകരമായ ഭക്ഷണം
കടുകെണ്ണയില്‍ മൂന്ന് വ്യത്യസ്ത തരം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതില്‍ ചെറിയ അളവില്‍ പൂരിത കൊഴുപ്പുകള്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഈ ഗുണ കാരണം ഭക്ഷണം പാചകം ചെയ്യാന്‍ അനുയോജ്യമായ എണ്ണയായി ഇത് മാറുന്നു. മറ്റ് കൊഴുപ്പുകളായ പോളിഅണ്‍സാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. കടുകെണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അത് എങ്ങനെയെന്നും മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കടുകെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം നിങ്ങളുടെ വിശപ്പ് കുറയ്ക്കും. ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന താപത്തെ സൂചിപ്പിക്കുന്ന തെര്‍മോജെനിസിസ് ആണ് ഇതിന് കാരണം. അതിലുപരി, കടുകെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം ദഹിക്കാന്‍ എളുപ്പമാണ്. ഇത് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിക്കുമ്പോള്‍, നിങ്ങളുടെ ശരീരം സാധാരണയേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് കത്തിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം
കടുകെണ്ണ ചര്‍മ്മത്തിന്റെ എല്ലാ പാളികളെയും ഈര്‍പ്പമുള്ളതാക്കുകയും ശരിയായി പോഷിപ്പിക്കുകയും ചെയ്യും. ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ നേര്‍ത്ത വരകള്‍ മെച്ചപ്പെടുത്തുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യും. ഇളംചൂടുള്ള കടുകെണ്ണ മുടിയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും വേരുകള്‍ ശക്തമാക്കുകയും ചെയ്യും. നിങ്ങളുടെ ഫേസ് പാക്കിലേക്കും കുറച്ച് കടുകെണ്ണ ചേര്‍ക്കാം.

ഹൃദയാരോഗ്യം വളര്‍ത്തുന്നു
നിങ്ങളുടെ ഭക്ഷണത്തില്‍ കടുകെണ്ണ ഉള്‍പ്പെടെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൂടുതലായി കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും. ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളര്‍ത്തുന്നതാണ് ഈ ഘടകങ്ങള്‍.

വേദന കുറയ്ക്കുന്നു
കഠിനമായ മണമുള്ള കടുക് എണ്ണയില്‍ ശരീരത്തിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന അലൈല്‍ ഐസോത്തിയോസയനേറ്റ് എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ എണ്ണയില്‍ ആല്‍ഫ-ലിനോലെനിക് ആസിഡും (ALA) അടങ്ങിയിട്ടുണ്ട്, ഇത് ഒരു തരം ഒമേഗ -3 ഫാറ്റി ആസിഡാണ്. ഇത് വീക്കം, ചെറിയ പൊള്ളല്‍ എന്നിവ കുറയ്ക്കുന്നതിന് ഗുണം ചെയ്യും.

ജലദോഷം അകറ്റുന്നു
ജലദോഷവും മൂക്കടപ്പും ചികിത്സിക്കുന്നതിനുള്ള ഒരു പുരാതന ആയുര്‍വേദ പ്രതിവിധിയാണ് കടുകെണ്ണ. ജലദോഷവും പനിയും ഉള്ളപ്പോള്‍ ചൂടുള്ള കടുക് എണ്ണ നെഞ്ചില്‍ പുരട്ടുന്നത് രോഗമുക്തി വേഗത്തിലാക്കുകയും മറ്റ് ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications