Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അലര്‍ജി, കിഡ്നി സ്റ്റോണ്‍, സന്ധിവാതം; അധികമായാല്‍ ചീരയും പണിതരും; ശ്രദ്ധിച്ച് കഴിക്കണം
ആരോഗ്യകരമായ ഭക്ഷണം അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. കഴിക്കുന്നതെന്താണെങ്കിലും അത് അമിതമായാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. ആരോഗ്യകരമായ ജീവിതശൈലിക്ക് പച്ചക്കറികള്‍ അനിവാര്യമാണ്. ഇലക്കറികളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും അമിതമായ എന്തും ശരീരത്തിന് ഭീഷണിയാണ്, ഇലക്കറികള്‍ക്കും ഇത് ബാധകമാണ്. പരിധിയില്ലാതെ കഴിക്കുകയാണെങ്കില്‍ ഇലക്കറികളും ഒരു വ്യക്തികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഇവിടെ നമ്മള് പറഞ്ഞുവരുന്നത് ചീരയെക്കുറിച്ചാണ്. വളരെ ശ്രദ്ധയോടെയും പരിമിതമായ അളവിലും കഴിക്കേണ്ട ഒരു ഇലക്കറിയാണ് ചീര. ഇരുമ്പ്, നാരുകള്‍, മറ്റ് ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ചീര. എന്നിരുന്നാലും, ചീര അമിതമായി കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. എന്തുകൊണ്ടാണ് നിങ്ങള്‍ അമിതമായി ചീര കഴിക്കരുതെന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. ചീര അധികം കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ദോഷഫലങ്ങള്‍ ഇവയാണ്.

അലര്‍ജി
ധാതുക്കളും വിറ്റാമിനുകളും കൂടാതെ ചീരയില്‍ ഹിസ്റ്റാമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചില കോശങ്ങളില്‍ കാണപ്പെടുന്ന ഒരു രാസവസ്തുവാണ്. ചീര അധികമായി കഴിക്കുന്നത് ചിലപ്പോള്‍ ഒരു ചെറിയ അലര്‍ജിക്ക് കാരണമായേക്കാം.

ഉദര പ്രശ്നങ്ങള്‍
ചീരയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര അധികമായി കഴിക്കുന്നത് വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പോഷകങ്ങളുടെ കുറവ്
ചീരയില്‍ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, മനുഷ്യ ശരീരത്തിലെ ഈ സംയുക്തത്തിന്റെ അളവ് സാധാരണ നില കവിയുമ്പോള്‍, മറ്റ് ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് ബാധിക്കുന്നു. ഇത് ശരീരത്തില്‍ മറ്റു ധാതുക്കളുടെ കുറവിലേക്ക് നയിച്ചേക്കാം.

വൃക്കയിലെ കല്ലുകള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു
ചീരയില്‍ ഓക്സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഓക്സാലിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുകയാണെങ്കില്‍, അത് നീക്കം ചെയ്യുന്നത് ശരീരത്തിന് ബുദ്ധിമുട്ടാണ്. അതിനാല്‍, കാല്‍സ്യം ഓക്സലേറ്റ് കല്ലുകള്‍ വൃക്കകളില്‍ അടിഞ്ഞുകൂടുന്നു, ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രക്തം കട്ടപിടിക്കുന്നു
രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകളാണ് രക്തം കട്ടിയാക്കുന്നത്. ചീരയില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്, ഇത് രക്തം കട്ടപിടിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു, അതിനാല്‍ ചീര അധികമായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നവരുടെ ഫലപ്രാപ്തി കുറയ്ക്കുകയും രക്തം കട്ടപിടിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ധാതു ആഗിരണത്തെ തടസ്സപ്പെടുത്തുന്നു
ചീരയില്‍ ധാരാളമായി ഓക്സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഓക്സലേറ്റ് ഒരു ആന്റിന്യൂട്രിയന്റാണ്, ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഒരു സംയുക്തം. ചീരയിലെ ഓക്സലേറ്റുകള്‍ കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നതായി കാണിക്കുന്നുണ്ട്. ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.

സന്ധിവാതം വര്‍ദ്ധിപ്പിക്കുന്നു
ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡുള്ളവരില് രൂപപ്പെടുന്ന കോശജ്വലന വാതത്തിന്റെ ഒരു രൂപമാണ് സന്ധിവാതം. ചീരയില്‍ പ്യൂരിനുകളും രാസ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും സന്ധിവാതത്തിന്റെ സാധ്യതയും ലക്ഷണങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സന്ധി വേദന, നീര്‍വീക്കം, വീക്കം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ചീര അധികമായാല്‍ അവരുടെ രോഗലക്ഷണങ്ങള്‍ വഷളായേക്കാം.

രക്തസമ്മര്‍ദ്ദം താഴ്ത്തുന്നു
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചീര ഫലപ്രദമാണ്. എന്നാല്‍ ഇത് ചിലപ്പോള്‍ രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലേക്ക് കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഇത് തലകറക്കം, ഓക്കാനം അല്ലെങ്കില്‍ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

ശരീര പ്രതികരണം
എല്ലാറ്റിനുമുപരിയായി, ചീര അമിതമായി കഴിക്കുന്നത് ശരീരത്തില്‍ ഒരു വിഷ പ്രഭാവം ഉണ്ടാക്കും. അതിനാല്‍ ചീര കഴിക്കുന്നതില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ചില അസുഖങ്ങള്‍ ഉള്ളവരും ഈ ഇലക്കറി കഴിക്കുന്നത് ഒഴിവാക്കണം.



Click it and Unblock the Notifications
