Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
ഇഡ്ഡലി ഡയറ്റിലൂടെ കുറച്ച്നാൾ,തടി കുറക്കാൻ ബെസ്റ്റ്
അമിതവണ്ണം കുടവയര്‍ എന്നിവ ഏറ്റവും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. എന്നാൽ പലപ്പോഴും അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നവരാണ് പലരും. പല വിധത്തിലാണ് ഇതെല്ലാം ആരോഗ്യത്തെ ബാധിക്കുന്നത് എന്നതു കൂടി അറിയേണ്ടതാണ്. കാരണം അറിവില്ലാതേയും അറിവോടെയും നമ്മൾ ചെയ്യുന്ന ചില ഡയറ്റ് തെറ്റുകൾ അല്ലെങ്കിൽ വ്യായാമങ്ങൾ ആരോഗ്യത്തിന് പിന്നീട് വില്ലനായി മാറുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ നമ്മൾ മറക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി.
ഇഡ്ഡലി കഴിക്കുന്നതിലൂടെ മുകളിൽ പറഞ്ഞ രണ്ട് പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാൽ എന്തുകൊണ്ടാണ് വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർ ഇഡ്ഡലി സെലക്റ്റ് ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും എതിരേ പൊരുതുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് ഇഡ്ഡലി. ഇഡ്ഡലി ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം പലർക്കും അറിയുകയില്ല. അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഇഡ്ഡലി കഴിക്കാം. പക്ഷേ കഴിച്ചാലുള്ള ഗുണങ്ങൾ ഇവയെല്ലാമാണ് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കലോറി കുറവ്
കലോറി കുറഞ്ഞ ഒരു ഭക്ഷണമാണ് ഇഡ്ഡലി എന്ന കാര്യത്തിൽ സംശയം വേണ്. ഇതിൽ ഉഴുന്നും അരിയും എല്ലാം ക്രമത്തിന് ചേരുമ്പോൾ അത് അമിതവണ്ണമെന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ഇഡ്ഡലി. അതുകൊണ്ട് സ്ഥിരമാക്കിയാലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല.

നല്ല ദഹനം
ദഹന സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും നിങ്ങളെ തടിപ്പിക്കുന്നുണ്ട്. എന്നാൽ ഇഡ്ഡലിക്ക് അത്തരത്തിൽ ഒരു പ്രശ്നത്തിന്റെ ആവശ്യമില്ല. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. നല്ല ദഹനം നൽകുന്നതോടൊപ്പം തന്നെ അമിതവിശപ്പിന് പരിഹാരം കാണുന്നതിനും ഇഡ്ഡലി ശീലമാക്കാവുന്നതാണ്. ഇത് ദഹനം കൃത്യമാക്കി വിശപ്പ് കൃത്യമാക്കുന്നതിന് സഹായിക്കുന്നു.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അസ്വസ്ഥതകൾ വയറിന്റെ പ്രതിസന്ധികളിലേക്കാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും അമിതവിശപ്പിന് തടയിടുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ഇഡ്ഡലി. ഇത് കഴിക്കുന്നതിലൂടെ അത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഫൈബറിന്റെ അളവ് ധാരാളം ഇഡ്ഡലിയിൽ ഉണ്ട്. ഇത് അമിതവണ്ണമെന്ന പ്രതിസന്ധിയെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തടി വര്‍ദ്ധിപ്പിക്കില്ല
തടി വർദ്ധിക്കുന്നതിന് തടയിടുന്നതിന് ഇഡ്ഡലിയേക്കാൾ മികച്ച ബ്രേക്ക്ഫാസ്റ്റ് ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. ഇത് ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. തടി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ ഭക്ഷണശീലങ്ങൾ വളരെ വലുതാണ്. അതിനെ കുറക്കുന്നതിന് തടി കുറക്കുന്നതിനും ഇഡ്ഡലി തന്നെയാണ് ഏറ്റവും മികച്ചത്.

കാർബോഹൈഡ്രേറ്റ് കുറവ്
കാർബോഹൈഡ്രേറ്റിന്‍റെ അളവ് കുറവാണ് ഇഡ്ഡലിയിൽ, പലപ്പോഴും നമ്മളെ തടിപ്പിക്കുന്നത് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് ആണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും മികച്ച് നിൽക്കുന്നതാണ് ഇഡ്ഡലി. ഇത് സ്ഥിരമായി കഴിക്കുന്നവരിൽ തടി കൂടുമെന്ന പേടി വേണ്ട. തടി കുറക്കുന്നതിനാണ് ഇത് സഹായിക്കുന്നത്.

കുടവയർ കുറക്കുന്നു
കുടവയർ കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഡ്ഡലി. ഇത് ആരോഗ്യ സംബന്ധമായ പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും തൂങ്ങിനിൽക്കുന്ന വയറ്റിലെ കൊഴുപ്പിനെ കുറക്കുന്നതിനും സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ നമുക്ക് കുടവയർ കുറക്കാൻ ബെസ്റ്റ് ഭക്ഷണമാണ് ഇഡ്ഡലി.



Click it and Unblock the Notifications
