Latest Updates
-
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
കൊറോണ ശരീരത്തെ ആക്രമിക്കുന്നത് ഇങ്ങനെയാണ്
ലോകം മുഴുവൻ ഇന്ന് കൊറോണവൈറസ് ഭീതിയിലാണ്. ചൈനയിൽ ആരംഭിച്ച കൊറോണ വൈറസ് ഇന്ന് ലോകത്തിന്‍റെ പലഭാഗങ്ങളിലും ഭീതി പടർത്തി മുന്നേറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ചൈനയിൽ തുടങ്ങിയത് ഇങ്ങ് കേരളത്തിന്‍റെ ഇങ്ങേ അറ്റത്ത് വരെ എത്തി എന്ന കാര്യമാണ് എല്ലാവരേയും അതിശയിപ്പിക്കുന്നത്. എന്നാല്‍ കൊറോണ വൈറസിനെ ധീരമായി നേരിട്ട കേരളത്തിന്‍റെ മാതൃകയാണ് ഇന്ന് ലോകം മുഴുവൻ ചർച്ച.
പ്രത്യേകമായി ഈ വൈറസ് ബാധക്കെതിരെ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. എന്നാൽ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിക്കുന്നതിന് അനുസരിച്ച് വൈറസ് ബാധയെ നമുക്ക് ഇല്ലാതാക്കാം. കൊറോണ വൈറസ് COVId-19 എന്നാണ് അറിയപ്പെടുന്നത്.
ലോകത്ത് 79 രാജ്യങ്ങളിലായി 95000ത്തിൽ അധികം ആളുകൾക്ക് വൈറസ് ബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തന്നെ ഇന്ത്യയിൽ നിന്നുള്ള 29 പേരാണ് ഉള്ളത്. ഇത് വരെ വൈറസ് ബാധിച്ച് മരിച്ചവരുടെ കണക്കാകട്ടെ 3200-ൽ അധികമാണ്. ലോകമാകെ ആശങ്ക വിതച്ചാണ് വൈറസ് ബാധ മുന്നേറുന്നത്. എന്നാല്‍ ഭയത്തേക്കാൾ ജാഗ്രതയോടെ മുന്നോട്ട് പോയാൽ രോഗത്തെ ഒരു പരിധി വരെ നമുക്ക് തോൽപ്പിക്കാൻ സാധിക്കുന്നുണ്ട്.

കൂടുതൽ വായനക്ക്: വലതുവശത്തെ ഉറക്കം കമിഴ്ന്ന് കിടത്തം; അപകടം അരികെ
ചൈനക്ക് പുറത്തും ധാരാളം വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ട്,. ചൈന കഴിഞ്ഞാൽ കൊറിയയിലാണ്വൈറസ് ബാധ ഏറ്റവും കൂടുതൽ ഉള്ളത്. എന്നാൽ വൈറസ് ബാധിച്ചാൽ അത് നിങ്ങളുടെ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ? ഇത് നിങ്ങളുടെ ആന്തരികാവയവങ്ങളെയെല്ലാം എങ്ങനെ ബാധിക്കുന്നു എന്ന് അറിഞ്ഞിരിക്കാം.

ശ്വാസകോശത്തെ ബാധിക്കുന്നു
കൊറോണ വൈറസ് ബാധ കൂടുതൽ ബാധിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. മറ്റ് കൊറോണ വൈറസുകൾ മൂലമുണ്ടാവുന്ന സാർസ്, മെർസ് എന്നിവ പോലെ തന്നെ ശ്വാസകോശത്തെയാണ് COVID-19 ആദ്യം ബാധിക്കുന്നത്. ഇതിന്‍റെ ഭാഗമായി ശരീരത്തിൽ പനി, ചുമ, ശ്വാസംമുട്ടൽ, എന്നിവ ഉടനെ തന്നെ കാണപ്പെടുന്നു. ഇത് വൈറസ് ബാധിച്ച് ആദ്യ 14 ദിവസത്തിനുള്ളിൽ തന്നെ സംഭവിക്കുന്നു. എന്നാൽ ഓരോരുത്തരിലേയും രോഗപ്രതിരോധ ശേഷി അനുസരിച്ച് ഇതിൽ മാറ്റം വരുന്നുണ്ട്. രോഗത്തിന്‍റെ തീവ്രത നമ്മുടെ ആരോഗ്യത്തെ അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുണ്ട്. അപകട സാധ്യത ഏറ്റവും കൂടുതൽ ഉള്ളത് പ്രായമായവരെയാണ് എന്നുള്ളതാണ്. ഇത് കൂടാതെ വിട്ടുമാറാത്ത എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉള്ളവരിലും രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുന്നത്. സാർസിന് ശേഷം ശ്വാസകോശത്തെ വളരെയധികം തീവ്രമായി ബാധിക്കുന്ന വൈറസ് ബാധയാണ് കൊറോണ വൈറസ്.

ശ്വാസകോശത്തെ ബാധിക്കുന്നു
സാർസിന് ശേഷം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത്തരം വൈറസ് ബാധ ശ്വാസകോശത്തെ മൂന്ന് ഘട്ടങ്ങളായാണ് ബാധിക്കുന്നത് എന്നുള്ളതാണ്. ഇതിൽ ആദ്യ ഘട്ടം എന്ന് പറയുന്നത് വൈറൽ റെപ്ലിക്കേഷനും രണ്ടാം ഘട്ടം ഇമ്മ്യൂൺ ഹൈപ്പർ-റിയാക്റ്റിവിറ്റി മൂന്നാം ഘട്ടം ശ്വാസകോശ നാശവുമാണ്. എന്നാൽ വൈറസ് ബാധിച്ച എല്ലാ രോഗികളും ഈ മൂന്ന് ഘട്ടത്തിലൂടെയും കടന്ന് പോവണം എന്നില്ല. ഇവരിൽ വളരെ ചുരുങ്ങിയ ശതമാനം രോഗികൾ മാത്രമാണ് ഇത്തരം അവസ്ഥകളിലൂടെ കടന്നു പോവുന്നത്. COVID-19 ബാധിക്കുന്നവരില്‍ മുകളിൽ പറഞ്ഞ വിഭാഗക്കാരിലാണ് രോഗം മൂർച്ഛിക്കുന്നതും അത് മരണകാരണമാകുന്നതും. അല്ലാത്തവർക്ക് പൂര്‍ണമായും സുഖപ്പെടുത്താവുന്നതാണ് വൈറസ് ബാധ. അതിന് ഏറ്റവും വലിയ തെളിവാണ് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് രോഗികളും സുഖപ്പെട്ടു എന്ന വാർത്ത.

ശ്വാസകോശത്തെ ബാധിക്കുന്നത് എങ്ങനെ?
നിങ്ങളിൽ വൈറസ് ബാധ സ്ഥീരികരിച്ച് കഴിഞ്ഞാൽ അത് ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. അണുബാധയുടെ ആദ്യ ദിവസങ്ങളിൽ നോവൽ കൊറോണ വൈറസ് മനുഷ്യന്‍റെ ശ്വാസകോശ കോശങ്ങളെ അതിവേഗം ആക്രമിക്കുന്നു. എന്നാൽ ശ്വാസകോശ കോശങ്ങൾ രണ്ട് ക്ലാസുകളിലാണ് വരുന്നത്. ഇവയിൽ ഒന്ന് മ്യൂക്കസ് ഉണ്ടാക്കുന്നവയും സിലിയ എന്നറിയപ്പെടുന്ന മുടി പോലുള്ള ബാറ്റണുകളുള്ളവയുമാണ്. മ്യൂക്കസ്, രോഗകാരികളിൽ നിന്ന് ശ്വാസകോശകലകളെ സംരക്ഷിക്കാനും നിങ്ങളുടെ ശ്വാസകോശം ഡ്രൈ ആവിലെല്ന്ന ഉറപ്പിക്കുന്നതിനും സഹായിക്കുന്നു. സിലിയ കോശങ്ങൾ മ്യൂക്കസിന് ചുറ്റും പ്രവർത്തിക്കുകയും വൈറസ് പോലുള്ളവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നവയാണ്. എന്നാൽ കൊറോണ വൈറസ് ബാധിക്കുമ്പോൾ ഇവിടെയാണ് പ്രതിസന്ധികൾ സംഭവിക്കുന്നത്.

മറ്റുള്ള അവയവങ്ങളെ ബാധിക്കുന്നത്
ശ്വാസകോശത്തെ മാത്രമല്ല മറ്റ് ശരീരഭാഗങ്ങളെക്കൂടി കൊറോണ വൈറസ് ബാധിക്കുന്നുണ്ട്. പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാൽ അതിലുപരി ഇത് മറ്റ് ശരീര ഭാഗങ്ങളേയും ബാധിക്കുന്നുണ്ട്. ചില ഗുരുതരമായ അവസ്ഥകളെയാണ് ഇത് കാണിക്കുന്നത്. രോഗം നിങ്ങളിൽ ഗുരുതരമായി ബാധിച്ചിട്ടുണ്ടെങ്കിലാണ് മറ്റ് അവയവങ്ങളേയും രോഗം ബാധിക്കുന്നത്. COVID-19 ബാധിച്ച പ്രധാന അവയവമാണ് ശ്വാസകോശം. എന്നാൽ ഗുരുതരമായ കേസുകളിൽ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളെയും രോഗം ബാധിക്കും. അവയവങ്ങൾക്കായുള്ള ഈ കേടുപാടുകൾ എല്ലായ്പ്പോഴും നേരിട്ട് അണുബാധ മൂലമല്ല, പക്ഷേ അണുബാധയ്ക്കുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നതിന്‍റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.

വയറും കുടലും
വയറും കുടലും ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ തന്നെയാണ്. എന്നാൽ COVID-19 ഉള്ള ചില ആളുകൾ ദഹനേന്ദ്രിയത്തിന്‍റെ ചില പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇവരില്‍ രോഗം മൂർച്ഛിച്ചാൽ ചില അവസ്ഥകളിൽ ഓക്കാനം അല്ലെങ്കിൽ വയറിളക്കം പോലുള്ള അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത്ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയുന്നതിന്‍റെ ഫലമായാണ് സംഭവിക്കുന്നത്. കൊറോണ വൈറസുകൾക്ക് ശ്വാസകോശത്തിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ എളുപ്പമാണെങ്കിലും കുടലുകളിലേക്ക് അത്ര എളുപ്പത്തിൽ ഈ വൈറസുകൾക്ക് പ്രവേശിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് അങ്ങേയറ്റം രോഗം ഗുരുതരമായ അവസ്ഥയിൽ മാത്രമേ ഇത് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ ബാധിക്കുകയുള്ളൂ.

ഹൃദയത്തേയും രക്തധമനികളേയും
COVID-19 ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുമെന്നാണ് പറയുന്നത്. ഇത് പലപ്പോഴും കൃത്യമല്ലാത്ത ഹാര്‍ട്ട് ബീറ്റ്, ടിഷ്യൂകളിലേക്ക് വേണ്ടത്ര രക്തം ലഭിക്കാത്തത്, അല്ലെങ്കിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്ന അവസ്ഥ എന്നിവയായി കാണപ്പെടാം. എങ്കിലും, ഇതുവരെ, വൈറസ് ഹൃദയത്തെ നേരിട്ട് ബാധിക്കുന്നതായി സൂചനകളൊന്നുമില്ല. പക്ഷേ രോഗം കൂടിയ അവസ്ഥയിൽ ശരീരത്തിന്‍റെ ഓരോ ഭാഗത്തേയും രോഗപ്രതിരോധ ശേഷി കുറയുന്നതിലൂടെ പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

കിഡ്നിയും കരളും
കിഡ്നിയേയും കരളിനേയും വളരെയധികം കൂടിയ തോതിൽ പലപ്പോഴും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും സാർസിലും മെര്‍സിലും ഇത്തരത്തിൽ ഉള്ള അവസ്ഥ കണ്ടിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞ് രോഗത്തിന്‍റെ അവസ്ഥ മൂർച്ഛിക്കുന്ന അവസ്ഥയിലാണ് ഇത്തരം അവസ്ഥകളിലേക്ക് ശരീരം എത്തുന്നത്. ചൈനയിൽ ചിലരെങ്കിലും കൊറോണക്കൊപ്പം തന്നെ കിഡ്നി ഡാമേജ് ആയി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടു എന്നാണ് ചില റിപ്പോര്‍ട്ടുകൾ പറയുന്നത്.

രോഗപ്രതിരോധ ശേഷി കുറക്കുന്നു
ശരീരത്തിന് രോഗത്തോട് പ്രതിരോധിക്കാന്‍ ആവാത്ത തരത്തിലേക്ക് കാര്യങ്ങൾ എത്തുന്ന അവസ്ഥ പലപ്പോഴും കൊറോണ വൈറസിലൂടെ ഉണ്ടാവുന്നുണ്ട്. രോഗപ്രതിരോധ സംവിധാനത്തിന്‍റെ അടിസ്ഥാനത്തിൽ ഇതുവരെ, 9 വയസ്സിന് താഴെയുള്ള കുട്ടികളിൽ COVID-19 കേസുകൾ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയാണ് പലപ്പോഴും ഇത്തരം വൈറസ് ആക്രമങ്ങളിലൂടെ സംഭവിക്കുന്നത്.



Click it and Unblock the Notifications











