Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
മനസ് താളംതെറ്റാതെ കാക്കാം; മാനസികാരോഗ്യം മോശമാകുന്നതിന്റെ ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കൂ
മിക്കവരും പലപ്പോഴും സങ്കടവും ഏകാന്തതയും വിഷാദവും അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ മനസിന്റെ ചില ചിന്തകളുടെ ഫലമായി സംഭവിക്കുന്നു. അല്ലെങ്കില്‍ ചില കാര്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണവും ആയിരിക്കാം. എന്നാല്‍ നിങ്ങളുടെ വികാരങ്ങള്‍ അമിതമാകുമ്പോള്‍ അത് ശാരീരികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കൂടുതല്‍ കാലം നിലനില്ക്കുകയും ചെയ്യും. ഒരു സാധാരണ ജീവിതം നയിക്കുന്നതില്‍ നിന്ന് ഇത് നിങ്ങളെ ചിലപ്പോള്‍ തടഞ്ഞേക്കാം. നിങ്ങളുടെ മനസിന്റെ ചിന്തകളിലുണ്ടാകുന്ന മാറ്റം കാരണം സംഭവിക്കാവുന്ന ഒന്നാണ് വിഷാദരോഗം.
വിഷാദത്തിന്റെ സാധാരണ ലക്ഷണങ്ങളിലൊന്ന് ദുഃഖകരമായ മാനസികാവസ്ഥ. അമിതമായ ഉത്കണ്ഠയും പെട്ടെന്നുള്ള വിശപ്പ് മാറ്റങ്ങളും മോശം മാനസികാവസ്ഥയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കുറച്ചുകാലം നിലനില്‍ക്കുകയാണെങ്കില്‍, അവ മാനസിക രോഗത്തിന്റെ മുന്നറിയിപ്പ് സൂചനകളായിരിക്കാം. നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ് എന്ന് സൂചന നല്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

അസാധാരണമായ ഉറക്കവും ഭക്ഷണ ശീലങ്ങളും
നല്ലൊരു ഉറക്കശീലം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുന്നു. എന്നാല്‍ വേണ്ടത്ര ഉറക്കം ലഭിക്കാത്തത് നിങ്ങളില്‍ മാനസിക പിരിമുറുക്കം, വിഷാദ ലക്ഷണങ്ങള്‍, ശരീരവേദന എന്നിവയ്ക്ക് കാരണമാകും. ഉറക്കവും മാനസികാരോഗ്യവും തമ്മിലുള്ള ന്യൂറോളജിക്കല്‍ ബന്ധത്തെക്കുറിച്ച് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും നിങ്ങളില്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. ഇത് നിങ്ങളില്‍ പെട്ടെന്നുള്ള വിശപ്പ് മാറ്റങ്ങള്‍ക്കും കാരണമാകും.

ഊര്‍ജ്ജക്കുറവ്
അമിതമായ സമ്മര്‍ദ്ദം, മോശം ഉറക്കശീലം തുടങ്ങിയ ലക്ഷണങ്ങള്‍ ഊര്‍ജ്ജത്തിന്റെ അഭാവമായിരിക്കാം. ഇത് ഒരാളുടെ മൊത്തത്തിലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടാക്കും. ഇത് കാരണം നിങ്ങള്‍ക്ക് പല ജോലികളും സമയത്തിന് തീര്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. നിങ്ങളുടെ ശരീരവും നിങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ വന്നേക്കാം. ഇത് മാനസികാരോഗ്യം തകരാറിലായതിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം. രാവിലെ എഴുന്നേല്ക്കാന് ബുദ്ധിമുട്ട്, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അലസത എന്നിവയെല്ലാം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.

മോശം ശീലങ്ങള്‍
ഒരാള്‍ അവരുടെ ജീവിതത്തില്‍ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ വിവിധതരത്തിലുള്ള ദോഷകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ പ്രവണത കാണിക്കുന്നു. കോപം നിറഞ്ഞ പെരുമാറ്റം, മദ്യപാനം, സ്വയം ഉപദ്രവിക്കല്‍, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ മാരകമായേക്കാവുന്ന ചില പ്രവൃത്തികളുടെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. എന്നിരുന്നാലും എല്ലാവരും ഒരുപോലെയല്ലെന്നും വ്യക്തികള്‍ അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടുമെന്നും അറിഞ്ഞിരിക്കുക. ധ്യാനം, വ്യായാമം എന്നിവ പോലുള്ള ആരോഗ്യകരമായ ചില ശീലങ്ങള്‍ വളര്‍ത്തുന്നത് ഇതിനെയെല്ലാം തരണം ചെയ്യാനുള്ള ഒരു വഴിയാണ്.

അമിതമായ ഉത്കണ്ഠ
നിങ്ങള്‍ക്ക് പലപ്പോഴും സാമൂഹിക ഉത്കണ്ഠയോ അല്ലെങ്കില്‍ സഭാകമ്പം പോലെയുള്ള വ്യത്യസ്തമായ ഭയമോ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലാണെന്നതിന്റെ ഒരു സൂചനയായിരിക്കാം. അമിതമായ ഭയം, തീവ്രമായ മാനസികാവസ്ഥ, നിരന്തരമായ ഉത്കണ്ഠ എന്നിവ വിഷാദം അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയുടെ ലക്ഷണങ്ങളായിരിക്കാം. ഇവ ഉണ്ടായാല്‍ ക്ഷീണം, വിറയല്‍ തുടങ്ങിയ ശാരീരിക അസ്വസ്ഥതകളും നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ഉത്കണ്ഠയും അമിതമായ ഭയവും നിയന്ത്രിക്കാനുള്ള ഒരു വഴിയാണ് കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി.

മറ്റുള്ളവരില്‍ നിന്ന് ഉള്‍വലിയല്‍
കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ അകന്നുനില്ക്കല്, നിങ്ങള്‍ മുമ്പ് ആസ്വദിച്ച പ്രവര്‍ത്തനങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന താല്‍പ്പര്യക്കുറവ് എന്നിവയും നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണെന്ന് നല്കുന്ന ചില സൂചനകളാണ്. ഈ അവസ്ഥയില്‍ പലപ്പോഴും നിങ്ങള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നിരന്തരമായ ദേഷ്യം കാണിക്കുന്നു.

മാനസികാരോഗ്യം വളര്‍ത്താന്‍
നിങ്ങളുടെ മാനസികാരോഗ്യം വളര്‍ത്താനായി ബന്ധങ്ങള്‍ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ സുഹൃത്ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക. അതുപോലെ തന്നെ നിങ്ങള്‍ ശാരീരികമായി സജീവമായിരിക്കുക. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും ഫിറ്റ്നസിനും മികച്ചതാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാനസികാരോഗ്യം വളര്‍ത്താനുള്ള മറ്റൊരു വഴിയാണ് പുതിയ എന്തെങ്കിലും പഠിക്കുന്നത്. പുതിയ കഴിവുകള്‍ പഠിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷണങ്ങള്‍ കാണിക്കുന്നു.



Click it and Unblock the Notifications