Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
തടി കൂടിയാല്‍ ആരോഗ്യപ്രശ്നം ചില്ലറയല്ല; 60 കഴിഞ്ഞവര്‍ക്ക് തടി കുറക്കാന്‍ മികച്ച വ്യായാമങ്ങള്‍
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ പ്രായമായവര്‍ക്ക് വ്യായാമത്തിന്റെ പ്രാധാന്യം അല്പം വര്‍ധിക്കുന്നു. പ്രായമായവര്‍ക്ക് പെട്ടെന്ന് തടി കൂടുന്നു. അമിതഭാരം വന്നാല്‍ അത് വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സന്ധി വേദനയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടുന്നതിന്, പ്രായമായവര്‍ അവരുടെ ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്.
ദിവസവും 15 മിനിറ്റെങ്കിലും പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രായമായവര്‍ക്ക് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീര ബാലന്‍സ് നിലനിര്‍ത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ഒരാള്‍ക്ക് അവരുടെ വര്‍ക്ക്ഔട്ട് ദിനചര്യയില്‍ ചേര്‍ക്കാന്‍ കഴിയുന്ന നിരവധി വ്യായാമങ്ങളുണ്ട്. എന്നാല്‍ എല്ലാ വ്യായാമവും പ്രായമായവര്‍ക്ക് ചെയ്യാന്‍ സാധിക്കണമെന്നില്ല. ചില വ്യായാമങ്ങളുണ്ട്, അത്തരം വ്യായാമങ്ങള്‍ പ്രായമായവര്‍ക്ക് വളരെ നല്ലതാണ്. തടി കുറയ്ക്കാനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ലളിതമായ ചില വ്യായാമ മുറകള്‍ ഇതാ.

നടത്തം
നടത്തത്തെ വിലകുറച്ചുകാണേണ്ട. ആരോഗ്യം സംരക്ഷിക്കാന്‍ ഇതും ഒരു വ്യായാമ മുറയാണ്. നല്ല അളവില്‍ കലോറി എരിച്ചുകളയാന്‍ നിങ്ങളെ സഹായിക്കുന്ന വ്യായാമമാണ് നടത്തം. ഇത് നിങ്ങളുടെ സന്ധികളുടെ വഴക്കം വര്‍ധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനുമുള്ള എളുപ്പവഴിയാണിത്. ഏത് സമയത്തും ഒരാള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും എന്നതാണ് ഏറ്റവും മികച്ച കാര്യം. ദിവസവും 30 മിനിറ്റ് നടന്നാല്‍ പോലും നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സാധിക്കും.

യോഗ
യോഗ നല്കുന്ന ആരോഗ്യഗുണങ്ങള്‍ വളരെയേറെ പ്രസിദ്ധമാണ്. യോഗ നിങ്ങളുടെ വഴക്കവും ചലനത്തിന്റെ പരിധിയും വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സന്ധിവേദനയും ബാലന്‍സ് പ്രശ്നങ്ങളും അനുഭവിക്കുന്ന പ്രായമായ ആളുകള്‍ക്ക് ഇത് ഒരു മികച്ച വ്യായാമമാണ്. പ്രായമായവര്‍ക്ക് തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് യോഗ. പതിവായി യോഗ ചെയ്യുന്ന പ്രായമായവര്‍ക്ക് രാത്രിയില്‍ സുഖമായി ഉറങ്ങാനും മലവിസര്‍ജ്ജനം എളുപ്പമാക്കാനും മനസ്സിനെ ശാന്തമാക്കാനും സാധിക്കുന്നു. ധ്യാനവും അതുപോലൊന്നാണ്. മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ധ്യാനം നിങ്ങളെ സഹായിക്കും.

നീന്തല്‍
നീന്തല്‍ ഒരു വിനോദം മാത്രമല്ല. പതിവായി ചെയ്യുകയാണെങ്കില്‍ ഇത് നിങ്ങളുടെ ആരോഗ്യം കാക്കുന്ന മികച്ച വ്യായാമമാണ്. സഹിഷ്ണുത, പേശികളുടെ ശക്തി, ഹൃദയാരോഗ്യം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നീന്തല്‍ നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ മുഴുവന്‍ പേശികളെയും ശക്തിപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനമാണ്. വേനല്‍ക്കാലത്ത് നീന്തല്‍ പരിശീലിക്കുന്നത് മികച്ചതാണ്. കാരണം ഇത് നിങ്ങളെ ശാന്തമാക്കാനും ചൂടിനെ മറികടക്കാനും സഹായിക്കുന്നു.

എയ്റോബിക് വ്യായാമങ്ങള്‍
പ്രായമായവര്‍ നേരിടുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്ന് സന്ധി വേദനയും കാല്‍മുട്ട് വേദനയും. ഇത് നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ എയ്റോബിക് വ്യായാമങ്ങള്‍ സന്ധികളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്ന മികച്ച വ്യായാമ മുറയാണ്. പ്രായമായവര്‍ക്ക് ചെയ്യാവുന്ന ചില മികച്ച എയറോബിക് വ്യായാമങ്ങളില്‍ അക്വാ ജോഗിംഗ്, ലെഗ് ലിഫ്റ്റ്, സ്റ്റാന്‍ഡിംഗ് വാട്ടര്‍ പുഷ്-അപ്പുകള്‍, ഫ്ളട്ടര്‍ കിക്കുകള്‍ എന്നിവ.

ബോഡി വെയ്റ്റ് വ്യായാമങ്ങള്‍
ലിഫ്റ്റിംഗ് വ്യായാമങ്ങള്‍ക്ക് പകരം സ്ക്വാട്ടുകള്‍, ലെഗ് എക്സ്റ്റന്‍ഷനുകള്‍, സ്റ്റെപ്പ് അപ്പുകള്‍, ട്വിസ്റ്റുകള്‍, ടോ ലിഫ്റ്റുകള്‍ എന്നിവ പോലുള്ള ലളിതമായ ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ പ്രായമായവര്‍ക്ക് ചെയ്യാവുന്ന മികച്ച വ്യായാമങ്ങളാണ്. ഈ വ്യായാമങ്ങള്‍ സന്ധികളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്താതെ തന്നെ ധാരാളം കലോറികള്‍ കത്തിക്കാന്‍ സഹായിക്കുന്നു. അമിത വണ്ണമുള്ളവര്‍ക്ക് ഈ വ്യായാമങ്ങള്‍ പേശികളെ ശക്തിപ്പെടുത്താനും നിങ്ങളുടെ ശരീരം ടോണ്‍ ചെയ്യാനും പേശികളുടെ പിണ്ഡം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

പൈലേറ്റ്സ്
ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കില്‍ നിന്ന് കരകയറുന്നതിനുമുള്ള മികച്ച വ്യായാമമാണ് പൈലേറ്റ്സ്. ഇത് നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും നടുവേദന കുറയ്ക്കാനും ഭാവം മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും സഹായിക്കുന്നു.

ശ്രദ്ധിക്കാന്‍
മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ ഈ വ്യായാമങ്ങള്‍ ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും പരിശീലിക്കണം. ഇതോടൊപ്പം, ശരീരഭാരം കുറയ്ക്കാതിരിക്കാന്‍ കലോറി കുറവുള്ള ആരോഗ്യകരമായ ഭക്ഷണവും കഴിക്കേണ്ടതുണ്ട്.



Click it and Unblock the Notifications