Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
ടോണ്‍സിലൈറ്റിസ് ലക്ഷണങ്ങള്‍ നിസ്സാരമാക്കല്ലേ: അപകടം തൊണ്ടയിലുണ്ട്
ടോണ്‍സിലൈറ്റിസ് എന്നത് ഒരു അണുബാധയാണെന്ന് നമുക്കറിയാം. ഇത് പലപ്പോഴും തൊണ്ടയുടെ പിന്‍ഭാഗത്തായാണ് കാണപ്പെടുന്നത്. നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായുള്ള ലിംഫോയിഡ് ടിഷ്യുവിന്റെ ഒരു ഭാഗമാണ് ഇത്. ഈ അവസ്ഥ വളരെ അപൂര്‍വ്വമായാണ് കാണപ്പെടുന്നത് എങ്കിലും പലപ്പോഴും അസ്വസ്ഥതകള്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ടോണ്‍സിലൈറ്റിസ്. ചിലരില്‍ സ്വയം തന്നെ ടോണ്‍സിലൈറ്റിസ് ഇല്ലാതാവുന്നു. എന്നാല്‍ ചിലരില്‍ മരുന്ന് കഴിച്ചാല്‍ മാത്രമേ ഇത് മാറുന്നുള്ളൂ. ചില ഗുരുതരമായ അവസ്ഥയില്‍ ടോണ്‍സിലുകള്‍ നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്.

എന്താണ് ടോണ്‍സിലൈറ്റിസ്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് കാരണങ്ങള്‍, ലക്ഷണങ്ങള്‍ പരിഹാരം എന്തെല്ലാം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ. ചിലരില്‍ രോഗാവസ്ഥ തുടങ്ങി മിക്ക ലക്ഷണങ്ങളും 7-10 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

എന്താണ് ടോണ്‍സിലൈറ്റിസ്?
നമ്മുടെ തൊണ്ടക്കകത്ത് ഇരുവശത്തുമായാണ് ടോണ്‍സിലുകള്‍ സ്ഥിതി ചെയ്യുന്നത്. നിങ്ങള്‍ക്ക് ഇത് നല്ലതുപോലെ വായ തുറന്ന് പിടിച്ചാല്‍ കാണാവുന്നതാണ്. നിങ്ങളുടെ പ്രതിരോധ ശേഷിയുടെ പ്രധാന ഭാഗങ്ങളാണ് ടോണ്‍സിലുകള്‍. നമ്മുടെ ശരീരത്തിന് അകത്തേക്ക് പ്രവേശിക്കുന്ന രോഗാണുക്കളെ രോഗത്തിന് മുന്‍പ് തന്നെ നശിപ്പിക്കുന്നതിന് ടോണ്‍സിലുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെയാണ് ടോണ്‍സിലുകളുടെ വളര്‍ച്ച. എന്നാല്‍ ഈ ടോണ്സിലുകളില് ഉണ്ടാവുന്ന വീക്കത്തെയാണ് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന അവസ്ഥയിലോ അല്ലെങ്കില്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന രോഗാണുവിന്റെ കരുത്ത് വര്‍ദ്ധിക്കുമ്പോഴോ ആണ് ടോണ്‍സിലുകള്‍ക്ക് രോഗം ബാധിക്കുകയും രോഗാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നത്.

രോഗലക്ഷണങ്ങള്‍
ടോണ്‍സിലൈറ്റിസ് നിങ്ങളില്‍ ഉണ്ട് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇവയാണ് ഇനി പറയാന്‍ പോവുന്നത്. നിങ്ങള്‍ക്ക് അതികഠിനമായ തൊണ്ടവേദനയും ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ എല്ലാം വേദനയും അനുഭവപ്പെടുന്നു. നിങ്ങള്‍ക്ക് വായില്‍ ടോര്‍ച്ച് അടിച്ച് നോക്കിയാല്‍ ടോണ്‍സിലുകള്‍ പഴുപ്പ് നിറഞ്ഞത് പോലെയും ചുവന്നതും വീര്ത്തതുമായും കാണപ്പെടുന്നു. ഇതോടൊപ്പം പനി, തലവേദന, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ചെവിയിലും കഴുത്തിലും വേദന, ക്ഷീണം, ഉറങ്ങാന്‍ ബുദ്ധിമുട്ട്, ചുമ, ശരീരത്തിന്റെ തണുപ്പ്, വീര്‍ത്ത ലിംഫ് ഗ്രന്ഥികള്‍ എന്നിവയെല്ലാം ഉണ്ടാവുന്നു.

ചില പ്രധാന ലക്ഷണങ്ങള്‍
എന്നാല്‍ ഈ ലക്ഷണങ്ങള്‍ കൂടാതെ ശരീരം മറ്റ് ചില ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അതില്‍ ചിലതാണ് അമിതമായ ക്ഷീണം, വയറുവേദനയും ഛര്‍ദ്ദിയും, ഓക്കാനം, നാവില്‍ പുണ്ണുകള്‍, ശബ്ദത്തില്‍ മാറ്റങ്ങള്‍, വായ്നാറ്റം, വായ തുറക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട് എന്നിവയെല്ലാം. ഇവയില്‍ ഏതെങ്കിലും ഒന്ന് വിട്ടുമാറാതെ നില്ക്കുകയാണെങ്കില് ഉടനേ തന്ന അതിന് വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ചില ആളുകളില്‍ ടോണ്‍സിലൈറ്റിസ് ടോണ്സിലോലിത്ത്സ് അല്ലെങ്കില്‍ ടോണ്‍സിലാര്‍ കാല്‍ക്കുലി എന്ന അവസ്ഥയിലേക്ക് മാറുന്നു. ഇത് കല്ലുകളായി മാറുന്ന അവസ്ഥയെയാണ് ഇപ്രകാരം പറയുന്നത്.

ഡോക്ടറെ കാണേണ്ടത്
നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ അവസ്ഥയും അതോടൊപ്പം ഗുരുതമായ രോഗാവസ്ഥയും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ കാണുന്നതിന് ശ്രദ്ധിക്കണം. ചിലരില്‍ അപൂര്‍വ്വമായി തൊണ്ട വീര്‍ക്കുന്നു. കൂടാതെ ശ്വസിക്കാന്‍ പ്രയാസവും നേരിടുന്നു. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി ഉണ്ടാവുന്ന ഒന്നാണ്. പക്ഷേ ഇത് സംഭവിക്കുകയാണെങ്കില്‍, അടിയന്തിരമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പനി കൂടുതലും കഴുത്തിന് ബലം കൂടിയ അവസ്ഥയും രണ്ട് ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്ക്കുന്ന തൊണ്ടവേദനയും എല്ലാം ശ്രദ്ധിക്കണം.

രോഗനിര്‍ണയം
രോഗം ടോണ്‍സിലൈറ്റിസ് ആണെന്ന് എങ്ങനെ നിര്‍ണയിക്കാന്‍ സാധിക്കും. ഇത് പലപ്പോഴും നിങ്ങള്‍ക്ക് അല്പം പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ ഡോക്ടറെ കണ്ടാല്‍ ഡോക്ടര്‍ നടത്തുന്ന പരിശോധനയില്‍ പെട്ടെന്ന് തന്നെ ടോണ്‍സിലൈറ്റിസ് നിര്‍ണയിക്കാന്‍ സാധിക്കുന്നു. വികസിച്ച ലിംഫ് ഗ്രന്ഥികളാണ് ഡോക്ടര്‍ മനസ്സിലാക്കുന്ന ആദ്യ ലക്ഷണം. ചിലരില്‍ സ്രവം എടുത്തും പരിശോധന നടത്താറുണ്ട്. പിന്നീട് അത് അനുസരിച്ചും ഗുരുതരാവസ്ഥ നോക്കിയും എല്ലാം ചികിത്സകള്‍ ആരംഭിക്കുന്നു.

വീട്ടുവൈദ്യങ്ങള്‍
നിങ്ങള്‍ക്ക് ടോണ്‍സിലൈറ്റിസിന് പരിഹാരം കാണുന്നതിന് വേണ്ടി ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ചില ലളിതമായ മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത്. ഇത് കൂടാതെ ശരീരം അണുബാധയോടെ പ്രതികരിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പാനീയം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഉപ്പു വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ശീലമാക്കണം. ചൂടുവെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. പുകയില മദ്യം പോലുള്ളവ ഉപയോഗിക്കരുത്. ഇത് രോഗാവസ്ഥയെ വഷളാക്കുന്നു. തണുപ്പുള്ള പാനീയങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
most read:ഡ്രൈഫ്രൂട്സ് ഒരുപിടി ശീലമാക്കാം: യൗവ്വനം നിലനില്ക്കും കരുത്തും



Click it and Unblock the Notifications