Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
വെറുംവയറ്റിലെ വ്യായാമം തടി കുറക്കില്ലെന്ന് ഉറപ്പ്
വ്യായാമം ചെയ്യുന്നതിന് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ അതിനുള്ള ചുറ്റുപാട് മാത്രം ഉണ്ടാക്കിയെടുത്താൽ പോരാ. മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വ്യായാമത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാം. വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വേണ്ടി മാത്രമല്ല മാനസികവും ശാരീരികവുമായ ഊർജ്ജം തന്നെയാണ് ഇതിന്‍റെ അടിസ്ഥാനം. എന്നാൽ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും വയറ് കുറക്കുന്നതിനും വേണ്ട് വ്യായാമം ചെയ്യുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നുള്ള കാര്യം കൂടി അറിഞ്ഞിരിക്കണം. കാരണം വ്യായാമം ചെയ്യുമ്പോൾ നാം വരുത്തുന്ന തെറ്റുകൾ നമ്മുടെ തന്നെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. വ്യായാമത്തിന്‍റെ കാര്യത്തിൽ ആരോഗ്യം നിലനിർത്തുന്നതിനും ഉള്ള ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്. വ്യായാമം ചെയ്യുമ്പോൾ ഇതെല്ലാം ശ്രദ്ധിച്ചാൽ നിങ്ങളുടെ അമിതവണ്ണവും തടിയും എല്ലാം കുറയും എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ അറിയാൻ വായിക്കൂ.

ഏത് സമയവും ചെയ്യാം
രാവിലെ തന്നെ എഴുന്നേറ്റ് വ്യായാമം ചെയ്താൽ മാത്രമേ ആരോഗ്യം നിലനിൽക്കുകയുള്ളൂ എന്ന് വിചാരിക്കരുത്. കാരണം ഏത് സമയത്ത് ചെയ്താലും അത് ഗുണം നൽകുന്നത് തന്നെയാണ്. ഒരാഴ്ച ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒന്നിച്ച് ചെയ്യാൻ സാധിക്കാത്തവർക്ക് ചെറിയ സെഷനുകളായും വ്യായാമം ചെയ്യാവുന്നതാണ്.

വെറും വയറ്റിൽ വേണോ?
വെറും വയറ്റിൽ വ്യായാമം ചെയ്യണോ വേണ്ടയോ എന്നുള്ളത് പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയാണ്. വെറും വയറ്റിൽ വ്യായാമം ചെയ്താൽ പെട്ടെന്ന് ഭാരം കുറയും എന്നൊരു ചിന്ത നിങ്ങളിൽ ഉണ്ടോ? എങ്കിൽ അതൊരു തെറ്റിദ്ധാരണയാണ്. കാരണം ഇത് മസിലിന്‍റെ അനാരോഗ്യത്തിനും മറ്റ്ചില ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണത്തിൻറെ ക്രമം
ഭക്ഷണ ക്രമം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവാതിരിക്കുന്നതിന് വേണ്ടി പ്രധാന ആഹാരം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞേ വ്യായാമത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെടാവു. രാവിലെ എന്തെങ്കിലും ലഘുവായ ആഹാരമാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. ഒരിക്കലും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

വെള്ളം കുടിക്കണം
വ്യായാമം ചെയ്യുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് വെള്ളം നിർബന്ധമായും കഴിച്ചിരിക്കണം. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിന് പലപ്പോഴും ഇത് ഒരു കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടക്കിടക്ക് വെള്ളവും ജ്യൂസും കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം നിർജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. കൃത്യമായ പ്ലാൻ തയ്യാറാക്കി വേണം ഓരോ വ്യായാമവും ചെയ്യുന്നതിന്.

ഭാരം കുറക്കാൻ
ഭാരം കുറക്കാനാണ് നിങ്ങൾ വ്യായാമം ചെയ്യുന്നത് എന്നുണ്ടെങ്കിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. എന്നാൽ ഫിറ്റ്നസിന് വേണ്ടിയാണ് വ്യായാമം എന്നുണ്ടെങ്കിൽ കാർബ്സ് ഉൾപ്പെടുത്താവുന്നതാണ്. ചപ്പാത്തി, അരിയാഹാരം, ബ്രെഡ് എന്നിവയെല്ലാം കഴിക്കണം. മുട്ട, കടല, നട്സ്, പഴങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളിൽ ഭാരം കുറക്കുന്നതിനും അമിതവണ്ണത്തെ തടയുന്നതിനും ഫിറ്റ്നസിനും സഹായിക്കുന്നുണ്ട്.

സ്ത്രീകൾ ശ്രദ്ധിക്കാൻ
വണ്ണം കൂടി ഇനി അത് കുറക്കാൻ വ്യായാമം ചെയ്താൽ മസിൽ വരും എന്ന് ധരിക്കുന്നവരാണ് പലരും. എന്നാൽ സ്ത്രീകളിൽ ഒരു പരിധിയിൽ കൂടുതൽ മസിൽ വരുകയില്ല. മാത്രമല്ല സ്ത്രീ ശരീരത്തിലെ ഹോര്‍മോൺ ആയ ഈസ്ട്രജൻ മസിൽ വളർച്ചയെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് നടത്തം, സൈക്ക്ലിംങ്, നീന്തൽ എന്നിവയെല്ലാം സ്ഥിരമായി ചെയ്യാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുമുണ്ട്.

വയർ മാത്രം കുറയില്ല
എന്നാൽ പലരും വയർ മാത്രം കുറക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നുണ്ട്. എന്നാൽ ഒരിക്കലും വയർമാത്രമായിട്ട് കുറക്കാൻ ആവില്ല എന്നുള്ളതാണ്. കുറയുകയാണെങ്കിൽ ശരീരത്തിലെ ആകെയുള്ള കൊഴുപ്പാണ് കുറയുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അത്ര വലിയ പ്രശ്നമായി എടുക്കേണ്ടതില്ല, കൃത്യമായ ഭക്ഷണം വ്യായാമം എന്നിവയിലൂടെ ഏത് ചാടി നിൽക്കുന്ന വയറും ഇല്ലാതാക്കാം.



Click it and Unblock the Notifications