Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ അത് മുടക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇത്
ശരീരത്തിന്റെ ഇന്ധനമാണ് നമ്മള് കഴിക്കുന്ന ഭക്ഷണം. എന്നാല്‍ മിക്കവരും അവരുടെ ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ആരോഗ്യമുള്ള ശരീരത്തിന് പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. എന്നാല്‍ മിക്കവരും വിശക്കുമ്പോള്‍ വിശപ്പടക്കാനായി എന്തെങ്കിലും കഴിക്കുന്നു. ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കുകയുമില്ല.
ആളുകള്‍ക്കിടയില്‍ വളരെ സാധാരണമായുള്ള ഒരു ധാരണയാണ്, ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നത്. എന്നാല്‍ ഇതിന്റെ സത്യം നേരെ വിപരീതമാണ്. ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഒരു കാര്യമാണ്. മാത്രമല്ല, ഈ ശീലം നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ ഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന ചില മാറ്റങ്ങള്‍ ഇതാ.

ശ്രദ്ധ നഷ്ടപ്പെടുന്നു
നമ്മുടെ മസ്തിഷ്കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. അതിനാല്‍, നിങ്ങള്‍ ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇതുകാരണം നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

വിശപ്പ് തോന്നുന്നു
വിശക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം അനുഭവപ്പെടുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ ശ്രദ്ധ പോലെ തന്നെ നിങ്ങളുടെ മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. നിങ്ങള്‍ സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നിങ്ങളുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം നിങ്ങള്‍ക്ക് വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം.

അമിതമായി ഭക്ഷണം കഴിക്കുന്നു
നിങ്ങള്‍ ഒരുനേരം ഭക്ഷണം ഒഴിവാക്കുമ്പോള്‍ അടുത്ത ഭക്ഷണ സമയത്ത് നിങ്ങള്‍ അമിതമായി ആഹാരം കഴിക്കുന്നു. ഇത് ശരിയാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരുനേരം ഭക്ഷണം കഴിക്കാതെ വിശപ്പ് സഹിക്കുകയാണെങ്കില്‍, പിന്നീട് അമിതമായി ഭക്ഷണം കഴിക്കും. അതിനാല്‍, നിങ്ങള്‍ ഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാമെന്ന് ചിന്തിക്കുന്നവരാണെങ്കില്‍ ആ ചിന്ത ഒഴിവാക്കുക. ഭക്ഷണം ഒഴിവാക്കുന്നത് ഒരു തരത്തിലും നിങ്ങളെ സഹായിക്കില്ലെന്ന് മനസിലാക്കുക.

ശരീരഭാരം കൂടിയേക്കാം
ഏതു സാഹചര്യത്തിലും പിടിച്ചുനിന്ന് അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. മന്ദഗതിയിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കില്ല, മറിച്ച് ശരീരഭാരം വര്‍ദ്ധിപ്പിക്കും.

തലകറക്കവും സമ്മര്‍ദ്ദവും
ഭക്ഷണം എന്നത് ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജമാണ്. എന്നാല്‍ നിങ്ങള്‍ ഭക്ഷണം ഒഴിവാക്കുകയും അത് ഒരു ശീലമാക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ബലഹീനതയിലേക്ക് നയിച്ചേക്കാം. അത് പിന്നീട് തലകറക്കത്തിനും കാരണമാകും. ഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, നമ്മുടെ ശരീരം കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് നിങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു.

ശ്രദ്ധിക്കാന്‍
ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല, പകരം നിങ്ങളുടെ ശരീരത്തെ മറ്റ് പല പ്രശ്നങ്ങളിലേക്കും തള്ളിവിടുന്നു. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക, ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുക. ശരിയായ ഭക്ഷണക്രമവും വ്യായാമവും ശീലിച്ചാല്‍ മാത്രമേ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ.

മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍
ദിവസവും 4-5 തവണ ഭക്ഷണം കഴിക്കുക. കാരണം ഇത് നിങ്ങളുടെ വയറു നിറയ്ക്കാന്‍ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണങ്ങള്‍ തമ്മിലുള്ള ഇടവേള 4 മണിക്കൂറില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് പാലിക്കാന്‍, ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും പഴങ്ങളും കഴിക്കുക. ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications
